Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

പൊണ്ണത്തടിമാറ്റാൻ എലിപ്‌സ് ബലൂണ്‍ ഗുളിക

08 JUNE 2017 05:37 PM IST
മലയാളി വാര്‍ത്ത

അമിതവണ്ണവും പൊണ്ണത്തടിയും വിഷമം നേരിടുന്നവർ നിരവധിയാണ്. പല മാർഗ്ഗങ്ങൾ പരീക്ഷിച്ചു ഒടുവിൽ സർജറി മാത്രം പരിഹാരമെന്ന കരുതുന്നവർക്ക് പോര്‍ച്ചുഗലില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റി യിൽ അവതരിപ്പിച്ച ഈ കണ്ടുപിടിത്തം സന്തോഷത്തിനു വക നൽകുന്നതാണ്.
പൊണ്ണത്തടിയുള്ള 29 പുരുഷന്മാരിലും 13 വനിതകളിലും ഗവേഷണത്തിന്റെ ഭാഗമായി എലിപ്‌സ് ബലൂണ്‍ ഉപയോഗിച്ചിരുന്നു. ഡയറ്റ് നിയന്ത്രിച്ച് പൊണ്ണത്തടി കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ഐജിബി ചികിത്സക്ക് തയാറാകാത്തവരുമായിരുന്നു ഇവര്‍.
ഗുളിക കഴിച്ചും വണ്ണം കുറക്കാവുന്ന ചികിത്സയാണിത് .ഗുളിക രൂപത്തിലുള്ള ഒരു ഒരു ഗാസ്ട്രിക് ബലൂണാണിത്. ‘എലിപ്‌സ് ബലൂണ്‍’ എന്നു പേരിട്ടിരിക്കുന്ന ഇതിന് എളുപ്പത്തില്‍ വിഴുങ്ങാന്‍ തക്ക വലുപ്പമേയുള്ളു. ഇതോടൊപ്പം ഒരു കത്തീറ്ററും ഘടിപ്പിച്ചിട്ടുണ്ടാകും. ഗുളിക സഞ്ചരിക്കുന്നതിനനുസരിച്ച് കത്തീറ്ററും ആമാശയത്തിലേക്കെത്തും. ശേഷം കത്തീറ്ററിലൂടെ പുറത്തു നിന്ന് കൃത്യം 550 മില്ലിലിറ്റര്‍ വെള്ളം ഈ ബലൂണിലേക്ക് നിറയ്ക്കും. അതോടെ ബലൂണ്‍ വീര്‍ത്ത് ആമാശയത്തിന്റെ മുക്കാല്‍ ഭാഗത്തും നിറയും.ശേഷം കത്തീറ്റര്‍ എടുത്തുമാറ്റും, ആമാശയത്തിനകത്ത് വെള്ളം നിറച്ച ബലൂണ്‍ സുരക്ഷിതമായിരിക്കും. വയര്‍ നിറഞ്ഞെന്ന അനുഭവമായിരിക്കും ഇതുവഴി പൊണ്ണത്തടിക്കാര്‍ക്ക് ലഭിക്കുക. അതിനാല്‍ത്തന്നെ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയും. ശരീരത്തിലേക്കെത്തുന്ന അന്നജത്തിന്റെയും കാലറിയുടെയും കൊഴുപ്പിന്റെയുമെല്ലാം അളവ് കുറയുന്നതോടെ വണ്ണം കുറയാന്‍ ഈ പ്രക്രിയ സഹായകമാകും.
16 ആഴ്ച എലിപ്‌സ് ബലൂണ്‍ ഈ 42 പേരുടെയും ആമാശയത്തിലിരുന്നു. അതുവഴി അന്നജവും കാലറിയുമെല്ലാം നേരത്തേതിനേക്കാളും കുറഞ്ഞാണ് ശരീരത്തിലെത്തിയത്. ഭക്ഷണം വാരിവലിച്ചു തിന്നാനും ആര്‍ക്കും തോന്നിയില്ല. 16 ആഴ്ചകള്‍ക്കൊടുവില്‍ ബലൂണ്‍ തനിയെ പൊട്ടി വിസര്‍ജ്യമായി ശരീരത്തിന് പുറത്തുപോകുകയും ചെയ്തു. ശരാശരി 15 കിലോഗ്രാം എന്ന കണക്കിനാണ് ഓരോരുത്തരിലും ഇക്കാലയളവില്‍ വണ്ണം കുറഞ്ഞത്. അതായത് അധികവണ്ണത്തിന്റെ 31 ശതമാനവും നഷ്ടമായി. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്റ്ററോള്‍ എന്നിവയുടെ അളവിലും കുറവ് രേഖപ്പെടുത്തി.

നിലവില്‍ ഇന്‍ട്രാഗാസ്ട്രിക് ബലൂണുകള്‍(ഐജിബി) ആമാശയത്തിനകത്ത് സ്ഥാപിക്കുന്ന പതിവുണ്ട്. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്ന ബെരിയാട്രിക് ശസ്ത്രക്രിയയുമുണ്ട്. ഇതിനെല്ലാം പക്ഷേ എന്‍ഡോസ്‌കോപ്പിയും അനസ്തീഷ്യയുമെല്ലാം ആവശ്യമാണ്.എന്നാല്‍ അമിതവണ്ണക്കാര്‍ക്ക് അനസ്തീഷ്യ നല്‍കുന്നതും റിസ്‌കാണ്. അതിനാല്‍ത്തന്നെ സര്‍ജറി ആവശ്യമുള്ളവരെ ദീര്‍ഘകാല നിരീക്ഷണത്തിനൊടുവില്‍ ശാരീരികമായും മാനസികമായും പ്രാപ്തരാക്കേണ്ടതുണ്ട്. സര്‍ജറി ചെലവേറിയതുമാണ്.
പൊണ്ണത്തടി കുറയ്ക്കാനുള്ള നീക്കം 15 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാമെന്നതാണ് എലിപ്‌സ് ബലൂണിന്റെ പ്രത്യേകത. എന്‍ഡോസ്‌കോപ്പിയോ അനസ്തീഷ്യയോ ഒന്നും ആവശ്യമില്ല. ഐജിബി വയറ്റിലേക്കിറക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ഈ ബലൂണ്‍ ഉപയോഗിക്കുമ്പോഴില്ല. ദൈനംദിന ഭക്ഷണത്തിലും ജീവിതരീതിയിലും മാറ്റം വരുത്തി പൊണ്ണത്തടി കുറയ്ക്കുന്ന ചികിത്സ ഫലിക്കാത്ത ആയിരങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും പുതിയ കണ്ടെത്തെലെന്നും ഗവേഷകര്‍ പറയുന്നു.
യുകെയില്‍ എലിപ്‌സ് ബലൂണ്‍ ഗുളികയ്ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (5 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (5 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (5 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (8 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (8 hours ago)

Malayali Vartha Recommends