Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ന്യൂനമർദ്ദത്തിനൊപ്പം എംജിഒ സാന്നിധ്യം: ഈ ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്രം ...


തടവുകാരുടെ തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്ക്...


കോടനാടിന്റെ നാടൻ പെരുമ...! തല ഉയർത്തി നിന്ന ആനക്കേരളത്തിന്റെ ഓമനച്ചന്തം; അരനൂറ്റാണ്ടായി കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ ഗജരാജ സൗന്ദര്യം; ഈരാറ്റുപേട്ട അയ്യപ്പൻ വിടവാങ്ങുമ്പോൾ ഓർമ്മയിൽ വിതുമ്പി ആനപ്രേമികൾ


പാകിസ്താനിൽ കനത്ത മഴ.. 657 പേർ കൊല്ലപ്പെട്ടു, 929 പേർക്ക് പരിക്കേറ്റു.. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏകദേശം 20 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്..


സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം...ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം... വി മുഹമ്മദ് ഷർഷാദ് സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്...

അവല്‍ കഴിച്ചാൽ...

01 FEBRUARY 2018 02:16 PM IST
മലയാളി വാര്‍ത്ത

നെല്ലുകൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യപദാർഥമാണ് അവൽ അഥവാ അവിൽ. സ്ഥാനികളെ കാണാൻ പോകുമ്പോൾ കാഴ്ചദ്രവ്യമായി അവലു കൊണ്ടുപോകുന്ന പതിവ് മുൻപു ഉണ്ടായിരുന്നു. ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു പോയ കുചേലൻ കാഴ്ചദ്രവ്യമായി കൊണ്ടുപോയിരുന്നത് അവലായിരുന്നു എന്നാണ് പുരാവൃത്തം. കേരളത്തിൽ ഓണം തുടങ്ങിയ ചില വിശേഷദിവസങ്ങളിൽ കാഴ്ചദ്രവ്യമായി അവൽ കൊടുക്കുന്ന പതിവ് നിലവിലുണ്ടായിരുന്നു. അവൽ നിർമ്മാണം കേരളത്തിലെ ഒരു കുടിൽവ്യവസായമായും നിലനിന്നിരുന്നു.

കുടുംബിസമുദായക്കാരുടെ കുലത്തൊഴിലായിരുന്നു അവൽനിർമ്മാണം. നെല്ല് പുഴുങ്ങി വറുത്ത് ഒരു പ്രത്യേകതരം ഉരലിൽ ഇടിച്ചു പരത്തി അതിന്റെ ഉമിയും പൊടിയും നീക്കി അവൽ എടുക്കുന്നു. അവൽ പച്ചയ്ക്കും, ശർക്കരയോ പഞ്ചസാരയോ ചേർത്തു നനച്ചും ഭക്ഷിക്കാറുണ്ട്. കേരളത്തിലും അവൽ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന പല വിഭവങ്ങളും അവലില്‍ ഉണ്ട്. ധാരാളം വളരെയധികം ഫൈബര്‍ സാന്നിധ്യമുള്ള ഒന്നാണ് അവല്‍. ഇവ ശരീരത്തിലെ മാലിന്യങ്ങളെ ദിവസവും ഇളക്കികളയുന്നു. ഇതുമൂലം കുടലിലെ ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. വൈറ്റമിന്‍സും മിനറല്‍സും വൈറ്റമിന്‍സും മിനറല്‍സും കൊണ്ട് നിറഞ്ഞ ഭക്ഷണമാണിത്. വൈറ്റമിന്‍ എ, ബി1,ബി2,ബി3,ബി6,ഡി,ഇ എന്നിവയും അയേണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, മെഗ്‌നീഷ്യം, മാഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്.

പക്ഷാഘാത സാധ്യത പ്രാതലിനൊപ്പം ഇത് ഉള്‍പ്പെടുത്തുകയാണെങ്കില്‍ സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കാം. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ കാര്‍ഡിയോവാസ്‌ക്യുലാര്‍ രോഗത്തെ തടയുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി അവില്‍ കഴിക്കുന്നവര്‍ക്ക് കൂടി ആരോഗ്യം നല്‍കുന്നു. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് അവല്‍. അവല്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ ക്ഷീണം ഇല്ലാതാക്കി ശരീരത്തിന് ഉണര്‍വ്വ് നല്‍കാന്‍ സഹായിക്കുന്നു. അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കാനും അവലിന്റെ ഉപയോഗം സഹായിക്കും. അവല്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ മറവിരോഗത്തിനുള്ള സാധ്യത വളരെ കുറവാണ്.

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണിത്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താനുള്ള കഴിവ് അവലിനുണ്ട്. സ്ത്രീകള്‍ ഇത് കഴിക്കുന്നതിലൂടെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത തടയാം. സ്തനാര്‍ബുദത്തെ ചെറുക്കാന്‍ അവലിന് കഴിയും എന്നാണ് പറയുന്നത്. അവലിന്റെ ആരോഗ്യഗുണങ്ങള്‍ അതുകൊണ്ട് തന്നെ ചില്ലറയല്ല. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. മറ്റ് ധാന്യങ്ങളില്‍ നിന്നും കലോറി കുറവാണ്. ഇത് തടി കുറയാന്‍ സഹായകമാകും. അതുകൊണ്ട് തന്നെ അവല്‍ യാതൊരു മടിയും കൂടാതെ ഉപയോഗിക്കാവുന്നതാണ്.

എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല്‍ പ്രായമായവരും കുട്ടികളും കഴിക്കുന്നത് എന്തുകൊണ്ടും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഡയറ്റില്‍ ഫൈബര്‍ കൂടിയ അവല്‍ ഉള്‍പ്പെടുത്തുമ്പോള്‍ വയറ്റിലെ പ്രശ്‌നങ്ങള്‍ മാറികിട്ടും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് അവല്‍. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഗോതമ്പ് അവല്‍ സഹായിക്കും. ഇതുമൂലം ഹൃദയത്തെ സംരക്ഷിക്കാം. ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിന് അവല്‍ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പ്  (33 minutes ago)

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്  (45 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടര്‍  (48 minutes ago)

കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് രണ്ടരവയസുകാരി  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ് നടത്തുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (1 hour ago)

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു  (1 hour ago)

കടയ്ക്കലില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം  (2 hours ago)

വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളവരെ നാട്ടിലേക്ക് അയക്കുമെന്ന് കുവൈത്ത്  (2 hours ago)

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അയല്‍വാസി വളര്‍ത്തുന്ന നായയുടെ കടിയേറ്റ് 48കാരന് ദാരുണാന്ത്യം  (2 hours ago)

അമ്മയ്‌ക്കൊപ്പം ചികിത്സക്കെത്തിയ 16 കാരിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

മോഷ്ടിച്ച സ്‌കൂട്ടറുമായെത്തി വയോധികയുടെ മാലയും പൊട്ടിച്ച് കടന്നു  (4 hours ago)

കൊലപാതക ഭീഷണി നേരിടുന്നെന്ന് വനിതാ എംപി  (4 hours ago)

മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഏകദിന സെമിനാര്‍  (4 hours ago)

റോഡ് നിര്‍മ്മാണത്തിന് റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്‌മെന്റ് സാങ്കേതികവിദ്യയും പരീക്ഷിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്  (5 hours ago)

Malayali Vartha Recommends