Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

ചെറുനാരങ്ങാത്തൊലിയിലെ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും...

13 MARCH 2018 12:07 PM IST
മലയാളി വാര്‍ത്ത

കപ്പൽ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന സ്കർവി അഥവാ മോണവീക്കം, നാരങ്ങാ നീര്‌ കുടിച്ചാൽ മാറുമെന്ന്‌ തെളിഞ്ഞതോടെയാണ്‌ നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്‌. ശരീരത്തിന്‌ രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമായ ജീവകം - സിയുടെ നല്ല ശേഖരമാണ്‌ നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്‌. ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്‌. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.

ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്‌.

ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര്‌ പുരട്ടുന്നത്‌ നല്ലതാണെന്ന്‌ ചില ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്‌ മറ്റൊരു ഗവേഷണഫലം. ഇലക്കറികൾ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര്‌ സഹായിക്കും. നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ച്‌ നഖച്ചുറ്റ്‌ മാറ്റുന്നതും നാരങ്ങാനീര്‌ തലയിൽ പുരട്ടി താരൻ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ച്‌ ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്‌. നാരങ്ങയുടെ നീരിനു മാത്രമല്ല നാരങ്ങാതൊലിക്കും ഗുണങ്ങളേറെയാണ്. 100 ഗ്രാം ചെറുനാരങ്ങാത്തൊലിയില്‍ 134 മില്ലീഗ്രാം കാല്‍സ്യം, 1620 മില്ലീഗ്രാം പൊട്ടാസ്യം, 129 മില്ലീഗ്രാം വൈറ്റമിന്‍ സി, 10.6 ഗ്രാം ഫൈബര്‍ എന്നിവയടങ്ങിയിട്ടുണ്ട്. ചെറു നാരങ്ങത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ താഴെ പറയുന്ന രോഗങ്ങൾക്കെല്ലാം പരിഹാരമാകും.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് നാരങ്ങ നീര്. എന്നാല്‍ ഇനി നാരങ്ങത്തൊലിയും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇതിലെ ബയോഫ്‌ളേവനോയ്ഡുകള്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഏറെ മികച്ചതാണ്. ശരീരത്തില്‍ അമിത അളവില്‍ ടോക്‌സിന്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങത്തൊലി. ചെറുനാരങ്ങാത്തൊലിയില്‍ കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ മികച്ചതാണ്.

എല്ലുകളെ ബാധിയ്ക്കുന്ന വാതം, എല്ലുതേയ്മാനം തുടങ്ങിയ രോഗങ്ങള്‍ക്കു മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് അത്രക്കധികം എല്ലിനും പല്ലിനും നല്ലതാണ്. ഇതില്‍ സാല്‍വെസ്‌ട്രോള്‍ ക്യൂ 40, ലിമോനിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള നല്ലൊരു മരുന്നാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളര്‍ച്ച ആരംഭിച്ചിട്ടുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇതിലെ ഘടകങ്ങള്‍. വായ്‌നാറ്റം ഇന്നത്തെ കാലത്ത് വലിയൊരു പ്രശ്‌നം തന്നെയാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ നാരങ്ങയില്‍ ഉണ്ട്. വൈറ്റമിന്‍ സി, നൈട്രിക് ആസിഡ് എന്നിവ വായുടെ ആരോഗ്യത്തിനും വായുടെ ദുര്‍ഗന്ധമൊഴിവാക്കാനുമെല്ലാം ഏറെ മികച്ചതാണ്.

രോഗപ്രതിരോധശേഷി ഉറപ്പാക്കാന്‍ ചെറുനാരങ്ങാത്തൊലി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ജദോഷം, അലര്‍ജി എന്നിവയ്ക്കുള്ള നല്ലൊരു പ്രതിരോധമാണ് നാരങ്ങത്തൊലി. പല വിധത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ധാരാളം പൊട്ടാസ്യം നാരങ്ങത്തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ബിപി നിയന്ത്രണത്തിലാക്കി ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിയ്ക്കുന്നു. മാത്രമല്ല തല ചുറ്റല്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരവും നല്‍കുന്നു. ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ചെറുനാരങ്ങാത്തൊലി.

ചുളിവുകള്‍, പിഗ്മെന്റേഷന്‍, മുഖക്കുരു, ഡാര്‍ക് സ്‌പോട്‌സ് എന്നിവയ്‌ക്കെല്ലാം ചെറുനാരങ്ങാത്തൊലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് അരച്ചു മുഖത്തിടുകയും ചെയ്യാം. ഇതിനു പുറമെ ലിവര്‍ ക്ലീന്‍ ചെയ്യുക, രക്തക്കുഴലുകള്‍ ശക്തിപ്പെടുത്തുക, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും, സ്‌ട്രോക്ക് സാധ്യത കുറയ്ക്കുക തുടങ്ങിയ പല ഗുണങ്ങളും ചെറുനാരങ്ങാത്തൊലിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ കഴിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ മാറിവരുന്ന ജീവിതശൈലിയുടെ ഫലമായി ഉണ്ടാവുന്ന രോഗാവസ്ഥയാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങയിലെ പോളിഫിനൈല്‍ ഫ്‌ളേവനോയ്ഡുകള്‍ തുടങ്ങിയവ. തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഇനി ചെറുനാരങ്ങത്തൊലിയിട്ട് തിളപ്പിച്ച വെള്ളം ഉത്തമമാണ്. ചെറുനാരങ്ങാത്തൊലിയില്‍ പെക്ടിന്‍ എന്ന ഘടകമടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (7 minutes ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (23 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു  (56 minutes ago)

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക  (1 hour ago)

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം തള്ളി കോടതി;ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടത  (1 hour ago)

കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം  (1 hour ago)

യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ  (2 hours ago)

ആർ ശ്രീലേഖ IPS മേയർ..!! ഉറപ്പിച്ച് കേന്ദ്രം..! രാജേഷ് തെറിച്ചു..! ഡെപ്യൂട്ടി മേയറും വനിതാ..! പ്രഖ്യാപനം ഉടൻ  (2 hours ago)

വസന്തോത്സവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍: വസന്തോത്സവം പുഷ്പമേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍...  (2 hours ago)

വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..  (3 hours ago)

ഒന്ന് നിര്‍ത്തിനെടാ..''പിണറായിയെ കണ്ടാൽ എഴുന്നേൽക്കാൻ സൗകര്യമില്ലടെ..!മുഖ്യന്റെ പട്ടടകാണാൻ നിലവിളി..!  (3 hours ago)

സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അ  (3 hours ago)

'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ  (3 hours ago)

ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവ  (3 hours ago)

ശ്രീനിവാസന്റെ ചിതയില്‍ പേപ്പറും പേനയും സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്  (4 hours ago)

Malayali Vartha Recommends