Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ആർത്തവം കൃത്യമല്ലാത്തതിന്റെ കാരണങ്ങൾ...

09 JANUARY 2018 02:20 PM IST
മലയാളി വാര്‍ത്ത

പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളില്‍ ഒന്നാണ് ആര്‍ത്തവം. ഗര്‍ഭധാരണം നടക്കാത്ത വേളകളില്‍ രക്തത്തോടൊപ്പം ഗര്‍ഭാശയ സ്തരമായ എന്‍ഡോമെട്രിയം പൊഴിഞ്ഞ് പുറത്തുപോകുന്നു. പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു.

സാധാരണയായി 25-30 ദിവസം കൂടുമ്പോഴാണ്‌ ആർത്തവം ഉണ്ടാകുന്നത് 21-35 ദിവസത്തിലും ഉണ്ടാവാറുണ്ട്. ആർത്തവ ചക്രത്തിലെ ദൈർഘ്യത്തിൽ സ്ഥിരമായി മാറ്റമുണ്ടാകുകയാണെങ്കിൽ ആർത്തവ ക്രമക്കേടായി കരുതുകയും ഡോക്ടറുടെ ഉപദേശം തേടുകയും വേണം. ആർത്തവം തുടങ്ങിയ ദിവസം മുതൽ അടുത്ത ആർത്തവം തുടങ്ങുന്ന ദിവസം വരെയാണ് ഒരു ആർത്തവ ചക്രം. സാധാരണയായി 3-5 ദിവസം വരെ രക്ത സ്രാവം നീണ്ടുനിൽക്കാറുണ്ട് ചിലപ്പോൾ 7 ദിവസം വരെ നീളാം.

ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകള്‍, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്. ശരീരത്തിന് മതിയായ പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ സാധാരണമായ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സംഭവിക്കാം.പോഷകങ്ങളുടെ കുറവും പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്തതിന് കാരണമാകുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ആര്‍ത്തവം തന്നെ ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നു.

എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ ഹോര്‍മോണുകള്‍ വഴി സന്ദേശങ്ങള്‍ അയക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതിനെയാണ് ഫീഡ്ബാക്ക് ലൂപ്പ് എന്ന് വിളിക്കുന്നത്. ആരോഗ്യകരമായ ആര്‍ത്തവചക്രം ഫീഡ്ബാക്ക് ലൂപ്പിന്റെ ശരിയായ പ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു. മാനസികസമ്മര്‍ദ്ദം ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകാം. മാനസികസമ്മര്‍ദ്ദം പല തരത്തിലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടാനും പ്രത്യുത്പാദന ഹോര്‍മോണുകള്‍ തടയുകയും ചെയ്യും. ഇത് ആര്‍ത്തവം തടസ്സപ്പെടുത്തുകയും ചെയ്യും.

അണ്ഡവിസര്‍ജ്ജനവും അമിതവണ്ണവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ശരീരഭാരം കുറവുള്ള സ്ത്രീകളില്‍ കൊഴുപ്പിന്റെ കുറവ് അണ്ഡവിസര്‍ജ്ജനത്തെ ബാധിക്കും. ഇതും പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്തതിന് കാരണമാകുന്നുണ്ട്. ആര്‍ത്തവത്തിലേക്ക് നയിക്കുന്ന കാലമാണ് പെരിമെനോപോസ്.ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ അത് ആര്‍ത്തവ ചക്രം തെറ്റുന്നതിന് കാരണമാകുന്നു. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ആര്‍ത്തവം കൃത്യമായിരിക്കുകയില്ല. അമിതമായി പ്രവര്‍ത്തിക്കുന്ന തൈറോയ്ഡ് വന്‍തോതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും. ഇതാണ് ഹൈപ്പര്‍ തൈറോയ്ഡ് എന്ന അവസ്ഥ ഉണ്ടാക്കുന്നത്.

ആര്‍ത്തവം നിലയ്ക്കുന്നത് ഒരു രോഗമല്ല. അത് ശരീരത്തിലെ ഒരു അസന്തുലിതാവസ്ഥയുടെ സൂചനയാവാം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് ഹോര്‍മോണിന്റെ പ്രശ്നമാണെന്ന് മനസ്സിലാക്കണം. ആരോഗ്യകരമായ ആര്‍ത്തവചക്രത്തിന്‌ ഈസ്ട്രജന്‍ അനിവാര്യമാണ്. ഈസ്ട്രജന്‍ വളരെ അധികമാകുന്നതും, തീരെ കുറയുന്നതും ഫീഡ്ബാക്ക് ലൂപ്പ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കാനും ആര്‍ത്തവം നിലയ്ക്കാനും കാരണമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (16 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (55 minutes ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (1 hour ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (1 hour ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (2 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

200 ലേറെ വെടിയുണ്ടകളും  (2 hours ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (2 hours ago)

Malayali Vartha Recommends