Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

മൈഗ്രൈൻ മാറാൻ...

15 JANUARY 2018 11:47 AM IST
മലയാളി വാര്‍ത്ത

ഇപ്പോൾ മിക്കവാറും ആളുകളെ വിടാതെ പിടികൂടിയിരിക്കുന്ന ഒന്നാണ് മൈഗ്രൈൻ. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് മൈഗ്രയ്ന്‍ ഉണ്ടാകുന്നത്. പോഷകാഹാരങ്ങളുടെ കുറവാണ് പ്രധാന കാരണം, ഒപ്പം ചില പാരമ്ബര്യഘടകങ്ങളും ഇതിന് കാരണമാകുന്നു. ആവശ്യത്തിലധികമായി ചായയോ, കാപ്പിയോ, മദ്യംപോലുള്ള ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നതും മൈഗ്രയ്ന് കാരണമാകുന്നു. ജലദോഷം ഒരിക്കലും പിടി പെടാത്തവര്‍ക്കുo .അപൂര്‍വ്വമായി മാത്രം ജലദോഷം ഉണ്ടാകുന്നവരിലും മൈഗ്രേന്‍ എന്ന തലവേദന കൂടുതലായി കണ്ടു വരുന്നു. മൈഗ്രെയ്നില്‍ നിന്ന് രക്ഷപ്പെടാൻ ധാരാളം ഗുളികകള്‍ ഉണ്ട്. എന്നാല്‍ ആരോഗ്യപ്രദമായിരിക്കണമെന്നില്ല. ആരോഗ്യമായ രീതിയിലൂടെ മൈഗ്രെയിനിനെ അകറ്റാന്‍ ചില വീട്ടുമാര്‍ഗങ്ങള്‍ ഉണ്ട്.

കര്‍പ്പൂര തുളസി ഓയില്‍ നെറ്റിയില്‍ തടവുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ഓയില്‍ രണ്ട് മൂന്ന് തുള്ളി ഒഴിച്ച് ആവി പിടിക്കുന്നതും ഗുണം ചെയ്യും. ആശ്വാസകരമായ ഉറക്കം നല്‍കാന്‍ ലാവന്റര്‍ ഓയിലിന് കഴിയും. ഒപ്പം മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനും ഇവ സഹായിക്കുന്നു. ലാവന്റര്‍ ഓയിലുകള്‍ ഇന്‍ഹെയ്ല്‍ ചെയ്യുന്നതും ഗുണം ചെയ്യും. മൈഗ്രെയിന്‍ വേദന അനുഭവിക്കുന്ന 71 ശതമാനം ആളുകളും ലാവന്റര്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവ കുളിക്കുമ്പോള്‍ നാലോ അഞ്ചോ തുള്ളി വെള്ളത്തില്‍ ഉപയോഗിക്കുന്നതും പഞ്ഞിയില്‍ ചേര്‍ത്ത് ഇടയ്ക്ക് ശ്വസിക്കുന്നതും നല്ലതാണ്.

പേശികള്‍ക്ക് അയവ് വരുത്താന്‍ തുളസി എണ്ണകള്‍ സഹായിക്കുന്നു. അതിനാല്‍ വേദനയുടെ പിരിമുറുക്കം എളുപ്പം ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഛര്‍ദ്ദിക്കാനുള്ള മനോഭാവത്തെ പൂര്‍ണമായി ഇല്ലാതാക്കാനും ഇവയ്ക്ക് കഴിയും. ഒരു ഔണ്‍സ് ജോജോബാ ഓയിലില്‍ 10 മുതല്‍ 15 വരെ തുള്ളി തുളസി എണ്ണി ഒഴിക്കുക. അത് കഴുത്തിന് ചുറ്റും നന്നായി പുരട്ടുക. ഇത് ആശ്വാസം നല്‍കും. ഒമേഗാ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചണം അത്യധികം ആരോഗ്യപ്രദമാണ്. മൈഗ്രെയിന്റെ ഭാഗമായി ഉണ്ടാകുന്ന മലബന്ധം തടയാന്‍ ഇവ സഹായിക്കും. ചണവിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് രാവിലേയും രാത്രിയും കുടിക്കുന്നത് നല്ലതായിരിക്കും.

ചിലര്‍ക്ക് കഫൈന്‍ മൈഗ്രെയിന്‍ കൂട്ടുമെങ്കിലും ചിലര്‍ക്ക് കഫൈന്റെ ഉപയോഗം ആശ്വാസം നല്‍കും. മൈഗ്രൈന്‍ ഉണ്ടാകുന്ന സമയത്ത് ചായിയോ, കാപ്പിയോ, സോഡിയോ കുടിക്കുന്നത് വേദനയകറ്റാന്‍ സഹായിക്കുന്നു. തലയോട്ടില്‍ ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇവ മൈഗ്രെയിന്‍ ഇല്ലാതാക്കില്ല. ഇതുവഴി വേദന കുറയ്ക്കുവാൻ കഴിയും. ഐസ് ക്യൂബുകള്‍ ഉപയോഗിക്കുന്ന മൈഗ്രെയിന്‍ വേദന ശമിപ്പിക്കുന്നതിന് സഹായിക്കും. പ്ലാസ്റ്റിക് കവറില്‍ ഐസ് പൊതിഞ്ഞ് അവ തുണിയില്‍ പൊതിഞഅഞ് മൈഗ്രെയിന്‍ സമയത്ത് തലയിലും നെറ്റിയും ഉപയോഗിക്കാം.

മഗ്‌നീഷ്യത്തിന്റെ കുറവ് മൈഗ്രെയിനിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ മഗ്‌നീഷ്യം കണ്ടന്റുകള്‍ അടങ്ങിയവ ഉപയോഗിക്കുന്നത് മൈഗ്രെയിന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മഗ്‌നീഷ്യം ഡെഫിഷ്യന്‍സി ഇല്ലാതാക്കാന്‍ ബദാം, കാഷ്യൂ, കുമ്പളങ്ങ വിത്ത്, പഴം, ബ്രൊക്കോളി, ഡാര്‍ക് ചോക്ലേറ്റ്, പീസ് എന്നിവ കഴിക്കുന്നത് നല്ലതായിരിക്കും. രക്തക്കുഴലുകളില്‍ അയവു വരുത്താനും ഇതുവഴി മൈഗ്രെയ്ന്‍ ഉണ്ടാകുമ്പോള്‍ അമിത രക്തം പ്രവഹിക്കുന്നത് തടയാനും ഫീവര്‍ ഫ്യൂവിന് കഴിയും. ഇതിന്റെ ഉണങ്ങിയ ഇല ഉപയോഗിച്ച് ചായ കുടിക്കുന്നതും നല്ലതാണ്. ചൂടുവെള്ളത്തില്‍ ഫീവര്‍ഫ്യൂ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. 10 മുതല്‍ 30 മിനിറ്റ് വരെ അത് കുതിരാന്‍ വിടുക. കടുപ്പം വേണ്ടത് അനുസരിച്ച് സമയത്തില്‍ മാറ്റം വരുത്താം. വേണമെങ്കില്‍ അല്‍പം തേന്‍ ചേര്‍ത്തും കഴിക്കാം. ദിവസവും രണ്ട് മൂന്ന് തവണ ഈ ചായ കുടിക്കാം. മുകളിൽ പറഞ്ഞവയെല്ലാം ഒറ്റയടിക്ക് മൈഗ്രൈൻ മാറ്റില്ല. എന്നാല്‍ അല്‍പം ആശ്വാസം ലഭിക്കാനും വേദനയുടെ അളവ് കുറയ്ക്കാനും ഇവ സഹായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (16 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (55 minutes ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (1 hour ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (1 hour ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (2 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

200 ലേറെ വെടിയുണ്ടകളും  (2 hours ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (2 hours ago)

Malayali Vartha Recommends