Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഫ്രോട്ടെറിസ്റ്റിക് ഡിസോഡര്‍ (മറ്റുള്ളവരെ ഉരുമ്മി ലഭിക്കുന്ന ലൈംഗിക സംതൃപ്തി) രോഗമോ?

09 JUNE 2017 01:25 PM IST
മലയാളി വാര്‍ത്ത

തിരക്കുള്ള ബസ്സിലും പൊതുസ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരുടെ ദേഹത്ത് സ്വന്തം ലൈംഗികാവയവങ്ങൾ ഉരസി സംതൃപ്തി നേടുന്നവർ ഉണ്ട്. ഇത് ചികിത്സ അർഹിക്കുന്ന മനോരോഗമാണ്.

‘ഉരസുക‘ എന്ന് അർത്ഥം വരുന്ന ‘ഫ്രോട്ടെർ’ എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ‘ഫ്രോട്ടെറിസം’ എന്ന വാക്കുണ്ടായിട്ടുള്ളത്. . ഫ്രോട്ടെറിസ്റ്റിക് തകരാറുള്ള ഒരു വ്യക്തി, തന്നെ സംശയിക്കാത്ത ഇരയുടെ മേൽ സ്വന്തം ലൈംഗികാവയവങ്ങൾ ഉരസുന്നതിലൂടെ അതിരില്ലാത്ത ലൈംഗിക സംതൃപ്തി നേടുന്നു. സാധാരണയായി, ബസുകൾ, ട്രെയിനുകൾ, ഷോപ്പിംഗ് മാളുകൾ, ബാസാറുകൾ തുടങ്ങിയ ജനബാഹുല്യമുള്ള സ്ഥലങ്ങളും പൊതുസ്ഥലങ്ങളുമായിരിക്കും സാധാരണയായി ഇത്തരം വൈകല്യമുള്ളവർ തെരഞ്ഞെടുക്കാറുള്ളത്.

ഒരു വസ്തുവിനോടോ കുട്ടികളോടോ മൃഗങ്ങളോടോ ലൈംഗിക താല്പര്യം കാട്ടുന്ന തരത്തിലുള്ള പാരാഫിലിയ വൈകല്യമാണിത് (അസ്വാഭാവികവും അപകടകരവുമായ ലൈംഗികാഗ്രഹങ്ങൾ).

ഇത്തരത്തിലുള്ള വൈകല്യങ്ങൾ 15-25 വയസ്സിനിടയിലുള്ള പുരുഷന്മാരിലാണ് കൂടുതലായും കണ്ടുവരുന്നത്. മിക്കപ്പോഴും സ്ത്രീകളായിരിക്കും ഫ്രോട്ടെറിസത്തിന് ഇരയാവുന്നത്.

കാരണങ്ങൾ ( Causes )
ഫ്രോട്ടെറിസം തകരാറിനു കാരണമാവുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആകസ്മികമായി ഫ്രോട്ടെറിസം നടക്കുകയും അതുവഴി ലൈംഗികാവേശം അനുഭവിക്കുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള പ്രവൃത്തികൾ ആവർത്തിക്കുന്നതിനു മിക്കപ്പോഴും കാരണമാകുന്നത്. തുടക്കത്തിൽ, അടുത്തടുത്ത ഇടവേളകളിൽ ഫ്രോട്ടെറിസം നടക്കുകയും പിന്നീടത് ഒരു തകരാറായി പരിണമിക്കുകയും ചെയ്തേക്കാം.
ഇത്തരം വൈകല്യങ്ങൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്വഭാവം,ലൈംഗികതയിൽ അസ്വാഭാവികമായ താല്പര്യം,അതിരുകടന്നതും അമിതവുമായ ലൈംഗിക പ്രവർത്തികളും ആഗ്രഹവും എന്നിവക്ക് കാരണമായിത്തീരാം.

ലൈംഗിക തൃപ്തിക്കായി മാത്രം താല്പര്യമില്ലാത്ത വ്യക്തിയെ ആവർത്തിച്ച് സ്പർശിക്കുകയോ ഉരുമ്മുകയോ ചെയ്യുന്ന ഈ സ്വഭാവം
വ്യക്തിയുടെ സാമൂഹികവും തൊഴിൽപരവും വ്യക്തിപരവുമായ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകും.ഇത്തരം തകരാറുള്ളവർ ലൈംഗിക സംതൃപ്തിക്കായി മറ്റുള്ളവരുടെ ശരീരത്തിൽ സ്പർശിക്കുകയോ ഉരുമ്മുകയോ ചെയ്യുമെങ്കിലും വിമർശനവും ശിക്ഷയും ഒഴിവാക്കുന്നതിനായി അത് ബോധപൂർവമുള്ള പ്രവൃത്തിയാണെന്ന് സമ്മതിക്കില്ല.

ഒരു മനോരോഗവിദഗ്ധൻ/വിദഗ്ധയ്ക്ക് ഈ സ്വഭാവമുള്ളവരെ കൗൺസലിംഗ് വഴി മാറ്റിയെടുക്കാൻ കഴിയും. ചികിത്സയ്ക്ക് സ്വയം തയ്യാറാവുന്നവർക്ക് അവബോധപെരുമാറ്റ ചികിത്സ (ബിഹേവിയറൽ തെറാപ്പി), മന:ശാസ്ത്ര ചികിത്സ, മരുന്നുകൾ എന്നിവ നൽകും.വ്യക്തികളുടെ സ്വഭാവത്തിൽ വ്യത്യാസം വരുത്തുന്നതിനും ചിന്താക്രമത്തിൽ വ്യത്യാസം വരുത്തുന്നതിനും വീണ്ടുവിചാരമില്ലാതെയുള്ള ലൈംഗിക വിചാരങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനം നൽകുന്നതിനും ലക്ഷ്യമിട്ടുള്ളതായിരിക്കും ചികിത്സ.

ഈ തകരാർ ഉള്ളവരിൽ മറ്റു തരത്തിലുള്ള പാരാഫിലിയ തകരാറുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇരയ്ക്ക് ആളെ മനസ്സിലാകുകയും നിരന്തരമായി ഇത്തരം വൈകൃതം ആവർത്തിക്കപ്പെടുകയും ചെയ്യുന്ന അവസരത്തിൽ, നിയമ നടപടികളെ നേരിടേണ്ടിവരാം.

മിക്കവരും തങ്ങളുടെ തകരാറ് പരിഹരിക്കുന്നതിനായി വൈദ്യസഹായം തേടിയെന്നുവരില്ല. നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ പരിചയക്കാർക്ക് ഇത്തരം വൈകല്യമുണ്ട് എങ്കിൽ, നിയമ പ്രശ്നങ്ങളിൽ ഉൾപ്പെടുന്നതിനു മുമ്പ് ഒരു മന:ശാസ്ത്ര വിദഗ്ധൻ/വിദഗ്ധയുടെ സഹായം തേടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (42 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

Malayali Vartha Recommends