ഗ്യാസ് ട്രബിൾ അകറ്റാൻ ഇഞ്ചി ......
ഗ്യാസ് ട്രബിള്‍ എന്ന പ്രശ്നത്തെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയേണ്ടതില്ല. ദഹനക്കുറവ് തന്നെയാണ് ഗ്യാസ് ട്രബിളിന്റെ പ്രധാന കാരണം. ഗ്യാസ് ട്രബിള്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ഇടക്കിടെയുള്ള ഏമ്ബക്കം, വയറിന് സ്തംഭനം, ഛര്‍ജ്ജി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പ്രശ്നങ്ങള്‍ തന്നെയാണ്.
ഇപ്പോഴത്തെ ജീവിതശൈലിയും ഭക്ഷണ രീതിയുംപല വിധത്തില്‍ ഗ്യാസ് ട്രബിള്‍ എന്ന പ്രശ്നത്തെ ഗുരുതരമാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. നമ്മള് ആഹാരം കഴിക്കുമ്ബോഴും മറ്റും അല്പം ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. മാനസിക സമ്മര്‍ദ്ദം പോലും പലപ്പോഴും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കാന്‍ പ്രധാനപ്പെട്ട കാരണങ്ങള്‍ ആണ്.
അസിഡിറ്റിക്ക് പരിഹാരമായ ഒരു കഷ്ണം ഇഞ്ചി ചവച്ചിറക്കുകയോ, അസ്വസ്ഥത കൂടുതലായുണ്ടെങ്കില്‍ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.പാല് കുടിയ്ക്കുവാന്‍ പ്രശ്നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കില്ല. അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും. എന്നും തൈര് ശീലമാക്കുന്നത് നല്ലതാണ്. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്‍കും.
https://www.facebook.com/Malayalivartha