Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കരിമ്പിൻ ജ്യൂസ് കൊണ്ട് ശരീരഭാരം കുറയ്ക്കും

18 MAY 2018 02:43 PM IST
മലയാളി വാര്‍ത്ത

നഗരപ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയാണ് കരിമ്പിൻ ജ്യൂസ് വിൽക്കുന്ന ഉന്തുവണ്ടികൾ. അതിനടുത്തേക്കുചെന്നാൽ, കരിമ്പിനെ ഉള്ളിലേക്ക് വലിച്ചെടുത്ത് പിഴിഞ്ഞ് കരിമ്പിൻചാറിനെ പുറത്തേക്ക് തള്ളുന്ന പ്രാകൃതമായ ഒരു യന്ത്രം അതിന്റെ ഉടമസ്ഥൻ പ്രവർത്തിപ്പിക്കുന്നത് കാണുവാനാകും.

ഈ ചാറ് മധുരമുള്ളതും ആസ്വാദ്യകരവുമാണ് എന്നതിനുപുറമെ, അത്യധികം പോഷകഗുണമുള്ളതും, ഡോക്ടർമാരുടെയും, പോഷകാഹാരവിദഗ്ദരുടെയും, പാരമ്പര്യവൈദ്യത്തിന്റെ വക്താക്കളുടെയും അഭിപ്രായത്തിൽ ആരോഗ്യത്തിനുവേണ്ടിയുള്ള ഒരു സ്വർണ്ണഖനികൂടിയാണ്. ബ്രസീൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതലായി ഇന്ത്യയിൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യങ്ങൾ .

പഞ്ചസാരയുടെ ഉല്പാദനത്തിൽ ഉപയോഗിക്കപ്പെടുന്ന പ്രധാന വിളകളിൽ ഒന്നാണ് കരിമ്പ്. ലോകത്തിലെ പഞ്ചസാരയുടെ 70 ശതമാനവും കരിമ്പിൽനിന്നാണ്. ബാക്കിയുള്ള 3 ശതമാനം പഞ്ചാരമധുരക്കിഴങ്ങിൽനിന്നാണ് (sugar beet). എന്നാൽ പഞ്ചസാര ഉണ്ടാക്കുക എന്നതിനുവേണ്ടി മാത്രമല്ല കരിമ്പുല്പാദനത്തിൽ ലോകത്തിൽ രണ്ടാംസ്ഥാനമുള്ള ഇന്ത്യയിൽ അതിനെ കൃഷിചെയ്യുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന കരിമ്പിന്റെ നല്ലൊരുഭാഗം ശർക്കരയും തവിട്ടുപഞ്ചസാര (സംസ്‌കരിക്കാത്ത തവിട്ടുനിറമുള്ള പഞ്ചസാര) ഉണ്ടാക്കുവാൻവേണ്ടി ഉപയോഗപ്പെടുത്തുന്നു. അതിനുശഷം സൾഫറും മറ്റ് രാസപദാർത്ഥങ്ങളും ഉപയോഗിച്ച് പഞ്ചസാര നിർമ്മിക്കുന്നു. അവശേഷിക്കുന്ന കരിമ്പിൻചണ്ടിയെ ഇന്ധനമായോ, കടലാസ് നിർമ്മിക്കുവാനോ, ശബ്ദപ്രതിരോധ പലകകൾ നിർമ്മിക്കുവാനോ, ചില രാജ്യങ്ങളിൽ മദ്യം ഉണ്ടാക്കിയെടുക്കുന്നതിനോ ഉപയോഗിക്കുന്നു.

കരിമ്പിൻ ജ്യൂസിന്റെ പ്രയോജനങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെങ്കിൽ, അസംഖ്യം പ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണെന്ന് കാണുവാൻ കഴിയും. നിരോക്‌സീകാരികളാൽ സമ്പുഷ്ടമായ ഈ പാനീയം രോഗബാധയെ എതിരിടുന്നതിനും പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ വൈദ്യുതവിശ്ലേഷകങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിൽ ധാരാളമായി ജലാംശം ഉണ്ടാകുന്നതിന് വളരെ ഉത്തമമാണ്.

ജലദോഷത്തെയും മറ്റ് പല രോഗബാധകളെയും പ്രതിരോധിക്കാൻ ഇതിന് കഴിയും എന്നതിനുപുറമെ ശരീരത്തിലെ മാംസ്യത്തിന്റെ അളവിനെ മെച്ചപ്പെടുത്തുന്നതുകൊണ്ട് പനി മാറുന്നതിനും വളരെ നല്ലതാണ്. വേറെയും ധാരാളം ആരോഗ്യനേട്ടങ്ങൾ കരിമ്പിൻചാറിൽ അടങ്ങിയിരിക്കുന്നു. അവയെ ഓരോന്നായി പരിശോധിക്കാം.

കരിമ്പിൻ ജ്യൂസ്വളരെ മധുരമുള്ളതും സ്വാദിഷ്ടവുമാണെന്ന് എല്ലാവർക്കും അറിയാം. മാത്രമല്ല വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് ഉത്തമവുമാണ്. എന്നാൽ അതുപോലെ ഇതിൽ അടങ്ങിയിരിക്കുന്ന മറ്റൊരു സവിശേഷതയാണ് ശരീരഭാരത്തെ ലഘൂകരിക്കാൻ സഹായിക്കുക എന്നത്.

ശരിയായ സമയത്ത്, ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഭാരം കുറയ്ക്കാൻ ഇത് വളരെ സഹായകരമാണ്. ശരീരഭാരത്തെ ലഘൂകരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ആയിരക്കണക്കിന് വർഷങ്ങളായി കരിമ്പിൻചാറ് ലോകത്ത് ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് രസകരമായ വസ്തുതയാണ്. 100 മുതൽ 200 മില്ലിവരെയാണ് ശുപാർശചെയ്യപ്പെടുന്ന ദൈനംദിന അളവ്. ഉച്ചയ്ക്കുശേഷം ഉപയോഗിക്കുന്നതാണ് ഏറ്റവും അഭികാമ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട തുറന്നു...  (24 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (40 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (48 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

Malayali Vartha Recommends