Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കുഞ്ഞുവാവ അമ്മയെ കാണുന്നുണ്ടോ? താരാട്ട് കേൾക്കുന്നുണ്ടോ?

15 MAY 2017 03:46 PM IST
മലയാളി വാര്‍ത്ത

കുഞ്ഞു പിറന്നാൽ ആദ്യം നോക്കുന്നത് കുഞ്ഞിന് ആരോഗ്യമുണ്ടോ എന്നാണ്. ഇതിനായി കുഞ്ഞിന്റെ ഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും പരിശോധിക്കാറുണ്ട്. എന്നാൽ കുഞ്ഞിന് കാഴ്ചശക്തിയും കേള്വിശക്തിയുമുണ്ടോ എന്ന കാര്യം അധികമാരും ശ്രദ്ധിക്കാറില്ല.
ജനിച്ചയുടനെ കുഞ്ഞുങ്ങളിലെ കാഴ്‌ചശക്‌തിക്കും കേഴ്‌വിശക്‌തിക്കുമുള്ള കുറവുകള്‍ കണ്ടെത്തിയാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിച്ച്‌ ഭേദമാക്കാവുന്നതാണ്‌.
ജനിച്ചു വീഴുന്ന കുഞ്ഞ്‌ ആദ്യം കണ്ണുതുറക്കുമ്പോള്‍ ഒന്നും കാണുന്നില്ല എന്നതാണ്‌ വാസ്‌തവം. മുതിര്‍ന്നവരുടെ കാഴ്‌ചയേക്കാള്‍ ആറിലൊന്നുമാത്രമാണ്‌ കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി.
ജനിച്ച്‌ മൂന്നാഴ്‌ചകഴിഞ്ഞ്‌ വെളിച്ചത്തോട്‌ പ്രതികരിക്കാന്‍ കുഞ്ഞുകണ്ണുകള്‍ പാകപ്പെടും.നാലാഴ്‌ച കഴിയുമ്പോള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി ചിരിക്കാന്‍ തുടങ്ങും.
തൊട്ടിലിനു മുകളില്‍ കടും നിറത്തിലുള്ള കളിപ്പാട്ടങ്ങള്‍ തൂക്കിയിട്ടാല്‍ കളിപ്പാട്ടത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച്‌ കുഞ്ഞിന്റെ കണ്ണുകള്‍ ചലിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാം.
ജനിച്ച്‌ ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളില്‍ കുഞ്ഞിന്റെ കാഴ്‌ചശക്‌തിയില്‍ മാറ്റം വന്നുതുടങ്ങും. എന്തെങ്കിലും വസ്‌തുക്കള്‍ കാണിച്ചാല്‍ കുഞ്ഞ്‌ ഒരു നിമിഷം അതിലേക്ക്‌ ശ്രദ്ധ തിരിക്കും. മൂന്നോ നാലോ മാസം കഴിയുമ്പോള്‍ താല്‍പര്യമുള്ള വസ്‌തുവിലേക്ക്‌ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കും.
ഒന്‍പത്‌ മാസമാകുമ്പോള്‍ ആളുകളെ തിരിച്ചറിഞ്ഞ്‌ തുടങ്ങും. കോങ്കണ്ണ്‌, ജന്‍മനാലുള്ള തിമിരം,ഗ്ലോക്കോമ, റെറ്റിനോപ്പതി,ആംബ്ലിയോപ്പിയ തുടങ്ങിയ കാഴ്‌ചയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കുഞ്ഞുങ്ങളില്‍ കാണപ്പെടാറുണ്ട്‌.
യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സ നടത്തിയാല്‍ പരിഹരിക്കാവുന്നവയാണ് മിക്ക പ്രശ്‌നങ്ങളും. എന്നാല്‍ ചികിത്സ വൈകുന്നത് ജീവിതകാലം മുഴുവന്‍ അന്ധത വരെ വരുത്തിയേക്കാം. നവജാത ശിശുക്കളുടെ കാഴ്ച പരിശോധിക്കാന്‍ സ്ലിറ്റ് ലാമ്പ് എന്നൊരു ഉപകരണം തന്നെയുണ്ട്. ഇതിന്റ സഹായത്തോടെയാണ് നവജാതശിശുക്കളുടെ കാഴ്ചയും കണ്ണും പരിശോധിക്കുന്നത് .

മൂന്ന്‌ നാല്‌ മാസമായിട്ടും ഒന്നിനേയും ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഡോക്‌ടറെ കാണിച്ച്‌ ചികിത്സ തേടേണ്ടതാണ്‌. കാഴ്‌ചവൈകല്യങ്ങള്‍ സാധാരണയായി ഹൃസ്വദൃഷ്‌ടി, ദീര്‍ഘ ദൃഷ്‌ടി,വിഷമദൃഷ്‌ടി എന്നിങ്ങനെയാണ്‌ കാണപ്പെടുന്നത്‌.
കളിപ്പാട്ടങ്ങളും മറ്റ്‌ വസ്‌തുക്കളും മുഖത്തിന്‌ അടുത്ത്‌ പിടിച്ച്‌ നോക്കുക,പുസ്‌തകങ്ങള്‍ അടുത്തുപിടിച്ച്‌ വായിക്കുക,ടി വി അടുത്തിരുന്ന്‌ കാണുക എന്നിവയെല്ലാം കാഴ്‌ച വൈകല്യത്തിന്റെ ഭാഗമാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പാക്കേണ്ടതാണ്‌.
കേഴ്‌വിക്കുറവ്‌ കണ്ടെത്താന്‍...
ഒന്നര രണ്ട്‌ മാസം പ്രായമുള്ളപ്പോള്‍ ശബ്‌ദം കേള്‍പ്പിക്കുന്നിടത്തേക്ക്‌ കുഞ്ഞ്‌ മുഖം തിരിക്കാതിരുന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. നവജാത ശിശുക്കള്‍ക്ക്‌ ജനിച്ചയുടന്‍ കേള്‍വി പരിശോധന നടത്തണം. ആദ്യത്തെ മൂന്ന്‌ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ശ്രവണവൈകല്യം തിരിച്ചറിഞ്ഞ്‌ ചികിത്സ നല്‍കണം.
ശ്രവണ വൈകല്യം കണ്ടെത്താന്‍ പ്രധാന മാര്‍ഗമാണ്‌ ഓട്ടോ അക്കൗസ്‌റ്റിക്‌ എമിഷന്‍ ടെസ്‌റ്റ്. ഇതിലൂടെ ജനിച്ചയുടന്‍ കുട്ടികള്‍ക്ക്‌ ശ്രവണ പരിശോധന നടത്താം. കുഞ്ഞ്‌ വര്‍ത്തമാനം പറഞ്ഞുതുടങ്ങിയിട്ട്‌ ശ്രവണ വൈകല്യം പരിശോധിക്കാന്‍ കാത്തിരിക്കേണ്ട.
ചില കുട്ടികള്‍ക്ക്‌ ലോ ഫ്രീക്വന്‍സി ശബ്‌ദം കേള്‍ക്കാന്‍ കുഴപ്പമുണ്ടാവില്ല. മറ്റുചിലര്‍ക്ക്‌ ഹൈ ഫ്രീക്വന്‍സി ശബ്‌ദങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും കഴിയില്ല.
കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട്‌ സംസാര ശീലം വളരില്ല. ഇത്‌ വിദ്യാഭ്യാസത്തെ ബാധിക്കുകയും ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യും. ചെറുപ്പത്തിലെ കണ്ടെത്തി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ കുഞ്ഞിനെ സാധാരണ കുട്ടിയായി വളര്‍ത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (5 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (5 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (6 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (6 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (6 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (6 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (6 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (8 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (8 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (8 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (8 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (8 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends