Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

പ്രകൃതിമാർഗ്ഗത്തിലൂടെ വണ്ണം കുറക്കാം ..........

25 MAY 2018 11:59 AM IST
മലയാളി വാര്‍ത്ത

ആരോഗ്യാവബോധവും ചികിത്സാ സൗകര്യങ്ങളും വര്‍ധിച്ചിട്ടുണ്ടെങ്കിലും മലയാളി പൊണ്ണത്തടി എന്ന അനാരോഗ്യത്തിന്റെ രാജപാതയില്‍ തന്നെയാണ്. ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ശരീരഭാരം നിലനിര്‍ത്തുകയെന്നത് ആരോഗ്യത്തിലേക്കുള്ള കുറുക്കുവഴിയാണ്.

ആധുനിക കണക്കുകള്‍ പ്രകാരം ഉത്തമമായ അനുപാതം ബി.എം.ഐ. 18.5 മുതല്‍ 24.9 വരെയാണ്. എന്നാല്‍ മിക്കവര്‍ക്കും ബി.എം.ഐ. 23-ല്‍ എത്തുമ്ബോള്‍ തന്നെ ശാരീരിക ബുദ്ധിമുട്ടുകള്‍ തുടങ്ങുകയായി.

കാരണങ്ങള്‍


കൊഴുപ്പടങ്ങിയ ഭക്ഷണം, മധുരമേറിയ ശീതള പാനീയങ്ങള്‍, മദ്യം തുടങ്ങിയവയെല്ലാം ശരീരഭാരം വര്‍ധിക്കുന്നതിനുള്ള കാരണങ്ങളാണ്. മാത്രമല്ല വ്യായാമത്തിന്റെ കുറവും.

എന്നാല്‍, ഭക്ഷണത്തില്‍ ശ്രദ്ധിച്ചിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും ശരീരഭാരം കൂടുന്നതായി പരാതിപ്പെടുന്നവര്‍ ഏറെയാണ്. വളരെയധികം ശ്രദ്ധിച്ചിട്ടും തൂക്കം കൂടുന്നതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്.

ഉറക്കക്കുറവ്


വിശ്രമാവസ്ഥയില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കും. ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്ബോള്‍ ശരീരത്തിന് ആയാസം അനുഭവപ്പെടുന്നു. കൂടാതെ അധികം കൊഴുപ്പ് സംഭരിക്കാനും ഇത് കാരണമാകുന്നു.
ക്ഷീണിച്ച അവസ്ഥയിലും മാനസിക സംഘര്‍ഷമുള്ളപ്പോഴും ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. ഇതു കൂടുതല്‍ കലോറി ശരീരത്തിലെത്തിക്കുകയും ഭാരം കൂടുകയും ചെയ്യുന്നു.

മാനസിക സംഘര്‍ഷം


ആധുനിക ജീവിതരീതി പിരിമുറുക്കം നിറഞ്ഞതാണ്. കൂടുതല്‍ പണം നേടാനുള്ള ശ്രമം, ജോലിയിലെ സങ്കീര്‍ണതകള്‍ ഇതെല്ലാം മനസ്വസ്ഥത നഷ്‌പ്പെടുത്തുന്ന സാഹചര്യങ്ങളാണ്. ഇത്തരം മാനസികാവസ്ഥ ശാരീരികമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.

ശരീരം കൂടുതല്‍ ഊര്‍ജം സംഭരിക്കുകയും ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്യുന്നു. തന്മൂലം കോര്‍ട്ടിസോണ്‍, പെപ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അധികമായി ഉല്‍പാദിപ്പിക്കപ്പെടുന്നു.

മനഃസംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ അധികം ഭക്ഷണം കഴിക്കുന്നതു വയറിനു ചുറ്റും കൊഴുപ്പടിയാനും തടി കൂടാനും കാരണമാവുന്നു.

വിഷാദം, മൈഗ്രെയ്ന്‍, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കു കഴിക്കുന്ന മരുന്നുകള്‍ ശരീരഭാരം ഉയര്‍ത്താന്‍ കാരണമാവാറുണ്ട്. സ്റ്റിറോയ്ഡുകള്‍, ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയും തൂക്കം വര്‍ധിപ്പിക്കും.
തടി കൂട്ടുന്ന രോഗങ്ങള്‍


കാരണമില്ലാതെ തടി കൂടുന്നതിനു രോഗങ്ങളും കാരണമാവാം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഹൈപ്പോ തൈറോയ്ഡിസം ഇവയിലൊന്നാണ്.
ആര്‍ത്തവ വിരാമം


ആര്‍ത്തവവിരാമത്തിന്റെ ഭാഗമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിഷാദം, ഉറക്കക്കുറവ് ഇവയെല്ലാം ശരീരഭാരം കൂട്ടാന്‍ കാരണമാകുന്നു. ഈസ്ട്രജന്റെ ഉല്‍പാദനം കുറയുന്നതോടെ സ്ത്രീകളുടെ നിതംബം, തുടകള്‍ എന്നീ ഭാഗങ്ങളില്‍ ഭാരം കുറയുകയും പകരം വയറിന്റെ ഭാഗത്തു കൊഴുപ്പടിയുന്നു.

പ്രകൃതി ചികിത്സ


ശാരീരികവും മാനസികവുമായ ശുദ്ധീകരണമാണു അമിതവണ്ണം കുറയ്ക്കാന്‍ പ്രകൃതിജീവനം നിര്‍ദേശിക്കുന്നത്. ഇവിടെ പൊണ്ണത്തടി ഒരു രോഗരാജനായാണു കാണുന്നത്.

ഒട്ടേറെ പരിവാരങ്ങളും കൂടെയുണ്ട്. അതുകൊണ്ട് ഉപവാസം തന്നെയാണ് ഉത്തമമായ മാര്‍ഗം. ഉപവാസാനന്തരം ആഹാരനിയന്ത്രണവും വ്യായാമവും വേണം. ഉപവാസം അവസാനിപ്പിച്ച്‌ ഖരാഹാരത്തിലേക്കു വന്നതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ഭക്ഷണക്രമം പിന്തുടരുക.

1. പ്രഭാത ഭക്ഷണം (9 മണിക്ക്)
ഇഷ്ടമുള്ള നാടന്‍ പഴവര്‍ഗങ്ങള്‍ മാത്രം. മാമ്പഴം , ചക്ക, വാഴപ്പഴങ്ങള്‍, പേരയ്ക്ക, ആത്തച്ചക്ക, സപ്പോട്ട, പപ്പായ മുതലായവ.
2. ഉച്ചഭക്ഷണം
ചോറ്, വേവിച്ച പച്ചക്കറികള്‍, ഇലക്കറികള്‍, അധികം പുളിയില്ലാത്ത മോര്. (ചോറിനു പകരം ധാന്യം കൊണ്ടുള്ള മറ്റു പലഹാരങ്ങളുമാവാം. ചപ്പാത്തി, പത്തിരി മുതലായവ.
3. അത്താഴം (6.30 മണിക്ക്)
വേവിക്കാത്ത പച്ചക്കറികള്‍, വെജിറ്റബിള്‍ സലാഡ് (കാരറ്റ്, കുക്കുംബര്‍, തക്കാളി, മുളപ്പിച്ച ചെറുപയര്‍, നാളികേരം, ചമ്മന്തി).

ചിട്ടയായ ഭക്ഷണക്രമമാണ് ഏറ്റവും പ്രധാനം. മൂന്നുനേരം മാത്രം ആഹാരം കഴിക്കുക. ഇടനേരങ്ങളില്‍ ആനുപാതികമായി ശുദ്ധജലം കുടിക്കാം. മുകളില്‍കൊടുത്ത ഭക്ഷണക്രമം ആരോഗ്യകരമായ ശരീരഭാരം നേടുന്നതുവരെ തുടരുക. അതിനുശേഷം രണ്ടുനേരം വേവിച്ച ആഹാരം കഴിക്കാവുന്നതാണ്.

ആരോഗ്യത്തിനുവേണ്ടി അല്‍പം ത്യാഗം സഹിക്കാന്‍ മനസുള്ളവര്‍ക്കു പ്രകൃതി ജീവനത്തിലൂടെ രോഗപ്രതിരോധ ശക്തിയും ആരോഗ്യവുമുള്ള ശരീരം സ്വന്തമാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (3 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (11 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (38 minutes ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (43 minutes ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (46 minutes ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (1 hour ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (8 hours ago)

Malayali Vartha Recommends