Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ആർത്തവ വിരാമം നേരത്തെ സംഭവിക്കുന്നതിന്റെ കാരണങ്ങൾ...

18 DECEMBER 2017 12:28 PM IST
മലയാളി വാര്‍ത്ത

ആർത്തവ വിരാമം എന്നത് ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. പ്രായപൂർത്തിയാവുന്നതോടെ സ്ത്രീകൾ മാസംതോറും ഒരു അണ്ഡം ഉല്പാദിപ്പിക്കുകയും അത് പ്രജനനം നടക്കാത്തപക്ഷം ആർത്തവം അഥവാ മാസമുറ എന്ന പ്രക്രിയ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒരു സ്ത്രീ മദ്ധ്യവയസ് എത്തുന്നതുവരേ അണ്ഡോല്പാദനംതുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. അതോടെ ആർത്തവത്തിന്റെയും ആവശ്യമില്ലാതെ വരികയും ചെയ്യുന്നു. ആർത്തവ വിരാമം സ്ത്രീകളിൽ ശാരീരികവും മാനസികവുമായ പലമാറ്റങ്ങളൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇന്ത്യൻ സ്ത്രീകളിൽ സാധാരണയായി 47മുതൽ 50 വയസ്സിനുള്ളിൽ ആർത്തവവിരാമം സംഭവിക്കുന്നു. പല സ്ത്രീകൾക്കും ഇന്ന് നേരത്തെ ആർത്തവവിരാമം കാണുന്നു.

40വയസ്സിനു മുൻപുള്ള ആർത്തവവിരാമത്തെ ഏർളി മെനോപാസ് എന്ന് പറയുന്നു. ഈ സ്ത്രീകളിൽ നേരത്തെ തന്നെ ഈസ്ട്രജൻ ഉത്പാദനം നിൽക്കുകയും വന്ധ്യത കാണുകയും ചെയ്യുന്നു. ഈസ്ട്രജൻ പല വിധത്തിൽ സ്ത്രീകളെ സഹായിക്കുന്നു. ഇത് ഹൃദയപേശികൾക്ക് ആശ്വാസം നൽകുന്നു, കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു, എല്ലുകളെ സംരക്ഷിക്കുന്നു. നേരത്തെ ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളിൽ ഇവ വേഗത്തിൽ സംഭവിക്കുന്നു.അതുകൊണ്ട് തന്നെ നേരത്തെ ആർത്തവവിരാമം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. നേരത്തെ ആർത്തവവിരാമമുണ്ടാകുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്;

പൊണ്ണത്തടി, പിസിഒഡി, പുകവലി, കുറഞ്ഞ ബി.എം.ഐ തുടങ്ങിയ ഘടകങ്ങൾ അണ്ഡാശയത്തിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുകയും ഹോർമോൺ മാറ്റങ്ങൾ ഉണ്ടാക്കുകയും നേരത്തെയുള്ള ആർത്തവവിരാമത്തിനു കാരണമാക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കുറയ്ക്കുന്ന രോഗങ്ങളായ വാതം, തൈറോയിഡ് രോഗങ്ങൾ എന്നിവ പ്രതിരോധശേഷി കുറയ്ക്കുകയും ശരീരം മുഴുവൻ വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് അണ്ഡാശയത്തെ ബാധിക്കുകയും അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

അപസ്മാരം ഉള്ള സ്ത്രീകളിൽ അണ്ഡാശയത്തിനു ചില പ്രശ്‍നങ്ങൾ ഉണ്ടായി നേരത്തെ ആർത്തവവിരാമം സംഭവിക്കുന്നതായി കാണുന്നു.അപസ്മാരം ഉള്ള സ്ത്രീകളിൽ ശരാശരി 39 വയസ്സിൽ തന്നെ അണ്ഡശയാപ്രശ്നങ്ങൾ കാണുന്നുവെന്ന് എപ്പിസെപ്ഷ്യ ജേണലിൽ പറയുന്നു. ചിലപ്പോൾ ഇത് പാരമ്പര്യമായി ലഭിച്ചതാകാം. അതായത് അമ്മയിൽ നിന്നും മകളിലേക്ക്. അമ്മയ്ക്ക് നേരത്തെ ആർത്തവവിരാമം സംഭവിച്ചാൽ മകൾക്കും സംഭവിക്കാം. അതുകൊണ്ട് നിങ്ങളുടെ അമ്മയ്ക്ക് 30നോ 40 വയസ്സിനോ മുൻപ് ആർത്തവവിരാമം സംഭവിച്ചിട്ടുണ്ടെങ്കിൽ നേരത്തെ തന്നെ ഡോക്ടറെ സമീപിച്ചു ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

ക്യാൻസറോ പല തവണ റേഡിയേഷനും കീമോതെറാപ്പിയുമെല്ലാം ചെയ്തിട്ടുള്ള സ്ത്രീകളിൽ അണ്ഡാശയം ചുരുങ്ങുന്നതുവഴി നേരത്തെ ആർത്തവവിരാമം സംഭവിക്കാം. അണ്ഡാശയം നീക്കം ചെയ്ത സ്ത്രീകളിലും നേരത്തെ ആർത്തവവിരാമം കാണുന്നു. ക്രോമസോമിലെ അപാകതകൾ ക്രോമസോമിലെ ചില അപാകതകൾ നേരത്തെയുള്ള ആർത്തവവിരാമത്തിന് കാരണമാകാറുണ്ട്. അണ്ഡാശയം ശരിയായി പ്രവർത്തിക്കാത്ത ട്യൂണർ സിൻഡ്രോം പോലുള്ളവയോ, സെക്സ് ക്രോമസോമിലെ തകരാറുകൾ,ഡൗൺ സിൻഡ്രം,ഗോന്നഡാൽ ഡിസ്‌ജെനിസിസ് തുടങ്ങിയവ അണ്ഡാശയം പൂർണ്ണമായും രൂപപ്പെടാൻ അനുവദിക്കില്ല. ആർത്തവവിരാമം, വന്ധ്യത എന്നിവ കൂടാതെ കുട്ടിക്കാലത്തെ വളർച്ചയെയും/ഡെവലപ്മെന്റിനെയും ഇവ ബാധിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (7 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (7 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (7 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (7 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (8 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (10 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (10 hours ago)

Malayali Vartha Recommends