ആരോഗ്യം വർദ്ധിക്കാൻ കെട്ടിപ്പിടിച്ചാൽ മതി
മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പങ്കാളിയെ ഒന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു നോക്കൂ. മനസ്സിന് വിഷമം തോന്നുമ്പോൾ സ്നേഹിക്കുന്നവരുടെ മാറിൽ ചേർന്ന് നിന്നാൽ വിഷമം കുറയുന്നതായി അനുഭവപ്പെട്ടിട്ടില്ല? എന്താണ് ഇതിനു പിന്നിലെ രഹസ്യം?
പരസ്പരം ആലിഗന ബദ്ധരാകുമ്പോൾ ശരീരത്തിലെ രക്താദിസമ്മര്‍ദ്ദം കുറയുന്നു. പ്രിയപ്പെട്ടവരുടെ ഒരു സ്പര്‍ശം പോലും സമ്മര്‍ദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.
മാനസികമായി സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുമ്പോൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് സെറോറ്റോനിന്‍. ഇത്
നിങ്ങളുടെ മാനസികാവസ്ഥയെയും ചിന്തകളെയും ഉണര്‍ത്താന്‍ സഹായിക്കുന്നു.
ആലിംഗനത്തിലൂടെ ശരീരത്തിലെ ഓക്സിടോസിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. അതുപോലെ മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന കോസ്റ്റിസോള്‍ എന്ന ഹോർമോൺ കുറക്കാനും ആലിംഗനത്തിനു കഴിയുമത്രേ.
മനശാസ്ത്രപരമായ പഠനങ്ങള്‍ അുസരിച്ച്, സ്പര്‍ശനവും ആലിംഗനവും ഭയം ഇല്ലാതാക്കുന്നു എന്നാണ്. ഭയമുള്ള ആളുകളെ ആലിംഗനം ചെയ്താല്‍ ഭയം ഇല്ലാതാകുമെന്ന് പഠനങ്ങളില്‍ പറയുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു - ആലിംഗനത്തിന് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാനും സന്തോഷം പ്രധാനം ചെയ്യാനുമുള്ള കഴിവുണ്ട്.
ആലിംഗനം പരസ്പരമുള്ള സ്നേഹവും ആദരവും ഉയര്‍ത്തുന്നു. നിങ്ങളുടെ മാതാപിതാക്കളെ ആലിംഗനം ചെയ്യുമ്പോഴും സുഹൃത്തുക്കളെ ആലിംഗനം ചെയ്യുമ്പോഴും ഈ ആദരവ് സ്വയം ഉണ്ടാകുന്നു.
നോര്‍ത്ത് കരോലിനയിലെ യൂണിവേഴ്സിറ്റിയുടെ പഠനങ്ങള്‍ അനുസരിച്ച്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ആലിംഗനം.
https://www.facebook.com/Malayalivartha