Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

എനർജി ഡ്രിങ്കുകൾ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്

01 MAY 2018 01:21 PM IST
മലയാളി വാര്‍ത്ത

ചൂട് കൂടും തോറും വില്‍പ്പനയ്‌ക്കെത്തുന്ന ശീതളപാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കമുള്ള ഡിമാന്റും കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്.വെയിലത്ത് ക്ഷീണിച്ചെത്തുമ്പോൾ ഒന്നും ആലോചിക്കാതെ വാങ്ങിക്കുടിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ എത്രത്തോളം ആരോഗ്യകരമാണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?

വളറെ കുറഞ്ഞ അളവില്‍ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നത് മാറ്റി നിര്‍ത്തിയാല്‍ കൃത്രിമ രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കളും ഉന്മേഷം പ്രദാനം ചെയ്യുന്ന കാഫീനുമാണ് ഇത്തരം എനര്‍ജി ഡ്രിങ്കുകളില്‍ ഉള്ളത്. കുടിക്കുന്ന സമയത്ത് ലഭിക്കുന്ന ഉന്മേഷവും ആശ്വാസവുമൊഴിച്ച്‌ നിര്‍ത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇവയും വഴി തുറക്കുന്നത്. എനര്‍ജി ഡ്രിങ്കുകള്‍ മദ്യവുമായി കലര്‍ത്തി ഉപയോഗിക്കുന്നതും ഗുരുതരമായ പ്രശ്നത്തിലാണ് എത്തിക്കുന്നത്.

എനര്‍ജി ഡ്രിങ്കുകള്‍ ഉണ്ടാക്കിയേക്കാവുന്ന അഞ്ച് പ്രശ്‌നങ്ങള്‍ താഴെ ചുണ്ടികാണിക്കുന്നത്.....

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

എനര്‍ജി ഡ്രിങ്കുകളിലെ കാഫീനിന്റേയും പഞ്ചസാരയുടേയും അളവ് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുവെന്നാണ് പല പഠനങ്ങളും വിശദീകരിക്കുന്നത്. കാഫീന്‍ മാത്രം അടങ്ങിയിരിക്കുന്ന പാനീയങ്ങളേക്കാല്‍ ഉയര്‍ന്ന അളവിലാണ് എനര്‍ജി ഡ്രിങ്കുകള്‍ ഉണ്ടാക്കുന്ന രക്തസമ്മര്‍ദ്ദത്തിന്റെ തോത് .

ഹൃദയാരോഗ്യപ്രശ്‌നങ്ങള്‍

രക്തസമ്മര്‍ദ്ദത്തിനൊപ്പം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലാണ് എനര്‍ജി ഡ്രിങ്കുകളിലെ കാഫീനിന്റേയും രാസവസ്തുക്കളുടേയും അളവ്. നിത്യവും കുടിക്കുന്ന കാപ്പിയില്‍ അടങ്ങിയിരിക്കുന്നതിലും എത്രയോ മടങ്ങ് കൂടുതല്‍ അളവില്‍ കാഫീനാണ് എനര്‍ജി ഡ്രിങ്കില്‍ അടങ്ങിയിരിക്കുന്നതെന്നാണ് പഠനങ്ങള്‍.

ഡയബറ്റിസ്

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്ന തോതിലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിനൊപ്പം ഇന്‍സുലിന്‍ പ്രതിരോധത്തേയും ദോഷകരമായി ബാധിക്കും. ഇത് ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍.

അമിതവണ്ണം

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര രക്തത്തിലെ ഷുഗര്‍ ലെവല്‍ വര്‍ധിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന കലോറി അമിതവണ്ണത്തിന് സാധ്യത ഉയര്‍ത്തുന്നുണ്ട്. അധിക കലോറി സാന്നിധ്യമുള്ള എനര്‍ജി ഡ്രിങ്കുകള്‍ പൊണ്ണത്തടിക്കുളള സാധ്യതയ്‌ക്കൊപ്പം പല്ലിന്റെ തേയ്മാനത്തിനും സാധ്യത ഉയര്‍ത്തുന്നുണ്ട്.

വിഷാദം, അമിത ഉത്കണ്ഠ

എനര്‍ജി ഡ്രിങ്കുകള്‍ മാനസികാരോഗ്യത്തെ വളറെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദിവസം 250 മില്ലിയില്‍ അധികം എനര്‍ജി ഡ്രിങ്കുകള്‍ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യത്തില്‍ കാര്യമായ തകരാര്‍ ഉള്ളതായി പഠനങ്ങള്‍ വിശദീകരിക്കുന്നു. ക്രമേണെ ഇത് വിഷാദത്തിലേക്കും അമിത ഉത്കണ്ഠയിലേക്കും നയിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (12 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (20 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (35 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (52 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends