Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൗമാരക്കാരിലെ ഉറക്കമില്ലായ്മക്ക്‌ കാരണങ്ങൾ

14 JUNE 2018 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഉറക്കകുറവ് ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. ഉണരുമ്ബോള്‍ ഉണ്ടാകുന്ന ക്ഷീണത്തിനപ്പുറത്ത് നിരവധിയായ ആരോഗ്യ പ്രശ്നങ്ങളും ഉറക്കകുറവ് മൂലം ഉണ്ടാകാറുണ്ട്. നമ്മുടെ തന്നെ ജീവിതശൈലിയില്‍ ചെറിയമാറ്റങ്ങള്‍ വരുത്തിയാല്‍ ഉറക്കകുറവിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.

ഉറക്കകുറവിന്റെ പ്രശ്നങ്ങള്‍

1.ഓര്‍മ്മക്കുറവ്

2.ബൗദ്ധിക ശേഷിക്കുറവ്

3.പ്രമേഹ സാധ്യത കൂടുന്നു

4.ഹാര്‍ട്ട് അറ്റാക്ക്

5.പ്രതികരണ ശേഷി കുറയുന്നു

6. ടെസ്റ്റസ്റ്റെറോണ്‍ നില കുറയുന്നു

7.മൂല്യബോധത്തിലുള്ള കുറവ്

കൗമാരക്കാരിലെ ഉറക്കകുറവ്

ഇന്ന് കൗമാരക്കാരാണ് ഉറക്കകുറവ് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ഇന്നത്തെ തലമുറ നേരിടുന്ന മാനസിക വൈകാരിക പ്രശ്നങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം.

കൗമാരക്കാരില്‍ ഉറക്കം കുറവിന്റെ കാരണങ്ങള്‍

1. പ്രായപൂര്‍ത്തിയാവുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ - പ്രായപൂര്‍ത്തിയാകുന്ന സമയത്ത് സ്വാഭാവികമായും ഉറക്കത്തിന്റെ സമയത്തില്‍ മാറ്റം വരും (സ്ളീപ്പ് ഫേസ് ഡിലേ). ഇതു മൂലം, 89 മണിക്ക് ഉറങ്ങേണ്ട കൗമാരക്കാര്‍ 10-11 മണിക്ക് ആവും ഉറങ്ങുക.

2.ആരോഗ്യ പ്രശ്നങ്ങള്‍ - സന്നി, ആസ്ത്മ പോലെയുള്ള അസുഖങ്ങള്‍ കൗമാരക്കാരില്‍ ഉറക്കത്തിന് വൈഷമ്യങ്ങള്‍ സൃഷ്ടിച്ചേക്കാം.

.വൈകാരിക പ്രശ്നങ്ങള്‍ - മാനസികാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും വൈകാരിക സന്തുലനാവസ്ഥ ഇല്ലാത്തതും ഉറക്കത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും വിഷാദരോഗത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം.

ബാഹ്യ കാരണങ്ങള്‍

1.ചുറ്റുപാട്- വീട്ടിലെയും കിടപ്പു മുറിയിലെയും ചുറ്റുപാട് (ടിവി, സെല്‍ ഫോണുകള്‍, ഇലക്‌ട്രോണിക് ഗെയിം, ശബ്ദമുഖരിതമായ സ്ഥലത്തിനടുത്തുള്ള താമസം തുടങ്ങിയവ) കൗമാരക്കാര്‍ ദീര്‍ഘനേരം ഉണര്‍ന്നിരിക്കാന്‍ കാരണമായേക്കാം.

2.വെളിച്ചം - ഏതു തരത്തിലുള്ള വെളിച്ചവും (ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കമ്ബ്യൂട്ടറുകള്‍) ഉറക്കത്തിനു കാരണമാവുന്ന മെലാട്ടോണിന്റെ ഉത്പാദനത്തെ തടയുന്നു. ഇത്തരം സൂചനകള്‍ രാത്രി വൈകിയും തലച്ചോര്‍ ഉണര്‍ന്നിരിക്കാന്‍ കാരണമാവുന്നു.

3.സ്‌കൂളും കളിക്കാനുള്ള സമയവും - സ്‌കൂള്‍ സമയം കഴിഞ്ഞ് പഠനേതര പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരാണ് മിക്ക കുട്ടികളും. ഇതു മൂലം ഗൃഹപാഠം ചെയ്യാന്‍ വൈകുകയും അതുവഴി ഉറങ്ങാന്‍ താമസിക്കുകയും ചെയ്തേക്കാം. മിക്ക സ്‌കൂളുകളിലും രാവിലെ തന്നെ പഠനം ആരംഭിക്കുമെന്നതിനാല്‍ കുട്ടികള്‍ക്ക് ഉറങ്ങാന്‍ വേണ്ടത്ര സമയം ലഭിക്കാതിരിക്കുകയും അവര്‍ ചിലപ്പോള്‍ ക്ഷീണം മൂലം പഠന സമയത്ത് ഉറങ്ങിപ്പോവുകയും ചെയ്തേക്കാം.

4.സാമൂഹ്യപരമായ പിരിമുറുക്കം - സഹപാഠികളില്‍ നിന്നുള്ള സമ്മര്‍ദം ഒഴിവാക്കാന്‍ കഴിയുന്നതല്ല. സിനിമ കാണുന്നതു മൂലവും രാത്രി വൈകും വരെ നീളുന്ന പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതു മൂലവും നിങ്ങളുടെ ഉറക്കത്തിന്റെ ക്രമം തെറ്റാം.

5.കഫീനും നിക്കോട്ടിനും - വൈകിട്ട് നാല് മണിക്കു ശേഷം കഫീന്‍ അല്ലെങ്കില്‍ നിക്കോട്ടിന്‍ ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് രാത്രി വൈകിയും ഉറക്കം വരണമെന്നില്ല.

മൊബൈല്‍ ഫോണ്‍ വില്ലനാണ്

ഉറങ്ങാറാകുമ്ബോള്‍ മൊബൈല്‍ ഫോണും, ടാബ്ലറ്റും ഉപയോഗിക്കുന്ന കുട്ടികളില്‍ ഉറക്കസംബന്ധമായ രോഗങ്ങളുണ്ടാകാന്‍ സാദ്ധ്യത കൂടുതലാണെന്ന് പഠനം. ഉറക്കക്കുറവ്, പൊണ്ണത്തടി, വിശപ്പില്ലായ്മ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുളള സാദ്ധ്യത ഈ ശീലം മൂലം ഇരട്ടിയാകാമെന്നാണ് പഠനം. ഉറക്കത്തിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കുന്നതു കൂടാതെ പകല്‍ സമയം ഉറക്കം തൂങ്ങുന്നതിനും ഇതു വഴി വയ്ക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അമിതമായ മൊബൈല്‍ ഉപയോഗം മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന നിലവിലുളള നിരീക്ഷണങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കുന്നതാണ് പുതിയ പഠനം. പ്രത്യേകിച്ചും കുട്ടികളുടെ ശാരീരികവും, മാനസികവുമായ വളര്‍ച്ചയില്‍ ഉറക്കത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ അടക്കമുളള ആധുനിക ഉപകരണങ്ങള്‍ കുട്ടികളുടെ ഉറക്കത്തെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന വസ്തുതയാണ് പുതിയ പഠനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.

ഉറക്കകുറവ് വൃക്കയെ തകര്‍ക്കുന്നു

ഉറക്കക്കുറവ് കാരണമുണ്ടാകുന്ന മാനസിക ശാരീരിക അസ്വസ്ഥതകളെക്കുറിച്ച്‌ അറിയാമെങ്കിലും ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്, ഇത് വൃക്കരോഗത്തിലേക്ക് നയിക്കാനുള്ള സാദ്ധ്യതകളും അനേകമാണെന്നാണ്. ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വൃക്കരോഗവും ഗുരുതരമായ ഉറക്കക്കുറവും തമ്മിലുള്ള ബന്ധം ശ്രദ്ധയില്‍പ്പെടുന്നത്.

ബുദ്ധിവികാസത്തെ ബാധിക്കുന്നു

പോഷകാഹാരം കുട്ടികളുടെ ബുദ്ധിവികാസത്തെ സ്വാധീനിക്കുന്നതുപോലെതന്നെ ഉറക്കവും സ്വാധീനിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുന്നതുപോലെതന്നെ ഉറക്കത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മുതിര്‍ന്നവരില്‍പോലും ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ സാരമായിബാധിക്കുന്നുണ്ടെന്നാണ് ശരിയായവസ്തുത. മനുഷ്യന്റെ ഓര്‍മ്മശക്തിയെയാണ് ഉറക്കക്കുറവ് ബാധിക്കുക.

എന്നാല്‍ വളര്‍ച്ചയുടെ പ്രധാനകാലമായ ബാല്യത്തിലും കൗമാരത്തിലും ഉണ്ടാകുന്ന ഉറക്കക്കുറവ് ഓര്‍മ്മശക്തിയെ മാത്രമല്ല ബുദ്ധിവികാസത്തെത്തന്നെ സാരമായി ബാധിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആറ് വയസ്സുമുതല്‍ പതിമൂന്നുവയസ്സുവരെയുള്ള കുട്ടികള്‍ എറ്റവുംകുറഞ്ഞത് ഒമ്ബതുമണിക്കുര്‍വരെ ഉറങ്ങണം.

ഉറക്കമില്ലായ്മ കൗമാരക്കാരുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. ഇതില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു ശ്രദ്ധക്കുറവു മൂലം പഠനത്തില്‍ മോശം പ്രകടനം, ഓര്‍മ്മക്കുറവ്, എല്ലാ ദിവസവും ക്ലാസില്‍ പോകാന്‍ കഴിയാതെവരിക. വിഷണ്ണത, ആക്രമണ മനോഭാവം, അസ്വസ്ഥത, അപകട സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കൂട്ടാക്കാത്ത സ്വഭാവം തുടങ്ങിയ സ്വഭാവപരമായ വ്യത്യാസങ്ങള്‍. ഉത്സാഹമില്ലായ്മയും ക്ഷീണവും കാരണം കായിക ഇനങ്ങളില്‍ താല്പര്യം കുറയുക. ശരിയായ ഉറക്കമില്ലാത്തതു കാരണം മയക്കം വരുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കാം.

കൗമാരക്കാര്‍ക്ക് നല്ല ഉറക്കം ലഭിക്കാനുള്ള ടിപ്പുകള്‍

..ഉറങ്ങുന്ന സമയത്തെ ചൊല്ലി കൗമാരക്കാരുമായി തര്‍ക്കത്തിനു മുതിരേണ്ടതില്ല. തര്‍ക്കം ഒരു പരിഹാരമേ അല്ല. പകരം, രക്ഷകര്‍ത്താക്കള്‍ ഇനി പറയുന്ന രീതിയില്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ ഉറക്കത്തിന്റെ സമയം ദീര്‍ഘിപ്പിക്കാന്‍ സാധിക്കും.

..ആഴ്ചാവസാനങ്ങളില്‍ കൗമാരക്കാരെ കൂടുതല്‍ സമയം ഉറങ്ങാന്‍ അനുവദിക്കുക.

...ഞായറാഴ്ചകളില്‍ നേരത്തെ കിടക്കാന്‍ പ്രോത്സാഹിപ്പിക്കുക.

...ടെലിവിഷന്‍ കാണല്‍, കമ്ബ്യൂട്ടര്‍ ഗെയിമുകള്‍, ഗൃഹപാഠം തുടങ്ങി തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വൈകുന്നേരങ്ങള്‍ മാറ്റിവയ്ക്കണം. വായന, ചര്‍ച്ചകള്‍ തുടങ്ങിയവയ്ക്കായി അതിനു ശേഷമുള്ള സമയം മാറ്റിവയ്ക്കണം.

...സ്‌കൂള്‍ സമയത്തിനു ശേഷമുള്ള ഉത്തരവാദിത്വങ്ങള്‍ ക്രമപ്പെടുത്തുക - പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതിലൂടെ വിശ്രമിക്കുന്നതിനും ഉറങ്ങുന്നതിനും മതിയായ സമയം ലഭിക്കും.

കൗമാരക്കാരിലെ ഉറക്കകുറവിന്റെ കാരണങ്ങള്‍

ഉറക്കകുറവ് ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. ഉണരുമ്ബോള്‍ ഉണ്ടാകുന്ന ക്ഷീണത്തിനപ്പുറത്ത് നിരവധിയായ ആരോഗ്യ പ്രശ്നങ്ങളും ഉറക്കകുറവ് മൂലം ഉണ്ടാകാറുണ്ട്. നമ്മുടെ തന്നെ ജീവിതശൈലിയില്‍ ചെറിയമാറ്റങ്ങള്‍ വരുത്തിയാല്‍ ഉറക്കകുറവിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.

ഉറക്കകുറവിന്റെ പ്രശ്നങ്ങള്‍

1.ഓര്‍മ്മക്കുറവ്

2.ബൗദ്ധിക ശേഷിക്കുറവ്

3.പ്രമേഹ സാധ്യത കൂടുന്നു

4.ഹാര്‍ട്ട് അറ്റാക്ക്

5.പ്രതികരണ ശേഷി കുറയുന്നു

6. ടെസ്റ്റസ്റ്റെറോണ്‍ നില കുറയുന്നു

7.മൂല്യബോധത്തിലുള്ള കുറവ്

കൗമാരക്കാരിലെ ഉറക്കകുറവ്

ഇന്ന് കൗമാരക്കാരാണ് ഉറക്കകുറവ്് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ഇന്നത്തെ തലമുറ നേരിടുന്ന മാനസിക വൈകാരിക പ്രശ്നങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം.

കൗമാരക്കാരില്‍ ഉറക്കം കുറവിന്റെ കാരണങ്ങള്‍

1. പ്രായപൂര്‍ത്തിയാവുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ - പ്രായപൂര്‍ത്തിയാകുന്ന സമയത്ത് സ്വാഭാവികമായും ഉറക്കത്തിന്റെ സമയത്തില്‍ മാറ്റം വരും (സ്ളീപ്പ് ഫേസ് ഡിലേ). ഇതു മൂലം, 89 മണിക്ക് ഉറങ്ങേണ്ട കൗമാരക്കാര്‍ 10-11 മണിക്ക് ആവും ഉറങ്ങുക.

2.ആരോഗ്യ പ്രശ്നങ്ങള്‍ - സന്നി, ആസ്ത്മ പോലെയുള്ള അസുഖങ്ങള്‍ കൗമാരക്കാരില്‍ ഉറക്കത്തിന് വൈഷമ്യങ്ങള്‍ സൃഷ്ടിച്ചേക്കാം.

.വൈകാരിക പ്രശ്നങ്ങള്‍ - മാനസികാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും വൈകാരിക സന്തുലനാവസ്ഥ ഇല്ലാത്തതും ഉറക്കത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും വിഷാദരോഗത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം.

ബാഹ്യ കാരണങ്ങള്‍

1.ചുറ്റുപാട്- വീട്ടിലെയും കിടപ്പു മുറിയിലെയും ചുറ്റുപാട് (ടിവി, സെല്‍ ഫോണുകള്‍, ഇലക്‌ട്രോണിക് ഗെയിം, ശബ്ദമുഖരിതമായ സ്ഥലത്തിനടുത്തുള്ള താമസം തുടങ്ങിയവ) കൗമാരക്കാര്‍ ദീര്‍ഘനേരം ഉണര്‍ന്നിരിക്കാന്‍ കാരണമായേക്കാം.

2.വെളിച്ചം - ഏതു തരത്തിലുള്ള വെളിച്ചവും (ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കമ്ബ്യൂട്ടറുകള്‍) ഉറക്കത്തിനു കാരണമാവുന്ന മെലാട്ടോണിന്റെ ഉത്പാദനത്തെ തടയുന്നു. ഇത്തരം സൂചനകള്‍ രാത്രി വൈകിയും തലച്ചോര്‍ ഉണര്‍ന്നിരിക്കാന്‍ കാരണമാവുന്നു.

3.സ്‌കൂളും കളിക്കാനുള്ള സമയവും - സ്‌കൂള്‍ സമയം കഴിഞ്ഞ് പഠനേതര പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരാണ് മിക്ക കുട്ടികളും. ഇതു മൂലം ഗൃഹപാഠം ചെയ്യാന്‍ വൈകുകയും അതുവഴി ഉറങ്ങാന്‍ താമസിക്കുകയും ചെയ്തേക്കാം. മിക്ക സ്‌കൂളുകളിലും രാവിലെ തന്നെ പഠനം ആരംഭിക്കുമെന്നതിനാല്‍ കുട്ടികള്‍ക്ക് ഉറങ്ങാന്‍ വേണ്ടത്ര സമയം ലഭിക്കാതിരിക്കുകയും അവര്‍ ചിലപ്പോള്‍ ക്ഷീണം മൂലം പഠന സമയത്ത് ഉറങ്ങിപ്പോവുകയും ചെയ്തേക്കാം.

4.സാമൂഹ്യപരമായ പിരിമുറുക്കം - സഹപാഠികളില്‍ നിന്നുള്ള സമ്മര്‍ദം ഒഴിവാക്കാന്‍ കഴിയുന്നതല്ല. സിനിമ കാണുന്നതു മൂലവും രാത്രി വൈകും വരെ നീളുന്ന പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതു മൂലവും നിങ്ങളുടെ ഉറക്കത്തിന്റെ ക്രമം തെറ്റാം.

5.കഫീനും നിക്കോട്ടിനും - വൈകിട്ട് നാല് മണിക്കു ശേഷം കഫീന്‍ അല്ലെങ്കില്‍ നിക്കോട്ടിന്‍ ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് രാത്രി വൈകിയും ഉറക്കം വരണമെന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (3 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (3 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (4 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (5 hours ago)

Malayali Vartha Recommends