Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ബ്ലഡ് ട്രാൻസ്ഫ്യൂഷൻ - എന്ത് ,എങ്ങിനെ ?

22 SEPTEMBER 2017 04:15 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ ആരോഗ്യ മാതൃക പരിഹാസ്യമായി മാറുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. അത്തരം ഒന്നായിരുന്നു തിരുവനന്തപുരം ആർ സി സിയിൽ അടുത്തിടെ ഉണ്ടായത്. ഒമ്പത് വയസുള്ള കുട്ടിക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധ ഉണ്ടായിരിക്കുന്നു എന്നാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ആരോഗ്യമുള്ള ഒരു ശരീരത്തിൽനിന്ന്‌ മറ്റൊരു ശരീരത്തിലേക്ക് രക്തം നിവേശിപ്പിക്കുന്ന പ്രക്രിയയാണ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ. രക്തം രോഗാണുവിമുക്തമാണെന്ന് ഉറപ്പുവരുത്തിയശേഷമേ രോഗികൾക്ക് നൽകാറുള്ളൂ.

രക്തത്തെയോ അതിന്റെ ഘടകങ്ങളെയോ മറ്റൊരു ശരീരത്തിന്റെ ആവശ്യമനുസരിച്ച് കടത്തി വിടുന്നതിനെയാണ് ബ്ലഡ് ട്രാൻസ്ഫ്യുഷൻ എന്ന് പറയുന്നത്. ഇൻട്രാ വീനസ് ( ഐ വി) അഥവാ അശുദ്ധ രക്തധമനി വഴിയാണ് ഇൗ ക്രിയ ചെയ്യുന്നത്. മുമ്പ് രക്തത്തെ മുഴുവനായി മാത്രമേ കടത്തി വിടുവാൻ കഴിയുമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ ചു വന്ന രക്താണു (ആർ ബി സി ), വെള്ള രക്താണു (ഡബ്ലു.ബി.സി) , പ്ലാസ്മ, ക്ലോട്ടിങ്ങ് ഫാക്ടറുകൾ ,പ്ലേറ്റ്ലെറ്റ്സ് എന്നിവ ആവശ്യാനുസരണം തിരഞ്ഞെടുത്ത് കടത്തിവിടാനാകുന്നതാണ്. മുമ്പ് ഹീമോഗ്ലോബിനിന്റെ അളവ് കുറയുമ്പോൾ(ഹെമറ്റോക്രിറ്റ് 30% ത്തിൽ താഴെയെത്തുമ്പോൾ) മാത്രമായിരുന്നു ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ചെയ്തിരുന്നത്.

ക്ലോട്ടിങ്ങ് ഫാക്ടറിന്റെ അഭാവം ,വിഷം കലരൽ ,അനീമിയ ,അനീമിയയ്ക്ക് കാരണമാകുന്ന രോഗങ്ങൾ , ശസ്ത്രക്രിയയിലൂടെ രക്തം നഷ്ടപ്പെടൽ അങ്ങനെ പല വിധത്തിൽ രക്തം നഷ്ടപ്പെടുകയോ അല്ലെങ്കിൽ രക്തത്തിലെ ഘടകങ്ങൾക്ക് കുറവ് സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ട്രാൻസ്ഫ്യൂഷൻ നടത്തുന്നത്. തീപ്പൊള്ളൽ പോലെയുള്ള അവസ്ഥയ്ക്ക് പ്ലാസ്മ മാത്രമാണ് കൊടുക്കുന്നത്. ശരീരത്തിന്റെ ആവശ്യമനുസരിച്ചാണ് കടത്തേണ്ട ഘടകങ്ങളും അതിന്റെ അളവുകളും തീരുമാനിക്കുന്നത്.

ബ്ലഡ് ട്രാൻസ്ഫ്യൂഷനു മുമ്പായി കർശനമായും പരിശോധന നടത്തി ദാതാവിന്റെ രക്തത്തിൽ മറ്റു രോഗത്തിന് ഹേതുവാകാനിടയുള്ള ഘടകങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ രോഗിയുടെ ശരീരത്തിലേക്ക് രക്തം കടത്തിവിടുന്നത് തുടങ്ങുമ്പോൾ പാടുള്ളൂ. ശേഖരിച്ച രക്തം ആദ്യം പ്രോസ്സസ്സിങ്ങിന് വിധേയമാക്കണം. സെൻട്രിഫ്യൂഗേഷൻ വഴി ഘടകങ്ങളെ വേർതിരിച്ച് എടുക്കാം.

ലോക ആരോഗ്യ സംഘടനയുടെ ശാസന പ്രകാരം ദാതാവിന്റെ രക്തം എച്ച് ഐ വി ,ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിഫിലിസ് ,മലേറിയ മുതലായ രോഗങ്ങളുടെ സാധ്യതയുണ്ടോ എന്ന് നിർബന്ധമായും പരിശോധിക്കേണ്ടതാണ്. എ ബി ഒ ബ്ലഡ് ഗ്രൂപ്പിങ്ങ് രീതിയും ആർ എച്ച് ബ്ലഡ് ഗ്രൂപ്പിങ്ങ് രീതിയും പ്രകാരം അനുകൂലമായ രക്തം മാത്രമേ കൊടുക്കുവാൻ കഴിയുകയുള്ളൂ. പാത്തൊജെൻ റിഡക്ഷൻ ട്രീറ്റ്മെന്റ് ,അതായത് റൈബോഫ്ലാവിൻ ചേർത്ത് യു വി കിരണങ്ങളുടെ സാന്നിധ്യത്തിൽ വൈറസ് ,ബാക്ടിരിയ മുതലായവയെ നശിപ്പിക്കുകയും ചെയ്യുന്നു.

45 മിനിറ്റോളം നീണ്ടു നിൽക്കുന്ന ടെസ്റ്റുകൾക്കൊടുവിലാണ് ദാതാവിന്റെ രക്തം സ്വീകാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. അതിൽ പ്രധാനമായും രോഗിയുടെ പ്ലാസ്മയിൽ ദാതാവിന്റെ രക്താണുക്കൾ (ബ്ലഡ് സെൽസ്) പ്രവേശിക്കുമ്പോൾ പ്രതിപ്രവർത്തനം എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ചെറിയ മാതൃക ടെസ്റ്റ് ട്യൂബിൽ നടത്തി നോക്കുന്നു.

ട്രാൻസ്ഫ്യൂഷൻ റിയാക്ഷന്റെ ലക്ഷണങ്ങൾ കലശലായ പനി ,ശ്വാസംമുട്ടൽ ,ചൊറിച്ചിൽ എന്നീ ആദ്യഘട്ട ലക്ഷണങ്ങളോട് കൂടി തുടങ്ങി പിന്നീട് കിഡ്നി യുടെ തകരാറിലേക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളിലേക്കും ഷോക്കിലേക്കും വരെ എത്തുന്നു

അരവിന്ദന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങൾ താഴെ പറയുന്നവയാണ്
ബ്ലഡ് ബാങ്കുകളില്‍ പരിശീലനം നേടിയ കൗണ്‍സലര്‍മാരെ ആവശ്യത്തിന് നിയോഗിക്കുക,

കേരളത്തില്‍ മൂന്നിടത്ത് എന്‍എടി ലാബുകള്‍ സ്ഥാപിക്കുക, (അതീവ ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് പ്രത്യേക രക്തപരിശോധന ഉറപ്പാക്കാനാണിത്)

ഗവ. ബ്ലഡ് ബാങ്കുകളില്‍ മതിയായ എണ്ണം ലാബ് ടെക്‌നീഷ്യന്‍മാരെ നിയോഗിക്കുക

അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മാത്രം രക്തം ഉപയോഗിക്കുക
ആറ് മാസത്തിലൊരിക്കല്‍ എച്ച്‌ഐവി, എച്ച്‌സിവി ടെസ്റ്റുകള്‍ നടത്തുക
തുടര്‍ച്ചയായി രക്തം നല്‍കാനാവുന്നവരുടെ പട്ടിക സൂക്ഷിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (7 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (7 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (7 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (8 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (10 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (10 hours ago)

Malayali Vartha Recommends