Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കുഞ്ഞുങ്ങളിലെ ശ്രവണവൈകല്യത്തിന് പരിഹാരവുമായി 'സോഹം'

20 JULY 2017 11:06 AM IST
മലയാളി വാര്‍ത്ത

ഓരോ വര്‍ഷവും ശ്രവണവൈകല്യവുമായി ജനിക്കുന്ന ലോകമെമ്പാടുമുളള എട്ടുലക്ഷത്തോളം കുഞ്ഞുങ്ങളില്‍ ഒരു ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ നിന്നാണ്. ജന്മനാലുള്ള ശ്രവണവൈകല്യം തിരിച്ചറിഞ്ഞാല്‍ അത് പിന്നീട് കുട്ടികളുടെ ബൗദ്ധികമായ വികാസത്തില്‍ വരെ നിര്‍ണായക സഹായമായിരിക്കും ചെയ്യുക. നാലോ അതില്‍കൂടുതലോ വയസ്സാകുമ്പോള്‍ കുട്ടികളുടെ ശ്രവണവൈകല്യം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് പരിഹരിക്കുന്നതിനുളള സാധ്യത കുറയ്ക്കും. കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവിനെയും മാനസിക വളര്‍ച്ചയെയും വരെ ബാധിക്കുന്നതാണ് കേള്‍വിക്കുണ്ടാകുന്ന തകരാര്‍. ഇന്ത്യ പോലുള്ള അവികസിത രാജ്യങ്ങളില്‍ ഭൂരിപക്ഷം ആശുപത്രികളിലും ജന്മനാ തന്നെ കുട്ടികളിലുണ്ടാകുന്ന വൈകല്യങ്ങള്‍ കണ്ടെത്താനുള്ള സൗകര്യമില്ല. അതിനു വേണ്ടി വരുന്ന ഉപകരണങ്ങളുടെ വര്‍ധിച്ച വില തന്നെ കാരണം.

പക്ഷേ കുട്ടികളുടെ ജന്മനാലുള്ള ശ്രവണവൈകല്യം കണ്ടെത്തുന്നതിന് ചെലവു കുറഞ്ഞ, എളുപ്പം ഉപയോഗിക്കാവുന്ന പുതിയ ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ഒരു സ്റ്റാര്‍ടപ് കമ്പനി. ഏകദേശം 2.6 കോടി കുഞ്ഞുങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ ജനിക്കുന്നത്. ഇവരില്‍ രണ്ടു ശതമാനം വരുന്നവരെയും 'സോഹം' എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണത്താല്‍ പ്രതിവര്‍ഷം പരിശോധിക്കാനാണു തീരുമാനം. പ്രാദേശികമായി 'സോഹ'ത്തിന്റെ ഉല്‍പാദനം ആരംഭിക്കുന്നതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് എത്തിക്കാനുമാകും; വിലയും കുറയും. ജനന സമയത്തു തന്നെ കുട്ടികളുടെ ശ്രവണപ്രശ്‌നം തിരിച്ചറിഞ്ഞാല്‍ എളുപ്പത്തില്‍ ചികിത്സയും ആരംഭിക്കാം. ജനിതകപരവും അല്ലാത്തതുമായ കാരണങ്ങളാല്‍ ശ്രവണവൈകല്യം സംഭവിക്കാറുണ്ട്.

യഥാര്‍ഥ കാരണം ആരംഭത്തില്‍ തന്നെ കണ്ടെത്തി തിരുത്താനുള്ള അവസരമാണ് 'സോഹം' സമ്മാനിക്കുക. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം ശരീരത്തിനകത്ത് ഘടിപ്പിക്കേണ്ടതില്ല. അതിനാല്‍ത്തന്നെ നവജാതശിശുക്കളെ വേദനിപ്പിക്കുകയോ മയക്കിക്കിടത്തുകയോ വേണ്ട. ഉപകരണം കൊണ്ടുനടക്കാവുന്നതുമാണ്. കുഞ്ഞിന്റെ നെറ്റിയില്‍ ഘടിപ്പിക്കുന്ന 'സോഹ'ത്തിന്റെ മൂന്ന് ഇലക്ട്രോഡുകള്‍ പ്രത്യേക സ്‌ക്രീനിങ് ഡിവൈസുമായി ബന്ധിപ്പിച്ചാണ് പരിശോധന. ഇലക്ട്രോഡുകളെ ഉത്തേജിപ്പിക്കുമ്പോള്‍ മസ്തിഷ്‌കത്തിലെ കേള്‍വിക്കു സഹായിക്കുന്ന ഭാഗത്തു നിന്ന് പ്രത്യേക 'പള്‍സുകള്‍' സൃഷ്ടിക്കപ്പെടും. ഇതിനെയാണ് ഡിവൈസ് വഴി വിശകലനം ചെയ്യുക.

മസ്തിഷ്‌കത്തില്‍ നിന്ന് 'സിഗ്‌നലുകളൊ'ന്നും ലഭിച്ചില്ലെങ്കില്‍ കുട്ടിക്ക് കേള്‍വിപ്രശ്‌നമുണ്ടെന്ന് ഉറപ്പിക്കാം. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ്, യുകെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസസ് എന്നിവ അംഗീകരിച്ച രീതി കൂടിയാണിത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വൈകാതെ ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണ് 'സോഹ'ത്തിന്റെ ഗുണം. ജനിക്കുന്ന എല്ലാ കുട്ടികളെയും ഈ ഉപകരണം വഴി പരിശോധിക്കേണ്ടതും നിര്‍ബന്ധമാക്കും. ഇതിനോടകം അഞ്ചിടത്ത് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ശാസ്ത്രസാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ ഈ ഉപകരണം പൂര്‍ണമായും ഇന്ത്യയുടെ സൃഷ്ടിയാണ്.

രാജ്യത്തെ ജൈവസാങ്കേതിക വകുപ്പിന്റെ നിര്‍ണായക പദ്ധതികളിലൊന്നാണ് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ ബയോഡിസൈന്‍(എസ്‌ഐബി). ഇതുവരെ ഇന്ത്യയില്‍ പരിഹരിക്കപ്പെടാന്‍ പറ്റാതെ കിടക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന തരം ഉപകരണങ്ങളും മറ്റും തയാറാക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയാണ് എസ്‌ഐബിയുടെ ലക്ഷ്യം. അങ്ങനെ സഹായം ലഭിച്ച സോഹം ഇന്നവേഷന്‍ ലാബ്‌സ് ആണ് ഈ പുതിയ സ്‌ക്രീനിങ് ഡിവൈസിനു പിന്നില്‍. മെഡിക്കല്‍ ടെക്‌നോളജിയില്‍ പുത്തന്‍ ആശയങ്ങളുമായെത്തുന്ന ഇത്തരം പുതുസംരംഭകര്‍ക്ക് അവസരങ്ങളുടെ വാതിലാണ് എസ്‌ഐബി തുറന്നിടുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പ്രകാരമുള്ള ആനുകൂല്യങ്ങളും കമ്പനികള്‍ക്ക് ലഭിക്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (6 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (6 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (7 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (7 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (7 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (7 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (7 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (9 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (9 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (9 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (9 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (9 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends