Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കാന്‍ എളുപ്പവഴികള്‍

18 JULY 2017 11:58 AM IST
മലയാളി വാര്‍ത്ത

നാം കഴിക്കുന്ന ആഹാരം ശുദ്ധമല്ലെങ്കില്‍ അത് ഗ്യാസ്ട്രബിളിന് കാരണമാകും. പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പുകവലി, മദ്യപാനം, മാനസിക സംഘര്‍ഷം തുടങ്ങിയവ ഗ്യാസ്ട്രബിളിന് കാരണമായേക്കാം. നെഞ്ചെരിച്ചില്‍, പുളിച്ചുതികിട്ടല്‍, തലയ്ക്കു ഭാരം തോന്നുക, ഉദരസ്തംഭനം അനുഭവപ്പെടുക, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്‍.

ഗ്യാസ്ട്രബിളിനെ പലപ്പോഴും നമ്മള്‍ നിസ്സാരവല്‍ക്കരിച്ചാണ് കാണുന്നത്. അത് അപകടകരമാണ്. സ്ഥിരമായുണ്ടാകുന്ന ഗ്യാസ്ട്രബിളിനെ ഗൗരവമായിതന്നെ കാണേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പാനിയങ്ങളും ദഹനമില്ലായ്മയും മാത്രമല്ല ഗ്യാസ്ട്രബിളിന്റെ കാരണങ്ങള്‍. ഉദരസംബന്ധമായി പല ഗുരുതര രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്.

ഗ്യാസ്ട്രബിള്‍ സ്ഥിരമായി അനുഭവപ്പെടുന്നവര്‍ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം നേടുന്നത് നന്നായിരിക്കും. മറ്റൊരു തെറ്റിദ്ധാരണ നെഞ്ചുവേദനയാണ്. ഗ്യാസ്ട്രബിള്‍ മൂലമുണ്ടാകുന്ന നെഞ്ചുവേദനയും ഹൃദയസംബന്ധമായ നെഞ്ചുവേദനയും തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടാണ്. നെഞ്ചിലെ വേദന ഗ്യാസ്ട്രബിള്‍ ആണെന്ന് സ്വയം രോഗനിര്‍ണയം നടത്തരുത്. രോഗനിര്‍ണയത്തിനുള്ള യോഗ്യത ഡോക്ടര്‍ക്കു മാത്രമുള്ളതാണെന്ന കാര്യം തിരിച്ചറിയുക.

* വെളുത്തുള്ളി ചതച്ചനീരും ചെറുനാരങ്ങനീരും സമാസമം എടുത്ത് രാവിലെയും രാത്രിയിലും ഭക്ഷണശേഷം കഴിക്കുക.

* രാത്രി ഭക്ഷണത്തിനുശേഷം വെളുത്തുള്ളി ചതച്ചിട്ട പാല്‍ കുടിക്കുക. സ്ഥിരമായിട്ടുണ്ടാകുന്ന ഗ്യാസ്ട്രബിളിന് ശമനം കിട്ടും.

* വെളുത്തുള്ളിയും ജീരകവും രണ്ട് അല്ലി വീതമെടുത്ത് നെയ്യില്‍ വറുത്ത് ഭക്ഷമണത്തിനു മുന്‍പായി ഉപയോഗിക്കുക.

* കീഴാര്‍നെല്ലിയുടെ ഇല, വയമ്പ്, ഈശ്വരമുല്ല, കൊടിത്തൂവ എന്നിവ അഞ്ചു ഗ്രം വീതമെടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് നേര്‍പകുതിയായി വറ്റിച്ച് കഷായമാക്കി കുടിക്കുക.

* വെളുത്തുള്ളി, ഏലം, കുരുമുളക്, ചുക്ക് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് കഷായമാക്കി കഴിക്കുക.

* ജീരകം, പെരുംജീരകം, അയമോദകം എന്നിവ ഉണക്കി പൊടിച്ച് തേനില്‍ ചാലിച്ച് ഭക്ഷണത്തിനു മുന്‍പ് കഴിക്കുക. ഗ്യാസ്ട്രബിള്‍ ഉണ്ടാകില്ല.

* പ്രഭാതത്തില്‍ ഭക്ഷണത്തിനു മുന്‍പും രാത്രി ഭക്ഷണത്തിനു ശേഷവും മാതളനാരങ്ങ കഴിക്കുക. ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കുന്നതിനും ദഹന പ്രക്രിയ സുഗമമാക്കുന്നതിനും മാതളനാരങ്ങ ഉപകരിക്കും.

* മാതളനാരങ്ങയുടെ നീര് ചേര്‍ത്ത വെള്ളവും കഴുകി വൃത്തിയാക്കിയ മാതള നാരങ്ങയുടെ പുറം തൊലിയിട്ട് തിളപ്പിച്ച വെള്ളവും സ്ഥിരമായി കുടിക്കുക. ഇതൊരു ശീലമാക്കിയാല്‍ ഗ്യാസ്ട്രബിളില്‍ നിന്നും രക്ഷ നേടാം.

* ഒരു ഗ്രാം കറുകപ്പട്ടയുടെ വേര് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതു നല്ലതാണ്.

* വെളുത്തുള്ളി, ഉലുവ, മുരിങ്ങത്തൊലി എന്നിവ ചേര്‍ത്ത് കഷായം സേവിക്കുന്നത് ഗ്യാസ്ട്രബിള്‍ ശമിപ്പിക്കും.

* മാവിന്റെ തളിര്, വെളുത്തുള്ളി, ചുക്ക് എന്നിവ സമാസമം എടുത്ത് കഷായമാക്കി കുടിക്കുക. ഫലം ലഭിക്കും

* ഗ്രാമ്പു ചതച്ചിട്ട വെള്ളം സ്ഥിരമായി കുടിക്കുന്നത് ഗ്യാസ്ട്രബിളിനെ തടഞ്ഞു നിര്‍ത്തും.

* പച്ചഇഞ്ചി ചതച്ചരച്ച് അതിന്റെ നീരില്‍ ഉപ്പും ചേര്‍ത്ത് ഉപയോഗിക്കുക. ഗ്യാസ്ട്രബിളിനും ദഹനമില്ലായ്മയ്ക്കും നല്ലതാണ്.

* കുരുമുളകുപൊടിയും ഇഞ്ചിനീരും ചേര്‍ത്ത് ഉപയോഗിക്കുന്നത് സ്ഥിരമായുണ്ടാകുന്ന ഗ്യാസ്ട്രബിളിന് നല്ലതാണ്.

* തിപ്പലിപ്പൊടി കരിമ്പിന്‍ നീരും തൈരും ചേര്‍ത്ത് കുടിക്കുന്നത് ഫലപ്രദമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (24 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (44 minutes ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (54 minutes ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (1 hour ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (1 hour ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (1 hour ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (2 hours ago)

Malayali Vartha Recommends