Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിരോധ വാക്സിനുകൾ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ .....

31 MAY 2018 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

പകര്‍ച്ചവ്യാധികള്‍ വരാതിരിക്കുന്നതിന് വേണ്ടി വ്യക്തികള്‍ക്ക് നല്‍കുന്ന ഔഷധങ്ങളാണ് പ്രതിരോധ വാക്‌സിനുകള്‍. ശരീരത്തിന് രോഗാണുക്കളെ തിരിച്ചറിയാന്‍ കഴിയും. ഒരു തവണ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച രോഗാണു വീണ്ടും ആക്രമണത്തിന് എത്തിയാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യും.

ഒരു കുഞ്ഞിന് ആറു വയസിനുള്ളില് നല്‍കേണ്ട വിവിധ വാക്‌സിനുകളുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഇത്തരം വാക്‌സിനേഷനുകള്‍ക്കും പ്രധാന സ്ഥാനമുണ്ട്. മാരകയായേക്കാവുന്ന പല അസുഖങ്ങളും തയാന്‍ ഇത്തരം വാക്‌സിനേഷനുകള്‍ സഹായിക്കും.

ഇതുവഴി കുഞ്ഞിന്റെ ആരോഗ്യം ഉറപ്പു വരുത്തുകയും ചെയ്യും. ഇത്തരം വാക്‌സിനേഷനുകള്‍ നല്‍കേണ്ടത് പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണെന്ന കാര്യവും ഓര്‍ത്തിരിയിക്കുക. കാരണം വാക്‌സിനുകള്‍ തെറ്റായ രീതിയില്‍ നല്‍കുന്നത് വിപരീതഫലവുമുണ്ടാക്കും.

ആര്‍വി വാക്‌സിനേഷന്‍
ആര്‍വി വാക്‌സിനേഷന്‍ അഥവാ റൊട്ടേറിയ വാക്‌സിനേഷന്‍ കുഞ്ഞിന് രണ്ടു മാസം മുതല്‍ ആറു മാസം വരെയുള്ള കാലഘട്ടത്തില്‍ മൂന്നു ഡോസുകളായാണ് നല്‍കേണ്ടത്. ഇത് ഛര്‍ദി വയറിളക്കം പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നല്‍കുന്നു.

പിസിവി വാക്‌സിനേഷന്‍ ന്യൂമോണിയയില്‍ നിന്നും കുഞ്ഞിന് രക്ഷ നല്‍കുന്ന ഒന്നാണ് പിസിവി വാക്‌സിനേഷന്‍. ഇത് രണ്ടാം മാസമാണ് ആദ്യ ഡോസ് നല്‍കേണ്ടത്. 15ാം മാസം വരെയുള്ള കാലഘട്ടത്തില്‍ കൊടുത്തു തീര്‍ക്കാം. നിര്‍വ്വീര്യമാക്കിയതോ നിര്‍ജ്ജീവമായതോ ആയ രോഗാണുക്കളാണ് പ്രതിരോധ വാക്‌സിനുകളിലെ പ്രധാന ഘടകം. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് പ്രതിരോധ വാക്‌സിനുകള്‍.

എന്നാല്‍ ചിലര്‍ വാക്‌സിനുകളുടെ പാര്‍ശ്വഫങ്ങളെ കുറിച്ച് ആശങ്കപ്പെടാറുണ്ട്. പ്രതിരോധ വാക്‌സിനുകള്‍ കൊണ്ട് കാര്യമായ ഒരു ദോഷവും ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ക്ഷയം, പകര്‍ച്ചപ്പനി എന്നിവയ്ക്ക് എതിരെ ഫലപ്രദമായ പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാണ്.

എങ്ങനെയാണ് പ്രതിരോധ വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത്? പ്രതിരോധ വാക്‌സിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് മുമ്പ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കുറിച്ച് അറിയുന്നത് നന്നായിരിക്കും. രോഗാണുക്കള്‍ പ്രവേശിച്ചാലുടന്‍ ശരീരം അത് തിരിച്ചറിയും. രോഗാണുക്കളെ പൊതുവെ ആന്റിജനുകള്‍ എന്നുപറയുന്നു.

ഉടന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉണരുകയും ശ്വേത രക്താണുക്കള്‍ ആന്റിബോഡി ഉത്പാദിപ്പിച്ച് ഇവയെ നിര്‍വീര്യമാക്കുകയോ നശിപ്പിക്കുകയോ ചെയ്യും. ശ്വേതരക്താണുക്കള്‍ക്ക് ആന്റിജനുകളെ നേരിട്ട് മനസ്സിലാക്കി നശിപ്പിക്കാനും കഴിയും.

എതെങ്കിലുമൊരു രോഗം ഒരുതവണ ബാധിച്ചാല്‍ ആ രോഗാണുവിനെ ശരീരം ഓര്‍ത്തുവയ്ക്കുകയും അതിന്റെ ആക്രമണം പിന്നീടുണ്ടാകുമ്പോള്‍ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും. പ്രത്യേക രോഗാണുവിന് എതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡി രക്തത്തില്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ശരീരത്തില്‍ പ്രവേശിച്ചുടന്‍ ഇവയെ നശിപ്പിക്കാനാകും.

ഒരു തവണ വന്ന ചിക്കന്‍ പോക്‌സ്, മുണ്ടിനീര് പോലുള്ള രോഗങ്ങള്‍ പിന്നീട് വരാതിരിക്കുന്നതിന് കാരണമിതാണ്. എന്നാല്‍ ചില രോഗാണുക്കള്‍ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയരാകും. അതുകൊണ്ട് തന്നെ ശരീരത്തിന് അവയെ തരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിയില്ല. പനിയുടെ വൈറസ് അത്തരമൊരു രോഗാണുവാണ്.

ഇനി പ്രതിരോധ വാക്‌സിനുകളുടെ പ്രവര്‍ത്തനം നോക്കാം. ഒരു പ്രത്യേക രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. രോഗാണുവോ അതിന്റെ ഭാഗമോ ആണ് പ്രതിരോധ വാക്‌സിനില്‍ ഉണ്ടാവുക. ചില അവസരങ്ങളില്‍ വീര്യംകുറച്ച രോഗാണുവും വാക്‌സിനുകളില്‍ ഉപയോഗിക്കാറുണ്ട്.

വാക്‌സിന്‍ എടുക്കുന്നതോടെ ശരീരത്തില്‍ രോഗാണു എത്തുകയും ശരീരം അതിനെതിരെ ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും. പിന്നീട് ഈ രോഗാണുവിനെ ശരീരം എല്ലായ്‌പ്പോഴും ഓര്‍മ്മിച്ച് ഫലപ്രദമായി തടയുന്നു. അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ കടുക്കില്ല. വേഗത്തിലുള്ള രോഗമുക്ത ലഭിക്കുകയും ചെയ്യും.

വാക്‌സിനുകളില്‍ നിര്‍ജ്ജീവമാക്കിയതോ വീര്യം കുറച്ചതോ ആയ രോഗാണുക്കളോ അവയുടെ ഭാഗങ്ങളോ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഒരു ഡോസ് കൊണ്ട് ശരീരത്തിന് ആ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി ലഭിക്കുകയില്ല. അതിനായാണ് ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നത്.

3-4 ഡോസുകളിലൂടെ ശരീരത്തിന് പൂര്‍ണ്ണ പ്രതിരോധശേഷി നേടാന്‍ കഴിയും. വാക്‌സിന്‍ എടുത്ത് നിശ്ചിത വര്‍ഷം കഴിയുമ്പോള്‍ രക്തത്തിലുള്ള ആന്റിബോഡിയുടെ അളവ് കുറയും. ഇത് രോഗസാധ്യത കൂട്ടും. ബൂസ്റ്റര്‍ ഡോസുകള്‍ ഈ പ്രശ്‌നവും പരിഹരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (2 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (3 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (3 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (5 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends