Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

വിവാഹശേഷം സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്...

19 DECEMBER 2017 01:43 PM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു. സ്‌ത്രീകള്‍ വയസറിയിച്ചു കഴിഞ്ഞാല്‍ ഓരോ 28 ദിവസം കൂടുമ്പോഴും ആവര്‍ത്തിച്ചു വരുന്ന ശാരീരിക പ്രക്രീയയാണ്‌ ആര്‍ത്തവം.

സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം സംഭവിക്കാറുണ്ട്. പല സ്ത്രീകളിലും ആര്‍ത്തവ ക്രമക്കേടുകളും സാധാരണയാണ്. ചിലരില്‍ എല്ലാ മാസവും ആര്‍ത്തവം വരണമെന്നില്ല. മറ്റു ചിലരിലാകട്ടെ, ഒരു മാസം ഒന്നില്‍ കൂടുതല്‍ തവണ വന്നെന്നു വരാം. ഇതിന് പല തരം കാരണങ്ങളുണ്ടാകും. ഇതിന്റെ അടിസ്ഥാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങൾ തന്നെയാണ്. വിവാഹശേഷം ചില സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകള്‍ വരാറുണ്ട്. ഇതിനു പല കാരണങ്ങളുമുണ്ട്.

ഗര്‍ഭിണിയാകാനുള്ള സാധ്യതയാണ് ആര്‍ത്തവം വരാതിരിയ്ക്കുന്നതിന് പിന്നിലുള്ള ഒരു കാരണം. വിവാഹശേഷം ഗര്‍ഭധാരണം നടക്കുന്നുവെങ്കില്‍ ആര്‍ത്തവം വരാതിരിയ്ക്കാനുള്ള ഒരു പ്രധാന കാരണമാകാം. വിവാഹശേഷം പല സ്ത്രീകളും തടിയ്ക്കുന്നത് സാധാരണയാണ്. തടിയും വണ്ണവുമെല്ലാം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കു കാരണമാകുന്ന ഘടകങ്ങളുമാണ്. ചില സ്ത്രീകള്‍ മെലിയുന്നതും ഇതിനു കാരണമാകും. കാരണം ശരീരഭാരത്തില്‍ അമിതമായി വരുന്ന വ്യത്യാസങ്ങള്‍ ആര്‍ത്തവ ക്രമക്കേടിനുള്ള കാരണമാകും. ഇതാണ് വിവാഹശേഷം ആര്‍ത്തവ ക്രമക്കേടുകള്‍ വരാനുള്ള ഒരു കാരണമാകുന്നത്.

ചില സ്ത്രീകളില്‍ വിവാഹശേഷം സെക്‌സ് അണുബാധ പോലുള്ളവയ്ക്കു വഴിയൊരുക്കും. ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ് എന്നൊരു പദം തന്നെയുണ്ട് വിവാഹശേഷമുള്ള യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ളവയെ സൂചിപ്പിയ്ക്കാന്‍. ഇത്തരം അണുബാധകള്‍ ആര്‍ത്തവത്തെയും ബാധിയ്ക്കുന്ന ഒരു ഘടകമാണ്. വിവാഹശേഷം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകളുണ്ട്. ഗര്‍ഭനിരോധനത്തിന് പല സ്ത്രീകളും ഉപയോഗിയ്ക്കുന്ന ഒരു വഴിയുമാണിത്. ഇത്തരം ഗുളികകളില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം ഗുളികകള്‍ ഇടയ്‌ക്കൊരു ദിവസം കഴിയ്ക്കാതിരുന്നാലും പ്രശ്‌നമുണ്ടാകും.

പലരും കുറച്ചു നാളത്തേക്കെങ്കിലും അനാരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ കടന്നു പോകാറുണ്ട്. ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ചും വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കുന്നത്. അമിതമായ ശാരീരിക അധ്വാനവും വിശ്രമക്കുറവും യാത്രകളും ഉറക്കക്കുറവുമെല്ലാം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകാറുണ്ട്. വിവാഹശേഷം ഇതെല്ലാം പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള കാരണങ്ങളാകാറുണ്ട്.

ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം സ്ത്രീയുടെ ഹോര്‍മോണുകളെ ബാധിയ്ക്കുന്ന ഒരു പ്രധാന കാര്യമാണ്. വിവാഹശേഷം വരുന്ന മാറ്റങ്ങളോട് സ്ത്രീ ശരീരം പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഇത് ചിലരിലെങ്കിലും ആര്‍ത്തവക്രമക്കേടുകളായി പ്രത്യക്ഷപ്പെടാറുമുണ്ട്. സ്‌ട്രെസ് പോലുളള ഘടകങ്ങള്‍ ആര്‍ത്തവ ക്രമക്കേടുകള്‍ വരുത്തുന്ന മറ്റു ചില കാരണങ്ങളാണ്. വിവാഹശേഷം പല സ്ത്രീകളും പല കാരണങ്ങളാലും സ്‌ട്രെസിലൂടെ കടന്നു പോകാറുണ്ട്. ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങളുണ്ടാക്കും. ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സെക്‌സ് പല സ്ത്രീകളിലും വിവാഹശേഷം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ പല സ്ത്രീകളിലും ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണവുമാകാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (7 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (7 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (7 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (7 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (7 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (8 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (10 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (10 hours ago)

Malayali Vartha Recommends