Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

നോമ്പിന് ഈന്തപഴം .........

18 MAY 2018 02:51 PM IST
മലയാളി വാര്‍ത്ത

റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചു കഴിഞ്ഞു. കഠിനമായി ചിട്ടകളോടെയും നിയന്ത്രണങ്ങളോടെയുമാണ് റംസാന്‍ വ്രതം നോല്‍ക്കുന്നത്. ശാരീരിമായി തളര്‍ത്തുമെങ്കിലും മാനസികമായി ബലം നല്‍കുന്ന ഒന്നാണിത്. സാധാരണ നോമ്പു നോറ്റ് പിന്നീട് നോമ്പു തുറക്കുന്ന സമയത്തു കഴിയ്ക്കുന്ന ചില പ്രത്യേക ആഹാരങ്ങളുണ്ട്.

ഇതില്‍ ഈന്തപ്പഴം ഏറെ പ്രാധാന്യമുള്ള ഒന്നാണ്. മുസ്ലീമുകളുടെ വ്രതാനുഷ്ഠാനത്തില്‍ ഈ ഭക്ഷണം ഏറെ നിര്‍ബന്ധവുമാണ്. റംസാനും ഈന്തപ്പഴും തമ്മില്‍ എന്താണ് ബന്ധമെന്നു പലരും ചിന്തിച്ചു കാണും. എന്തിനാണ് റംസാന്‍ സമയത്ത് ഇത കഴിയ്ക്കുന്നതെന്നും പലരും ചിന്തിയ്ക്കും. ഇതിന് ചില പ്രത്യേക കാരണങ്ങളുണ്ട്. റംസാന്‍ നോമ്പ് ചിലര്‍ വെള്ളം പോലും ഇറക്കാതെയായിരിയ്ക്കും നോല്‍ക്കുക.

നീണ്ട സമയം ഭക്ഷണവും ജലപാനവുമില്ലാതെയിരിയ്ക്കുമ്പോള്‍ ശരീരം ക്ഷീണിയ്ക്കുന്നതു സ്വഭാവികം. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ ശരീരത്തിന് ആരോഗ്യം നല്‍കാനുള്ള ഉത്തമ വിദ്യമാണ്

വലുപ്പത്തില്‍ ചെറുതാണെങ്കിലും മധുരമുള്ള ഈ പഴം ഡ്രൈ ഫ്രൂട്‌സിന്റെ വിഭാഗത്തില്‍ പെടുന്നതാണ്. പച്ച ഈന്തപ്പഴവും സാധാരണ ഈന്തപ്പഴവും കാരയ്ക്ക എന്നറിയപ്പെടുന്ന ഉണക്കിയ ഈന്തപ്പഴവുമെല്ലാമുണ്ട്. ഇവയെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ വേറെ വിധത്തില്‍ ശരീരത്തിന് ആരോഗ്യം നല്‍കുന്ന ഒന്നുമാണ്.

അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എ്ന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയ ഒന്നുമാണിത്. റംസാന്‍ കാലത്ത ഈന്തപ്പഴം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും എന്തു കൊണ്ടാണ് ഇത് നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവമായതെന്നതിനെ കുറിച്ചും അറിയൂ,

ഈന്തപ്പഴത്തിലെ അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവയടക്കമുള്ള പല വിഭവങ്ങളും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നവയാണ്.ശരീരത്തിന്റെ ആരോഗ്യം കാത്തു സംരക്ഷിക്കുന്നതിന് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. വെള്ളം കുടിയ്ക്കുന്നത് ഇതിനു സാധാരണ സഹായിക്കും. എന്നാല്‍ മതിയായ അളവില്‍ വെള്ളം ഇല്ലാതെയാകുമ്പോള്‍ ഈ പ്രക്രിയ തടസപ്പെടും.

രക്തമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണിത്. നല്ലൊരു അയേണ്‍ സിറപ്പിന്റെ ഗുണം ചെയ്യുന്ന ഒന്ന്. ഈന്തപ്പഴം സിറപ്പും ആരോഗ്യത്തിന് ഏറെ ഉത്തമാണ്. ശരീരത്തിലെ രക്തത്തിന്റെ അളവ് ഇത് വര്‍ദ്ധിപ്പിയ്ക്കും . രക്തസമ്മര്‍ദമുള്ളവര്‍ക്ക് നോമ്പ് ചിലപ്പോള്‍ ബിപിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു മരുന്നെന്നു വേണമെങ്കില്‍ പറയാം. ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കാനും ഈന്തപ്പഴത്തിനു കഴിയും.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്. ഇത് നല്ലൊരു ആന്റിബയോട്ടിക്കിന്റെ ഗുണം നല്‍കുക തന്നെ ചെയ്യും. റംസാന്‍ നോമ്പു കാലത്ത് പോഷകങ്ങളുടെ അഭാവം കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതു തടയാന്‍ ഈന്തപ്പഴം സഹായിക്കും

കൊളസ്‌ട്രോള്‍, പ്രമേഹം, ബിപി തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള കഴിവ് ഈന്തപ്പഴത്തിലുണ്ട്. ഇത് ആരോഗ്യപരമായ ഏറെ ഗുണങ്ങളും നല്‍കും.ലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈന്തപ്പഴം. പ്രത്യേകിച്ചും ഭക്ഷണമില്ലാത്ത അവസ്ഥയില്‍ ദേഷ്യവും തലവേദനയുമെല്ലാം വരുന്നത് സാധാരണയാണ്. ഈന്തപ്പഴത്തിലെ വിവിധ ഘടകങ്ങള്‍ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിയ്ക്കും.

ഭക്ഷണം കുറയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രവര്‍ത്തനത്തിനായി ലഭിയ്ക്കുന്ന കൊഴുപ്പ് ശരീരം സംഭരിച്ചു വയ്ക്കും. ഇത് ചിലരില്‍ തടി കൂടാനും ഇടയാക്കും. എന്നാല്‍ ഈന്തപ്പഴം കൊഴുപ്പു തീരെയില്ലാത്തതു കൊണ്ടുതന്നെ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്.


റംസാന്‍ വ്രതത്തിന് പലരും ചെയ്യുന്ന ഒന്നുണ്ട്, നോമ്പു നോറ്റ ശേഷം നോമ്പുതുറയുടെ സമയത്ത് വലിച്ചു വാരി ഭക്ഷണം കഴിയ്ക്കുന്ന ശീലം. റംസാന്റെ സന്ദേശം വാസ്തവത്തില്‍ മിതത്വം എന്നതാണ്. ഭക്ഷണമുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും. ഇതിന് പറ്റിയ ഒന്നാണ് പല ആരോഗ്യഗുണങ്ങളും പോഷകങ്ങളും ഒരുപോലെ നല്‍കുന്ന ഈന്തപ്പഴം പോലുള്ള ഡ്രൈ നട്‌സ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (9 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (18 minutes ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (29 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (46 minutes ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (58 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (1 hour ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (1 hour ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (9 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (9 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (9 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (9 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (10 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (10 hours ago)

Malayali Vartha Recommends