Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

30 AUGUST 2017 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ആരോഗ്യത്തിന് ദോഷകരമാണോ?

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ രംഗത്തിന്റെ ഭാവിയ്ക്ക് 'വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത്' മുതല്‍ക്കൂട്ട്: മന്ത്രി വീണാ ജോര്‍ജ്

അലുമിനിയം പാത്രങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞിട്ടാണ് മണ്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നാല്‍ മണ്‍പാത്രങ്ങള്‍ പഴയതുപോലെ സുരക്ഷിതമല്ലെന്നും അതില്‍ പാകം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ചില പഠനങ്ങള്‍ പറയുന്നത്. പാത്രങ്ങള്‍ക്ക് നല്ല നിറവും തിളക്കവും ഭംഗിയും കൂട്ടുന്നതിനായി റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും ഉപയോഗിക്കുന്നതാണ് ഇതിനു കാരണമാകുന്നതെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു. ഇവ കരള്‍ വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല , ഇത് ജനിതക തകരാറിനു പോലും കാരണമായേക്കുമെന്നും അവര്‍ പറയുന്നു.

അതേസമയം, കളിമണ്ണിന്റേയും ചുവന്ന മണ്ണിന്റെയും ദൗര്‍ലഭ്യമാണ് മണ്‍പാത്ര നിര്‍മ്മാതാക്കളെ ഇത്തരത്തില്‍ മായം ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്. അലുമിനിയം പാത്രങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞായിരുന്നു കൂടുതല്‍ പേര്‍ അടുത്ത കാലത്തായി മണ്‍പാത്രങ്ങളിലേക്ക് തിരിഞ്ഞത് . എന്നാല്‍ നിര്‍മാതാക്കള്‍ കുറുക്കുവഴി തേടിയതോടെയാണ് മണ്‍പാത്രങ്ങളും സുരക്ഷിതമല്ലാതായത്. പുതിയ മണ്‍ചട്ടിയില്‍ പാചകം ചെയ്ത കറിക്ക് രുചി വ്യത്യാസവും ചട്ടി കഴുകിയ വെള്ളത്തിന് ചുവന്ന നിറവുമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആ വെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങളായ ക്ലോറൈഡ് അയണിന്റെയും ഫെറിക് അയണിന്റെയും സാന്നിധ്യവും കണ്ടെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (9 hours ago)

Malayali Vartha Recommends