Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

മരുന്നില്ലാതെ കുട്ടികളുടെ പനി കുറക്കാം ........

29 MAY 2018 03:25 PM IST
മലയാളി വാര്‍ത്ത

പനി സാധാരണയായ ഒരു അസുഖമാണ്. കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം പനി എപ്പോള്‍ വേണമെങ്കിലും വരാം. പല അസുഖങ്ങളുടേയും ലക്ഷണങ്ങളിലൊന്നാണ് പനി. ഇത് ഗുരുതരമായ രോഗങ്ങളാണെങ്കിലും അണുബാധകളാണെങ്കിലുമെല്ലാം. കുട്ടികളിലെങ്കിലും മുതിര്‍ന്നവരിലെങ്കിലും 37.5 ഡിഗ്രി സെല്‍ഷ്യസിനേക്കാളോ 99.5 ഫാരെന്‍ഹീറ്റിനേക്കാളോ കൂടുതലെങ്കില്‍ അത് പനിയായി കണക്കാക്കാം.

100 ഫാരെന്‍ ഹീറ്റിനേക്കാള്‍ കൂടുതല്‍ ടെംപറേച്ചറെങ്കില്‍ ഇത് ഹൈ ഫീവര്‍ ഗണത്തില്‍ പെടുത്താം. ചിലപ്പോഴെങ്കിലും പെട്ടെന്നു പനി വരുമ്പോഴോ കൂടുതലാകുമ്പോഴോ മെഡിക്കല്‍ സഹായം തേടാന്‍ സാധിയ്ക്കാത്ത സാഹചര്യങ്ങളുണ്ടാകാം. പനി ഒരു പരിധി വിട്ടു പോയാല്‍, പ്രത്യേകിച്ചും കുട്ടികളില്‍ ഇത്തരം അവസ്ഥയിലെങ്കില്‍ പല ഗുരുതരമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുകയും ചെയ്യും. പനി പെട്ടെന്നു കുറയ്ക്കാന്‍ സഹായകമായ ചില വീട്ടുവൈദ്യങ്ങളുമുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന, അതേ സമയം നൂറു ശതമാനം ഫലപ്രദമായ പല വഴികളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

പനി പെട്ടെന്നു കുറയ്ക്കാന്‍ പറ്റിയ ഏറ്റവും ലളിതമായ വഴിയാണ് കൂള്‍ കംപ്രസ്. തണുത്ത വെള്ളത്തില്‍, ഐസ് വെള്ളം വേണമെന്നില്ല, സാധാരണ വെള്ളത്തിലാണെങ്കിലും വെള്ളം മുക്കിപ്പിഴിഞ്ഞ് കക്ഷം, കാല്‍പാദം, കയ്യുകള്‍, സ്വകാര്യഭാഗം എന്നിവിടങ്ങള്‍ തുടയ്ക്കുകയോ അല്‍പനേരം ടവല്‍ ഇവിടെ വയ്ക്കുകയോ ചെയ്യുക. നെറ്റിയില്‍ തുണി മുക്കിപ്പിഴിഞ്ഞ് ഇടുക. ഇതെല്ലാം ടെംപറേച്ചര്‍ പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചും പനി പെട്ടെന്നു കുറയ്ക്കാം. ഇത് ശരീരത്തിലെ അധിക ചൂട് പെട്ടെന്നു തന്നെ വലിച്ചെടുക്കും. പനി മൂലം ശരീരത്തിനുണ്ടാകുന്ന ജലനഷ്ടം തടയും, ശരീരത്തില്‍ നിന്നും ധാതുക്കള്‍ നഷ്ടപ്പെടുന്നതു തടയും.

തുല്യ അളവില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെള്ളം എന്നിവയെടുക്കുക. ഇതു നല്ല പോലെ കൂട്ടിയിളക്കി രണ്ടു സോക്‌സുകള്‍ ഇതില്‍ മുക്കിപ്പിഴിഞ്ഞ് കാലുകളില്‍ ഇടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ വീണ്ടും മുക്കിപ്പിഴിഞ്ഞ് ധരിയ്ക്കുക. ഇത് പല തവണ ചെയ്യുക.

തുളസി ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഇണങ്ങിയ ഒന്നാണ്. ആയുര്‍വേദത്തില്‍ പെട്ടെന്നു തന്നെ പനി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. അര ലിററര്‍ വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ഒരു നുള്ള് ഏലയ്ക്കാപ്പൊടി ഇട്ട് ഇളക്കുക. ഇത് ചെറുചൂടില്‍ തിളച്ച് പകുതിയാകണം. പിന്നീട് ഇത് വാങ്ങി വച്ച് ഇതില്‍ അല്‍പം തിളപ്പിച്ച പാലും പഞ്ചസാരയും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി 2-3 മണിക്കൂര്‍ കൂടുമ്പോള്‍ കുടിയ്ക്കുക. പനിയില്‍ നിന്നും ശമനം ലഭിയ്ക്കും

ഒരു കപ്പ് ചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ തുളസിപ്പൊടിയോ ഒരു പിടി തുളസി ഇലകളോ ഇട്ടു വയ്ക്കുക. ഇതില്‍ കാല്‍ ടീസ്പൂണ്‍ കുരുമുളകു പൊടിയും ഇടണം. ഇത് അല്‍പനേരം കഴിഞ്ഞ ശേഷം ഊറ്റിയെടുത്ത് ഇളംചൂടാകുമ്പോള്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കാം. ഇത് ദിവസവും 2-3 തവണ ചെയ്യുന്നത് ഗുണം നല്‍കും.

വെളുത്തുള്ളി പനി പെട്ടെന്നു കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ അലിസിന്‍ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നുമാണ്. ഒരു കപ്പു ചൂടുവെള്ളത്തില്‍ ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി അരിഞ്ഞിടുക. ഇത് 10 മിനിറ്റു നേരം ഇങ്ങനെ വയ്ക്കുക. ഇത് ഊറ്റിയെടുത്ത് ദിവസവും ഒന്നു രണ്ടു തവണ കുടിയ്ക്കുന്നത് പനി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്നു.

പെട്ടെന്നു പനി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞളും കുരുമുളകും കലര്‍ന്ന മിശ്രിതം. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കാല്‍ ടീസ്പൂണ്‍ കുരുമുളകു പൊടിയും കലര്‍ത്തുക. ഇത് 1 കപ്പു ചെറുചൂടുള്ള പാലില്‍ കലക്കി ദിവസവും 2 തവണ വീതം കുടിയ്ക്കാം. പനി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

ശരീരം പെട്ടെന്നു വിയര്‍പ്പിച്ച് ചൂടു കുറയ്ക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇത് പല തവണഇയായി കുടിയ്ക്കുന്നത് ശരീരത്തിന്റെ അധിക താപനില പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും.

ഉലുവയിട്ടു വെള്ളം കുടിയ്ക്കുന്നത് പനി പെട്ടെന്നു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അര കപ്പു വെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ ഉലുവയിട്ടു വച്ച് പിറ്റേന്ന് പല തവണയായി കുടിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ക്കാം. ഉലുവയിട്ടു തിളപ്പിച്ച വെള്ളവും നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഘോഷവുമായി രാജ്യം  (1 minute ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (5 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (24 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (34 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (11 hours ago)

Malayali Vartha Recommends