Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പുരുഷ ശരീരത്തിലെ ഈ മാറ്റങ്ങൾ രോഗലക്ഷണങ്ങളാകാം

12 JUNE 2017 03:59 PM IST
മലയാളി വാര്‍ത്ത

ശരീരം പലപ്പോഴും രോഗങ്ങളുണ്ടാകുന്നതിന്റെ മുന്നോടിയായി ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ പലപ്പോഴും നാം അത് അവഗണിക്കരാണ് പതിവ്. പുരുഷൻമാർ പ്രത്യേകിച്ചും.ഇത് പക്ഷെ പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

പ്രായമാകുന്തോറും പുരുഷന്മാരുടെ ശരീരത്തു കാണുന്ന ചില വ്യതിയാനങ്ങള്‍ കാര്യമായ രോഗമുണ്ടെന്നുള്ള ലക്ഷണമാണെന്നറിയുക.ഡോക്ടറെ കാണേണ്ട സമയമായി എന്നു നമ്മെ ബോധ്യപ്പെടുത്തുന്നതും ശരീരത്തില്‍ പ്രകടമാകുന്നതുമായ ചില രോഗലക്ഷണങ്ങളെന്തെന്നു നോക്കാം.

1. പുരുഷന്റെ സ്തനം വളരുന്നത് ചിലപ്പോൾ അമിതവണ്ണം കൊണ്ടാവാം, അല്ലെങ്കില്‍ കൂടുതല്‍ മദ്യം, പ്രത്യേകിച്ചു ബിയര്‍ കഴിക്കുന്നതുകൊണ്ടാവാം. ചിലപ്പോള്‍ ഇൗ രണ്ടുകാര്യവും സ്തനവളര്‍ച്ചയ്ക്കു കാരണങ്ങളാവാം. ഈ പ്രശ്‌നങ്ങള്‍ തടി കുറയ്ക്കുകയും ബിയര്‍ കുറയ്ക്കുകയും ചെയ്താല്‍ മാറുന്നതേയുള്ളു.

രണ്ടാമത്തെ ലക്ഷണം, ഗൈനക്കോ മസ്തിയ എന്നറിയപ്പെടുന്ന രോഗമാണ്. ഇത് ചികിത്സ വേണ്ടിവരുന്ന രോഗാവസ്ഥയാണ്. ഹോര്‍മോണുകളായ ടെസ്‌റ്റോസ്‌റ്റെറോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ അസന്തുലിതാവസ്ഥ നമ്മുടെ ശരീരത്തുണ്ടാക്കുന്ന അവസ്ഥയാണിത്. പുരുഷന്മാരിലെ സ്തനവളര്‍ച്ചയ്ക്കു കാരണം ഈസ്ട്രജനാണ്. അതു തടയുന്നതു ടെസ്റ്റോസ്‌റ്റെറോണ്‍ എന്ന ഹോര്‍മോണാണ്. സ്തനവളര്‍ച്ച ഉണ്ടാകുന്നുണ്ടെങ്കില്‍ ഈ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് അതിനു കാരണം.

മൂന്നാമത്തെ ലക്ഷണം കരള്‍രോഗമാണ്. കരളിനു നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ മാറുകയും ഗൈനക്കോ മസ്തിയ എന്ന രോഗാവസ്ഥയുണ്ടാവുകയും ചെയ്യും. കൂടുതല്‍ പ്രായമുള്ള പുരുഷന്മാരില്‍ സ്തനവളര്‍ച്ചയുണ്ടായാല്‍ വൃഷണങ്ങള്‍ രോഗബാധിതമാണെന്നര്‍ത്ഥം.

2. രാത്രിയില്‍ ഉറക്കത്തിനിടയില്‍ നിരവധി തവണ മൂത്രമൊഴിക്കാന്‍ പോകുന്നുണ്ടെങ്കില്‍ അതും രോഗലക്ഷണമാവാം. രാത്രിയില്‍ മൂത്രമൊഴിക്കല്‍ കൂടുക, ടോയ്‌ലെറ്റിലെത്തുംമുമ്പു മൂത്രം പോകുന്നതരത്തില്‍ നിയന്ത്രിക്കാനാവാതെ വരുക തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ പ്രശ്‌നമുണ്ടെന്നാണ് സൂചന. 45 വയസിനു മുകളിലുള്ളവരിലാണ് ഇതു സാധാരണമായി കാണുക. പ്രോസ്‌റ്റേറ്റ് വീക്കമോ ചുരുക്കമായെങ്കിലും പ്രോസ്‌റ്റേറ്റ് കാന്‍സറോ ആകാം ഇതിനു കാരണം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

3. പുരുഷന്മാരുടെ വൃഷണത്തില്‍ മുഴയോ തടിപ്പോ കാണപ്പെടുന്നതു സാധാരണമാണ്. എന്നാല്‍, മിക്കപ്പോഴും ഏതാനും ദിവസങ്ങള്‍ കൊണ്ടു മരുന്നുകള്‍ കൂടാതെ ഇതു അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍ ചില മുഴകള്‍ കാന്‍സറിന്റെ ലക്ഷണമാവാം. സാധാരണയില്‍നിന്നു വ്യത്യസ്തമായതും വേദനയുള്ളതുമായ മുഴകള്‍ കണ്ടാല്‍ കാത്തുനില്‍ക്കാതെ ഡോക്ടറെ കാണിക്കുക. ഇക്കാര്യത്തില്‍ അല്പം പോലും സംശയം വച്ചേക്കരുത്.

4. നിങ്ങള്‍ക്കു മണം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നുണ്ടെങ്കില്‍ വന്ധ്യതാപ്രശ്‌നങ്ങളുണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വൃഷണത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടെന്നും ഹോര്‍മോണുകളുടെ ഉത്പാദനം കുറവാണെന്നുമാണ് സൂചന. അനോസ്മിയ എന്നാണ് ഈ അവസ്ഥയ്ക്കു പേര്.

5. പ്രായം കൂടുന്തോറും ബെഡ് റൂമില്‍ പുരുഷന്മാര്‍ക്കു പ്രകടനം കുറഞ്ഞെന്നു വരും. നാല്പതു വയസില്‍ താഴെയുള്ള പുരുഷന്മാരില്‍ നാലിലൊരാള്‍ക്കു ലൈംഗികോദ്ധാരണക്കുറവുണ്ടെന്നാണ് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. ഇതു മാത്രമല്ല, സംഘര്‍ഷം, ഉത്കണ്ഠ, ലൈംഗികപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിനു പിന്നില്‍. ഇവയ്ക്കുപുറമേ, ഹൃദയ സംബന്ധിയായ രോഗങ്ങളും പ്രമേഹവും ലൈംഗിക ശേഷിക്കുറവുണ്ടാക്കും.

6. ഉദ്ധരിക്കപ്പെട്ട അവസ്ഥയില്‍ പല പുരുഷന്മാരുടെയും ലൈംഗികാവയവത്തിനു നേരിയ വളവു കാണപ്പെടാറുണ്ട്. വളവിനൊപ്പം വേദന മാറാതിരിക്കുകയാണെങ്കില്‍ പെയ്‌റോണീസ് ഡിസീസ് എന്ന രോഗാവസ്ഥയാകാം. ലൈംഗികാവയവത്തില്‍ കക്ക പോലുള്ള പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടുന്നതു മൂലമാവാം അവയവം വളയുന്നതും ലൈംഗികബന്ധം വേദനാജനകമാക്കുന്നതും. വേദന കുറയാതിരിക്കുകയാണെങ്കില്‍ ഡോക്ടറെ കാണുകതന്നെ വേണം.

7. പുരുഷന്മാരുടെ കാലിന്റെ തള്ളവിരലില്‍ വേദനയനുഭവപ്പെടുകയോ ആകൃതിവ്യത്യാസം കാണപ്പെടുകയോ ചെയ്താല്‍ ഗൗട്ട് എന്ന രോഗമാകാം കാരണം. ഈ രോഗം വരാനുള്ള സാധ്യത സ്ത്രീകളെക്കാല്‍ മൂന്നിരട്ടി കൂടുതലാണ് പുരുഷന്മാരില്‍. പ്രായമുള്ള പുരുഷന്മാര്‍ക്കാണ് ഇതു കൂടുതല്‍ കാണപ്പെടുക. 16 സ്ത്രീകളില്‍ ഒരാള്‍ക്കുണ്ടാകുന്ന ഈ രോഗം പ്രായമുള്ള ഏഴി്‌ലൊരു പുരുഷന് ഉണ്ടാകാറുണ്ട്. യൂറിക്ക് ആസിഡ് കൂടുന്നതു മൂലമുണ്ടാകുന്ന ഗൗട്ട് ഒരു തരം ആര്‍ത്രൈറ്റിസ് ആണ്. നമ്മുടെ സന്ധികളിലുണ്ടാകുന്ന വേദനയാണ് രോഗലക്ഷണം.

8. ബഹുഭൂരിപക്ഷം പുരുഷന്മാര്‍ക്കും ഒരു പ്രായം കടക്കുമ്പോള്‍ കഷണ്ടിയുണ്ടാകാറുണ്ട്. ക്ലിനിക്കല്‍ ഓങ്കോളജിയുടെ ഒരു പ്രസിദ്ധീകരണത്തില്‍ വ്യക്തമാക്കുന്നത്, ചിലപ്പോള്‍ തലയുടെ മുന്‍ഭാഗത്തും വശങ്ങളിലും മുടി കണ്ടമാനം കൊഴിയുന്നതും മുകള്‍ ഭാഗത്തെ മുടി നേര്‍ത്തുവരുന്നതും പ്രസ്റ്റേറ്റ് ഗ്രന്ഥിയില്‍ മുഴയുണ്ടെന്നതിന്റെ ലക്ഷണമാണെന്നാണ്. പ്രസ്റ്റേറ്റ് പ്രശനങ്ങള്‍ പലപ്പോഴും ഹോര്‍മോണ്‍ തകരാറുമൂലമാണുണ്ടാവുക. അതിനാല്‍ അനിയന്ത്രിതമായി മുടി കൊഴിച്ചിലുണ്ടാകുമ്പോള്‍ ഡോക്ടറെ കാണുന്നതു നല്ലതാണ് . മറ്റു രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്താനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (42 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

Malayali Vartha Recommends