Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

കൃത്യമായി ഡയറ്റെടുത്തിട്ടും തടി കുറയുന്നില്ലേ?

18 SEPTEMBER 2017 11:38 AM IST
മലയാളി വാര്‍ത്ത

കൃത്യമായി ഡയറ്റെടുത്തിട്ടും തടി കുറയുന്നില്ല എന്ന് മിക്കവാറും പരാതി പറയാറുണ്ട്. ഡയറ്റ് കൃത്യമായി പാലിക്കാതിരുന്നാല്‍ ചിലപ്പോൾ വിപരീത ഫലമുണ്ടാകാം. അതുകൊണ്ടു തന്നെ തടി കുറയാൻ ഡയറ്റ് നോക്കിയിട്ട് തടി കുറയുന്നില്ലെന്നു മാത്രമല്ല ചിലപ്പോൾ തടി കൂടി എന്നും വരാം എന്തൊക്കെ ഡയറ്റ് മിസ്റ്റേക്കുകളാണ് സാധാരണ നമ്മള്‍ വരുത്തുന്നത് എന്ന് നോക്കാം.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഇപ്പോൾ ഒരു ശീലമായി തീർന്നിട്ടുണ്ട്. പ്രത്യേകിച്ചും ഉദ്യോഗസ്ഥകളായ സ്ത്രീകൾക്കിടയിൽ. രാവിലത്തെ തിരക്കും ഓഫീസിൽ പോകാനുള്ള വെപ്രാളത്തിനുമിടക്ക് സൗകര്യപൂർവം ഒഴിവാക്കാവുന്ന ഒരു ജോലിയായി തീർന്നിട്ടുണ്ട് പ്രഭാത ഭക്ഷണം കഴിക്കൽ. ഫലം അമിത ഭാരം ആണെന്നതാണ് പലപ്പോഴും മനസ്സിലാക്കാതെ പോകുന്ന സത്യം .
അതുപോലെ അപകടകരമായ മറ്റൊരു ശീലമാണ് വൈകി ഭക്ഷണം കഴിച്ച് വൈകി ഉറങ്ങുന്ന ശീലം. അതും പലപ്പോഴും കുടുംബത്തോടൊപ്പം പുറത്തുപോയി ഫാസ്റ്റ് ഫുഡ് എന്തെങ്കിലും വാങ്ങി കഴിക്കുന്നവരാണധികവും . ഇതും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
പഞ്ചസാര ആരോഗ്യത്തിനു നല്ലതല്ലെന്ന് ധാരണയിൽ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നര്‍ ഉപയോഗിക്കുന്നതും തടികൂടുന്നതിനു കാരണമാകും.

നമ്മുടെ അടുക്കളയിൽ അടുത്തിടെ സ്ഥാനം പിടിച്ച ഒന്നാണ് സോയ മിൽക്ക്. ഇത് ആരോഗ്യപ്രദവും ശരീരം മെലിയുന്നതിന് സഹായിക്കുമെന്നുമാണ് മിക്കവരുടെയും വിശ്വാസം. എന്നാല്‍, ദോഷകരങ്ങളായ മറ്റ് രാസവസ്തുക്കള്‍ പോലെ അനാരോഗ്യകരമാണ് വിപണയില്‍ ലഭിക്കുന്ന സോയ മില്‍ക്ക് എന്ന് പലര്‍ക്കും അറിയില്ല.

വീട്ടിലുണ്ടാക്കുന്നതായാൽ പോലും വെണ്ണയും നെയ്യുമൊന്നും ആരും ഉപയോഗിക്കില്ല. തടികൂടും,കൊളസ്‌ട്രോൾ വർധിക്കും എന്നീ ന്യായങ്ങളും പറയും. പകരം പാചകത്തിനായി വെണ്ണയ്ക്ക് പകരം മാര്‍ഗരിന്‍ ഉപയോഗിക്കും. കൃത്രിമമായുണ്ടാക്കിയ വെണ്ണയാണ് മാര്‍ഗരൈന്‍. ശരീരത്തില്‍ ആവശ്യമില്ലാത്ത കൊഴുപ്പിറക്കുന്ന മറ്റൊരു ആഹാരമാണ് ഇത്. ശുദ്ധമായ വെണ്ണ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഇപ്പോൾ വിപണിയിൽ സുലഭമായി കിട്ടുന്ന ഒന്നാണ് സംസ്‌കരിക്കപ്പെട്ട പഴച്ചാറുകൾ. ഇവ ഒരിക്കലും യഥാർത്ഥ പഴച്ചാറുകൾക്ക് തുല്യമല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂറ്റൻ മാത്രമേ ഇവ ഉപകരിക്കൂ.

ഗോതമ്പ് ബ്രീഡ് പൊതുവെ ആരോഗ്യകരമാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഡയറ്റ് നോക്കുന്നവരുടെ ഇഷ്ട ഭക്ഷണമാണ് ഗോതമ്പ് ബ്രെഡ്. എന്നാല്‍ രുചിക്ക് വേണ്ടി ഇവയിൽ ചേർക്കുന്ന രാസ വസ്തുക്കൾ ആരോഗ്യത്തിനു ഹാനികരമാണ്. ഇതിൽ ചേർക്കുന്ന ഗോതമ്പ് ജനിതകമാറ്റം വരുത്തിയവയാണ് .ഇത് ശരീരത്തില്‍ കൊഴുപ്പ് ഉണ്ടാക്കാന്‍ കാരണമാകാം
ആവശ്യത്തിന് വെള്ളം കുടിക്കാത്തതും തടി കൂടാൻ കാരണമാണെന്ന് എത്രപേർക്ക് അറിയാം? ശരീരത്തിലെ കൊഴുപ്പും അനാവശ്യ പദാർത്ഥങ്ങളും ഒഴിഞ്ഞു പോകാനും ദഹനം ശരിയായി നടക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.

അമിത വ്യായാമവും ആവശ്യത്തിൽ കുറവ് ഭക്ഷണവും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കൃത്യ സമയത്ത് ആഹാരം കഴിക്കുകയും വ്യായാമവും ഉണ്ടെങ്കിൽ അമിതവണ്ണം പേടിക്കേണ്ട .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 minutes ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (7 minutes ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (9 minutes ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (30 minutes ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (38 minutes ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (50 minutes ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (53 minutes ago)

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (1 hour ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (1 hour ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (1 hour ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (2 hours ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (2 hours ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (2 hours ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (3 hours ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends