Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....

സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി നാപ്‌കിനുകള്‍ നിശബ്ദകൊലയാളിയോ..?

04 DECEMBER 2017 11:05 AM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ കൂടുതലും അസ്വസ്ഥത അനുഭവിക്കുന്ന സമയമാണ് ആര്‍ത്തവകാലം. ഈ സമയത്ത് സ്ത്രീകൾ ശാരീരിക അസ്വസ്ഥകൾമൂലം വിഷമിക്കുന്നു. ആർത്തവകാലങ്ങളിൽ അനുഭവപെടുന്ന കഠിനമായ വേദനയും അസ്വസ്‌ഥതയുമാണ് എല്ലാവരെയും വലയ്‌ക്കുന്നത്. ഒരു സ്ത്രീജീവിതത്തില്‍ 400ഓളം ആര്‍ത്തവകാലങ്ങള്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്.

ഓരോ സ്ത്രീജീവിതവും കുറഞ്ഞത് 10, 000ത്തിനും 15, 000ത്തിനും (ആര്‍ത്തവകാലം നീണ്ടുനില്‍ക്കുന്നതിന് അനുസരിച്ച്) ഇടയില്‍ സാനിറ്ററി നാപ്‌കിനുകള്‍ ആണ് ഉപയോഗിച്ച് തള്ളുന്നത്. പക്ഷേ, ഓരോ ആര്‍ത്തവകാലവും സുരക്ഷിതമാക്കുന്ന ഈ സാനിറ്ററി നാപ്‌കിനുകള്‍ എത്രത്തോളം സുരക്ഷിതമാണ് എന്നത് ഇന്നും സംശയനിവാരണം വരുത്താന്‍ കഴിയാത്ത ഒരു ചോദ്യം തന്നെയാണ്. ഓരോ ആര്‍ത്തവഘട്ടത്തിലും സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി നാപ്‌കിനുകള്‍ ഒരു നിശബ്ദകൊലയാളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീകളുടെ ആര്‍ത്തവകാലം സുരക്ഷിതമാക്കി തരുന്ന ഓരോ നാപ്‌കിനും അവളുടെ ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്. സാധാരണ കോട്ടണില്‍ ലഭ്യമാകുന്ന പാഡുകള്‍ മുതല്‍ ജെല്‍ ഉപയോഗിക്കുന്ന പാഡുകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സാധാരണ കോട്ടണില്‍ ലഭിക്കുന്ന നാപ്‌കിനുകളെ അപേക്ഷിച്ച് സെല്ലുലോസ് ജെല്‍ ഉപയോഗിച്ചുള്ള നാപ്‌കിനുകള്‍ അലര്‍ജി മുതല്‍ ക്യാന്‍സര്‍ വരെ ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‍. സാധാരണയായി ഉപയോഗിച്ചു കണ്ടുവരുന്ന കോട്ടണ്‍ സാനിറ്ററി നാപ്‌കിനുകള്‍ മറ്റ് നാപ്‌കിനുകളെ അപേക്ഷിച്ച് നനവ് അധികമാകുമ്പോള്‍ കോട്ടണ്‍ ചുരുണ്ടു കൂടുന്ന വിധത്തിലുള്ളതാണ്.

ഇത്തരം നാപ്‌കിനുകള്‍ ആണ് പൊതുവെ ആരോഗ്യകരം എന്ന് വിലയിരുത്തുന്നത്. ഇത്തരം പാഡുകള്‍ നനവ് അധികമായി ചുരുണ്ടു കൂടിയതിനു ശേഷവും ഉപയോഗിച്ചാല്‍ പൊതുവെ മൃദുവായ യോനിയുടെ സമീപഭാഗങ്ങളില്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ പാഡ് മാറേണ്ടതാണ്. ഏറ്റവും കുറഞ്ഞത് ഓരോ നാലു മണിക്കൂറിലും പാഡ് മാറ്റണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികം ഉപയോഗിക്കുന്നത് അസ്വസ്ഥതകള്‍ക്കും അണുബാധയടക്കമുള്ള മറ്റ്ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കും. ഈ സാഹചര്യത്തില്‍, നിരന്തരം നാപ്‌കിന്‍ മാറ്റുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് മിക്കവരും സെല്ലുലോസ് ജെല്‍ ഉപയോഗിച്ചുള്ള നാപ്‌കിനുകളെ ആശ്രയിക്കുന്നത്.

ജെല്‍ ഉപയോഗിച്ചുള്ള നാപ്‌കിനുകള്‍ ദീര്‍ഘസമയം മാറ്റാതിരിക്കുന്നത് വിവിധ തരത്തിലുള്ള അണുബാധകള്‍ക്ക് കാരണമാകും. ഇത്തരം നാപ്‌കിനുകളിലെ ജെല്ലുകള്‍ ഗര്‍ഭാശയ കാന്‍സറിനു വരെ കാരണമാകും എന്നാണ് റിപ്പോര്‍ട്ട്. സാനിറ്ററി നാപ്‌കിനുകള്‍ കവറിനു പുറത്ത് അത് കോട്ടണ്‍ ഉപയോഗിച്ചുള്ളതാണോ ജെല്‍ ഉപയോഗിച്ചുള്ളതാണോ എന്ന് വ്യക്തമാക്കിയിട്ടുണ്ടാകും.

നാപ്‌കിനുകള്‍ വാങ്ങുന്നതിനു മുമ്പ് അല്പസമയം ശ്രദ്ധയോടെ ചെലവഴിച്ചാല്‍ ഓരോ സ്ത്രീക്കും അവളുടെ ആര്‍ത്തവകാലം സുരക്ഷിതവും ആരോഗ്യകരവും ആക്കാവുന്നതാണ്. നാപ്‌കിനുകളുടെ മറ്റൊരു രൂപമാണ് ടാമ്പൂണുകള്‍. ഉള്ളിലേക്ക് കടത്തിവെച്ച് ഉപയോഗിക്കുന്ന ടാമ്പൂണുകളില്‍ ഡയോക്‌സിന്‍, റെയോണ്‍ എന്നിങ്ങനെ രണ്ടു വിധത്തിലുള്ള രാസവസ്തുക്കളുണ്ട്.

കാന്‍സറിനു കാരണമായ രാസപദാര്‍ത്ഥമാണ് ഡയോക്‌സിന്‍ എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വറോണ്‍മെന്റല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റികില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥമാണ് ഡയോക്‌സിന്‍. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം ചൂടാക്കുമ്പോള്‍ ഇത് ചൂടായി ഭക്ഷണത്തിനൊപ്പം കലരുന്നതിനാലാണ് പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കഴിക്കരുതെന്ന് പറയരുത്. അപ്പോള്‍, ഡയോക്‌സിന്‍ അടങ്ങിയ ടാമ്പൂണുകള്‍ നിരന്തരമായി ഉപയോഗിച്ചാലുള്ള ഭവിഷ്യത്തുകള്‍ ഊഹിക്കാവുന്നത് മാത്രമാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത നാപ്‌കിനുകള്‍ കോട്ടണില്‍ ക്രീം കലര്‍ന്ന വെളുത്ത നിറത്തിലായിരിക്കും ലഭിക്കുക.

നല്ല വെളുത്ത നിറത്തില്‍ ആയിരിക്കും നാപ്‌കിനുകളും ടാമ്പൂണുകളും വിപണിയില്‍ ലഭിക്കുക. ഈ വെളുത്ത നിറത്തിനുള്ളില്‍ ഡയോക്‌സിനും റയോണും ഉണ്ട്. ഈ രാസവസ്തുക്കളാണ് നാപ്‌കിനുകള്‍ക്ക് ഇത്രയേറെ വെണ്മയും പരിശുദ്ധിയും നല്കുന്നത്. എന്നാല്‍, ഇത്തരം നാപ്‌കിനുകളും ടാമ്പൂണുകളും സ്ത്രീകളുടെ ആരോഗ്യത്തെയും പ്രത്യുല്പാദനശേഷിയെയും തകരാറിലാക്കും എന്നതാണ് സത്യം. സാനിറ്ററി നാപ്‌കിനുകള്‍ / ടാമ്പൂണുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥതകളോ അലര്‍ജി പ്രശ്നങ്ങളോ ഉണ്ടാകുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്. അല്ലാത്ത പക്ഷം ആ അസ്വസ്ഥത നിങ്ങളെ ഏതൊക്കെ തരത്തിലുള്ള അസുഖങ്ങളിലേക്ക് ആയിരിക്കും നയിക്കുക എന്ന് പറയാന്‍ കഴിയില്ല. മുന്‍കരുതലുകള്‍ ആണല്ലോ എപ്പോഴും ചികിത്സയേക്കാള്‍ നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരൽ നിറച്ചുവന്ന ട്രക്ക് ദേഹത്തേക്ക് മറിഞ്ഞ് 90കാരന് ദാരുണാന്ത്യം...  (2 hours ago)

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും  (2 hours ago)

എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ്...  (2 hours ago)

വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

പി ടി കുഞ്ഞുമുഹമ്മദിന്  മുൻകൂർ ജാമ്യം അനുവദിച്ചു  (3 hours ago)

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (3 hours ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (3 hours ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (4 hours ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (4 hours ago)

സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്  (4 hours ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (4 hours ago)

അനധികൃത സ്വത്ത് സമ്പാദന കേസ്  (4 hours ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (5 hours ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (5 hours ago)

Malayali Vartha Recommends