Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

കുട്ടികളുടെ ജീവനു ഭീഷണിയാകുന്ന 'കാവസാക്കി' രോഗം സംസ്ഥാനത്തു പടര്‍ന്നുപിടിക്കുന്നു

15 AUGUST 2017 09:44 AM IST
മലയാളി വാര്‍ത്ത

കുട്ടികളുടെ ജീവനു ഭീഷണിയാകുന്ന 'കാവസാക്കി' രോഗം സംസ്ഥാനത്തു പടര്‍ന്നുപിടിക്കുന്നു. ഒന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികളുടെ ഹൃദയത്തെ ബാധിച്ചു മരണത്തിനിടയാക്കുന്ന രോഗത്തിന്റെ വ്യാപനനിരക്കു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 ശതമാനമെത്തിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഈ രോഗത്തിന്റെ പകര്‍ച്ച ഉയര്‍ന്ന തോതിലാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. അണുബാധയാണ് മൂലകാരണം.

സാധാരണ വൈറല്‍ പനിപോലെയാണ് ആരംഭം. പനി പെട്ടെന്നു മൂര്‍ച്ഛിക്കും. ശ്വാസതടസം, വിട്ടുമാറാത്ത രൂക്ഷമായ കഫക്കെട്ട്, കണ്ണിലും വായിലും ദൃശ്യമാകുന്ന ചുവപ്പുനിറം, കൈത്തണ്ടിലും പാദങ്ങളിലും ചുവപ്പുനിറവും നീരും, ചൂടുകുരുപോലെ തൊലിപ്പുറത്തു കാണുന്ന കുരുക്കള്‍,

കഴുത്തിലെ നീര് എന്നിവയാണ് കാവസാക്കിയുടെ ലക്ഷണങ്ങള്‍. വായ, കവിള്‍, തൊണ്ട, ചുണ്ട് ഇവ ചുവക്കും. നാവ് വീങ്ങി ചുവന്നു സ്‌ട്രോബറി പോലിരിക്കും. രോഗം മൂര്‍ച്ഛിച്ചാല്‍ കൈകാലുകളിലെ നഖത്തിനു ചുറ്റും തൊലിയിളകും.



രോഗത്തിന്റെ രണ്ടാം ദശയിലാണ് ഹൃദയപേശികള്‍ക്കു നീര്‍ക്കെട്ടുണ്ടാകുന്നത്. ഹൃദയത്തിന്റെ പമ്പിങ് അലങ്കോലമാകും. ഹൃദയസഞ്ചിയില്‍ ജലാംശം കെട്ടിക്കിടക്കുന്നു. ഈ ലക്ഷണങ്ങള്‍ ദൃശ്യമായി പത്തു ദിവസത്തിനകം കുട്ടിയുടെ മരണം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. പനി ബാധിച്ചുവരുന്ന കുട്ടികളിലാണിത് കണ്ടുവരുന്നത്. നേരത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍

രോഗം ഹൃദയത്തെ ബാധിക്കുന്നത് ഒഴിവാക്കാം. 2010 ല്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ 27 കുട്ടികള്‍ ചികില്‍സയ്‌ക്കെത്തിയിരുന്നു. അതില്‍ 62 ശതമാനം കുട്ടികളുടെയും ഹൃദയത്തില്‍ രോഗം ബാധിച്ചിരുന്നു. എന്നാല്‍, ആരും മരണപ്പെട്ടില്ല.

ഇത്തവണ മഴക്കാലമാരംഭിച്ചശേഷം നിരവധി കുഞ്ഞുങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കോലഞ്ചേരി, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കാവസാക്കിക്കു ചികില്‍സ തേടി. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്.

കുട്ടികളുടെ ജീവന്‍തന്നെ അപകടത്തിലാക്കുന്ന മാരകമായ ഈ രോഗം ശ്രദ്ധയില്‍പ്പെട്ടിട്ടും ആരോഗ്യവകുപ്പ് മുന്‍കരുതലെടുക്കുന്നില്ലെന്നു പരാതിയുണ്ട്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിയല്‍ ആശുപത്രികളും വൈമുഖ്യം കാണിക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്കും ലഭ്യമല്ല. കേരളത്തില്‍ കാവസാക്കി രോഗം കൂടുതലായി കാണുന്നതിന്റെ കാരണം വ്യക്തമല്ല. വിദേശത്തു ജപ്പാനിലാണ് കാവസാക്കി രോഗം വ്യാപകമായി

കണ്ടുവരുന്നത്.

മഴക്കാലത്താണ് ഈ അപൂര്‍വരോഗം തലപൊക്കുന്നത്. ഹൃദയത്തിലെ കൊറോണറി ധമനികള്‍ക്കു വീക്കമുണ്ടായാണു മരണം. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളാണ് കൂടുതലായി അടിമപ്പെടുക. എട്ടു വയസിനു മുകളിലുള്ളവരെ സാധാരണയായി രോഗം ആക്രമിക്കാറില്ല. അതുപോലെ നവജാത ശിശുക്കളെയും. രോഗം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ വേഗം ചികില്‍സ ലഭ്യമാക്കുകയാണു വേണ്ടതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends