Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

മുളപ്പിച്ച ഉലുവ കഴിച്ചാൽ വയറു കുറയും ............

26 MAY 2018 12:44 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ സൗന്ദര്യ പ്രശ്‌നമാണ് ചാടുന്ന വയര്‍. സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന പ്രശ്‌നമാണിത്. ഇതിനു കാരണങ്ങള്‍ പലതാണ്. വ്യായാമക്കുറവ്, ഭക്ഷണശീലം, ചില മരുന്നുകള്‍, സ്ത്രീകള്‍ക്കെങ്കില്‍ ഗര്‍ഭധാരണം, പ്രസവം എന്നിങ്ങനെ പോകുന്നു, ഇത്. പാരമ്പര്യവും ഒരു പരിധി വരെ വയര്‍ ചാടുന്നതിന് കാരണമാകും. വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. ശരീരത്തിന്റെ ഏതു ഭാഗത്തേക്കാളും കൊഴുപ്പടിഞ്ഞു കൂടാന്‍ സാധ്യതയുള്ള ഒന്നാണ് ഈ ഭാഗം. എന്നാല്‍ കൊഴുപ്പു പോകാന്‍ ഏറെ ബുദ്ധിമുട്ടുമുളള ഒരിടമാണിവിടം. വയററില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അപകടകരമായ ഒന്നുമാണ്. വയറു കുറയാന്‍ കൃത്രിമ മാര്‍ഗങ്ങളുടേയോ കൃത്രിമ മരുന്നുകളുടേയോ പുറകേ പോകേണ്ടതില്ല. നമുക്കു തന്നെ ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. മിക്കവാറും അടുക്കളക്കൂട്ടുകളും. ഇത്തരം അടുക്കളക്കൂട്ടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. വയര്‍ കുറയ്ക്കാന്‍ പലവിധത്തിലും സഹായിക്കുന്ന ഒന്നാണ് ഉലുവ.

ഉലുവയ്ക്ക് അല്‍പം കയ്പ്പുള്ളതു തന്നെയാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. തടി കുറയ്ക്കാനുള്ള നല്ലൊരു പ്രകൃതി ദത്ത വഴിയാണ് ഉലുവ. തടി കുറയ്ക്കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്കരോട്ടിന്‍, വിറ്റാമിന്‍ എ, ഇ, സി, ബീ, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, ദഹനത്തിനുള്ള മിനറലുകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങളാല്‍ സമ്പന്നമാണ് ഉലുവ.ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഫലപ്രദമാണ് ഉലുവ ചായ. മികച്ച ദഹനം, രക്ത സമ്മര്‍ദ്ധം നിയന്ത്രിക്കല്‍ എന്നിവയ്ക്കും ഇത് ഫലപ്രദമാണ്.രുചിക്കപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, നിയാസിന്‍, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ. ഉലുവ നാരടങ്ങിയ ഭക്ഷണസാധനമാണ്. ബിപി കുറയ്ക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഇതിന് കഴിയും. ഇതുവഴി വിശപ്പും കുറയ്ക്കും . ഉലുവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഇത് വണ്ണം കൂട്ടില്ല. ഭക്ഷണസാധനങ്ങളില്‍ ഉലുവ ചേര്‍ക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതു കൂടാതെ ഇതു കഴിയ്ക്കാന്‍ മറ്റു ചില മാര്‍ഗങ്ങളുമുണ്ട്. ഏതൊക്കെ വിധത്തിലാണ് ഉലുവ വയര്‍ കുറയ്ക്കാന്‍ സഹായിക്കുയെന്നറിയൂ.

രാത്രി മുഴുവന്‍ ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് രാവിലെ വെറുംവയറ്റില്‍ അല്‍പം ചൂടുവെള്ളത്തോടൊപ്പം കഴിയ്ക്കുക. കയ്പ്പുണ്ടാകുമെങ്കിലും ശരീരത്തിലെ വിഷാംശം പുറത്തു തള്ളുവാന്‍ സഹായിക്കുന്ന മാര്‍ഗമാണിത്. വണ്ണം കുറയുകയും ചെയ്യും. ഉലുവ വെള്ളത്തിലിടാതെയും ഇതേ രീതിയില്‍ കഴിയ്ക്കാം.എന്നാല്‍ കുതിര്‍ത്തു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഉലുവ വറുത്തു പൊടിയ്ക്കുക. രാവിലെ വെറും വയറ്റില്‍ ചൂട് വെള്ളത്തോടൊപ്പം ഇത് കഴിക്കുക. ഈ പൊടി കറികളില്‍ ചേര്‍ത്തും ഉപയോഗിക്കാം. തേനില്‍ കലര്‍ത്തിയും ഈ പൊടി ഉപയോഗിയ്ക്കാം

ഉലുവ അല്പം വെള്ളം ചേര്‍ത്ത് അരക്കുക. വെള്ളം ചേര്‍ത്ത് ഇതിനെ പേസ്റ്റാക്കി മാറ്റുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ പേസ്റ്റ് ചേര്‍ക്കുക. രുചിക്ക് വേണ്ടി കറുവപ്പട്ട, ഇ‍ഞ്ചി പോലുള്ളവ ചേര്‍ക്കാം. പാത്രം മൂടി വച്ച് 5 മിനുറ്റ് തിളപ്പിക്കുക. എല്ലാ ദിവസവും വെറും വയറ്റില്‍ ഇത് കഴിക്കാം.

ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഉലുവ ചേര്‍ക്കുക. ഈ വെള്ളം തണുക്കാനനുവദിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് മികച്ച ഫലം നല്കും. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഇത് വയറിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്.


വെറും വയറ്റില്‍ മുളപ്പിച്ച ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഉലുവ നല്ല പോലെ കുതിര്‍ന്നു കഴിയുമ്പോള്‍ ഇത് ഊറ്റിയെടുത്ത് വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി വയ്ക്കുക. ഇത് ദിവസവും കഴിയ്ക്കുന്നത് വയറും തടിയും പോകാന്‍ നല്ലതാണ്. ഇതിലെ ഫൈബറുകളും മറ്റു ഘടകങ്ങളുമെല്ലാം വയറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ദഹനം ശരിയാക്കാനും മലബന്ധമകറ്റാനുമെല്ലാം ഏറെ സഹായകമാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഘോഷവുമായി രാജ്യം  (1 minute ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (5 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (24 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (34 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (11 hours ago)

Malayali Vartha Recommends