Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

മുരിങ്ങയില കഴിച്ചാൽ...

09 FEBRUARY 2018 12:29 PM IST
മലയാളി വാര്‍ത്ത

മൊറിൻഗേസീയേയ് എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. വളരെ വേഗം വളരുന്ന, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഒരു മരമാണ് മുരിങ്ങ. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. മുരിങ്ങയുടെ പല ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പലനാടുകളിലും പലതരത്തിലാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്.

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്‌. മലയാളികൾ സാധാരണയായി തോരൻ കറിക്ക്‌ മുരിങ്ങയിലയും അവിയൽ, സാമ്പാർ എന്നീ കറികളിൽ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഇലകളാണ് മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗം. ഇതിൽ ധാരാളം വൈറ്റമിൻ ബി, വൈറ്റമിൻ സി, ബീറ്റ കരോട്ടിൻ രൂപത്തിൽ വൈറ്റമിൻ എ, വൈറ്റമിൻ കെ, മാംഗനീസ്, മാംസ്യം കൂടാതെ മറ്റു അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. മറ്റു സാധാരണ ഭക്ഷണപദാർത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 100 ഗ്രാം പാകം ചെയ്ത മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ് കൂടുതൽ ആണെന്നു കാണാം. മുരിങ്ങയിലയിൽ കാൽസ്യം അടങ്ങിയിരിക്കുന്നത് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽ രൂപത്തിൽ ആണ്. ഇലകൾ ചീരയെപ്പോലെ കറിവച്ചു കഴിക്കാം, കൂടാതെ ഉണക്കിപ്പൊടിച്ച ഇലകൾ സൂപ്പും സോസും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.

മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകക്കുറവിനു മുരിങ്ങയില വളരെ ഫലപ്രദമാണ്. ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, ക്യാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.

എയ്‌ഡ്‌സ്‌ പോലുള്ള മാരകരോഗങ്ങളെപ്പോലും ചെറുക്കാൻ മുരിങ്ങയിലയുടെ ഉപയോഗം വ്യാപകമാക്കണമെന്ന അഭിപ്രായവും നിലവിലുണ്ട്‌. മുരിങ്ങയിലപ്പൊടി കൈകഴുകാനുള്ള ദ്രാവകമായി ഉപയോഗിക്കുന്നുണ്ട്. കാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്. ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുവാനും പുരുഷന്മാരുടെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും മുരിങ്ങയില വളരെ നല്ലതാണ്. ഇതിലെ നാരുകള്‍ മലബന്ധം അകറ്റുന്നതിന് ഏറെ നല്ലതാണ്. ദഹനം പെട്ടെന്ന് നടക്കാന്‍ സഹായിക്കും. വിളര്‍ച്ചയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുമാണിത്. ഇരുമ്പിന്റെ നല്ലൊരു ഉറവിടം.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു. പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹരോഗികള്‍ ദിവസവും മുരിങ്ങയില കഴിയ്ക്കുന്നത് ഷുഗറിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും . വൈറ്റമിന്‍ സി ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഇവ കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ മെച്ചപ്പെടുന്നു.

മുരിങ്ങയില മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും. പനി, ജലദോഷം വൈറ്റമിന്‍ സി കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നല്‍കും. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും. ഒരു പിടി മുരിങ്ങയില ചൂടുവെള്ളത്തിലിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കാം. ഹൈ ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (16 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (55 minutes ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (1 hour ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (1 hour ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (1 hour ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (2 hours ago)

. പവന് 160 രൂപയുടെ കുറവ്  (2 hours ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

200 ലേറെ വെടിയുണ്ടകളും  (2 hours ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (2 hours ago)

Malayali Vartha Recommends