Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

നെഞ്ചെരിച്ചിൽ സൂക്ഷിക്കുക...

13 JANUARY 2018 02:05 PM IST
മലയാളി വാര്‍ത്ത

മിക്കവാറും ആളുകളിൽ കാണുന്ന പ്രശ്നമാണ് നെഞ്ചെരിച്ചിൽ. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. ഇവ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മാറിയ ജീവിത രീതികള്‍ കാരണം ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ അസിഡിറ്റിയും നെഞ്ചെരിച്ചിലും കൂടിയിട്ടുണ്ട്. അമിത മദ്യപാനം, എരിവും പുളിയും കൂടുതലുള്ള ഭക്ഷണം, ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാത്തത്, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി നടക്കാത്തത് അങ്ങനെ പലതും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നതെന്ന് പലര്‍ക്കും അറിയില്ല. ഭക്ഷണം മാത്രമല്ല നെഞ്ചെരിച്ചിലിന് കാരണം. പ്രമേഹം, ആസ്ത്മ തുടങ്ങിയ അസുഖങ്ങളും നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു.

ഭക്ഷണം കഴിച്ച് അല്‍പനേരം കഴിയുമ്പോള്‍ പുകച്ചിലും എരിച്ചിലുമായാണ് തുടക്കം. ശക്തമായി ഉയര്‍ന്നുപൊങ്ങുന്ന അമ്ലസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തില്‍ പൊള്ളലുണ്ടാക്കും.ചിലരില്‍ പുളിരസം തികട്ടിവരാറുമുണ്ട്. ഗ്രാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ് അഥവാ ‘ഗര്‍ഡ്’ എന്ന ഈ അവസ്ഥയെ ആയുര്‍വേദത്തില്‍ ‘അമ്ലപിത്തം’ എന്നാണ് പറയുക. നെഞ്ചെരിച്ചില്‍ പലരും നിസ്സാരമെന്ന് കരുതി തള്ളിക്കളയുകയാണ് പതിവ്. എന്നാൽ ഇത് പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന കാര്യം നാം മനസിലാക്കണം. നെഞ്ചെരിച്ചില്‍ എന്ന് കരുതി നമ്മള്‍ തള്ളിക്കളയുന്ന പലതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഗുരുതരമായ പല അവസ്ഥകളിലേക്കും നെഞ്ചെരിച്ചില്‍ പോവാറുണ്ട്. അന്നനാളത്തില്‍ നീര്‍വീക്കവും, രക്തസ്രാവവും, അന്നനാളം ചുരുങ്ങിപ്പോവുകയും ചെയ്യുന്നതെല്ലാം പലപ്പോഴും ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങളാണ്.

അമിതമായ ഉത്കണ്ഠയും പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഒരിക്കലും ഈ ഉത്കണ്ഠ മാറ്റുക മാത്രമേ ചെയ്യാവുന്നതുള്ളൂ. അതുകൊണ്ട് തന്നെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. ഹൃദയ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നെഞ്ചെരിച്ചില്‍ കാരണമാകും. നെഞ്ചെരിച്ചില്‍ എന്ന് രീതിയില്‍ ഉണ്ടാവുന്ന നെഞ്ച് വേദന ഹൃദയാഘാത പ്രശ്‌നങ്ങളുടെ തുടക്കമാകും. ഗുരുതരമായ ദഹനപ്രശ്‌നങ്ങളും പലപ്പോഴും നെഞ്ചെരിച്ചില്‍ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടാം. എന്നാല്‍ ഇത് മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് പലരും മനസ്സിലാക്കുക.

നെഞ്ചെരിച്ചില്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഭക്ഷണങ്ങളെ ശ്രദ്ധിക്കുക. മാത്രമല്ല അമ്ലരസമുള്ള ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, കൃത്രിമ നിറം ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നവയാണ്. വയറ്റിലെ അള്‍സറിനും നെഞ്ചെരിച്ചില്‍ കാരണമാകും. രണ്ടിന്റേയും ലക്ഷണങ്ങള്‍ ഒന്നാണെന്നതാണ് പലപ്പോഴും ഇതിനെ രണ്ടിനേയും തിരിച്ചറിയാന്‍ കഴിയാത്തതിനു കാരണം. ഹെര്‍ണിയയും ഇതുപോലെ തന്നെ തെറ്റിദ്ധരിക്കപ്പെടാവുന്നതാണ്. എന്നാല്‍ അതി കഠിനമായ വേദന ഉണ്ടാകുന്നുണ്ടെങ്കിലും ഇത് അധിക സമയം നീണ്ടു നില്‍ക്കുന്നതാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ആമാശയത്തിലുണ്ടാകുന്ന ക്യാന്‍സര്‍ പലപ്പോവും നെഞ്ചെരിച്ചിലിന്റെ പേര് പറഞ്ഞ് നമ്മള്‍ അറിയാതെ പോകുന്നു. ഗൗരവമായി ഇതിനെ കാണാത്തതും പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (7 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (7 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (8 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (8 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (8 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (8 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (8 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (8 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (9 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (10 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (11 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (11 hours ago)

Malayali Vartha Recommends