Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സോയാമിൽക് പുരുഷന്മാർക്ക് കുടിക്കാമോ ?

15 JUNE 2018 04:29 PM IST
മലയാളി വാര്‍ത്ത

സോയ മിൽക്ക് അഥവാ സോയാ പാല്‍ ഉയർന്ന പോഷകമൂല്യമുള്ളതാണ്. സോയാ ബീൻസിൽ നിന്ന് ഉൽപാദിപ്പിക്കുന്ന സസ്യജന്യമായ പാൽ ആണ് സോയ മിൽക്ക്. ഇതിന്റെ പോഷകഗുണം മൂലം ഇതിന് ആരാധകരും ഏറെയാണ്‌.

ഇന്ന് ലോകമെമ്പാടും വിവിധ രുചികളിൽ സോയ മിൽക്ക് ലഭ്യമാണ്. ഡയറ്റീഷ്യന്‍മാരും ന്യൂട്രിഷന്‍ വിദഗ്ധരും മറ്റും ഇത് വ്യാപകമായി ശുപാര്‍ശ ചെയ്യുന്നുണ്ട്. ഫാറ്റ് ഫ്രീയായ, പ്രോട്ടീന്‍ സമ്പുഷ്ടമായ സോയ പാല്‍, എന്നാല്‍ പുരുഷശരീരത്തോടു ചെയ്യുന്നത് എന്താണെന്ന് അറിയാമോ ?

 

അടുത്തിടെ നടത്തിയൊരു ഗവേഷണത്തില്‍ സോയ പാല്‍ പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണം കുറയ്ക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. 2008 ല്‍ ഹാർവഡ് സ്കൂള്‍ ഓഫ് പബ്ലിക്‌ ഹെല്‍ത്തില്‍ നടത്തിയ പഠനവും ഇതു ശരി വയ്ക്കുന്നുണ്ടായിരുന്നു. സോയ ഉൽപന്നങ്ങള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവു കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമിതവണ്ണമുള്ള പുരുഷന്മാരിലാണ് ഇതു കൂടുതല്‍ സംഭവിക്കുന്നതെന്നും ഈ പഠനം പറയുന്നു.

 

ഇതുകൂടാതെ, 2011 ല്‍ നടത്തിയൊരു പഠനത്തില്‍ ഒരു 19 കാരനെ നിരീക്ഷിച്ചിരുന്നു. ഇയാള്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നതിനാല്‍ ആഹാരത്തില്‍ അമിതമായി സോയ പാല്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാളില്‍ പിന്നീട് ഉദ്ധാരണക്കുറവും ഹൈപോസെക്‌ഷ്വാലിറ്റിയും കണ്ടെത്തിയിരുന്നു. ഇയാളുടെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ നില ക്രമാതീതമായി കുറഞ്ഞതായും കണ്ടെത്തി.

എന്നാല്‍ ഈ പഠനത്തെ എതിര്‍ത്തു മറ്റു ചില ഗവേഷകരും രംഗത്തു വന്നിട്ടുണ്ട്. അവര്‍ പറയുന്നത് ഈ പഠനം നടത്തിയ ആള്‍ക്ക് ടൈപ്പ് വണ്‍ പ്രമേഹം ഉണ്ടായിരുന്നെന്നും അതാകാം ഇത്തരം അവസ്ഥയ്ക്കു കാരണമെന്നുമാണ്.


ആണ്‍ വര്‍ഗത്തില്‍പ്പെട്ട എലികളില്‍ നടത്തിയ പഠനത്തിലും, സോയ ഉൽപന്നങ്ങള്‍ അധികമായി ഉള്ളിൽച്ചെന്ന എലികളില്‍ ലൈംഗിക ബലഹീനതകള്‍ ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇവയില്‍ ലൈംഗിക അവയവങ്ങളുടെ വളര്‍ച്ചയെയും ഇത് തടഞ്ഞിരുന്നു.


സോയ പാല്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുമെന്ന് പൊതുവെയൊരു വിശ്വാസമുണ്ട്‌. എന്നാല്‍ മൃഗങ്ങളിലും മനുഷ്യരിലും സോയയുടെ പ്രവര്‍ത്തനം രണ്ടു തരത്തിലാണ് എന്നു വാദിക്കുന്നവരാണ് മറ്റൊരു സംഘം ഗവേഷകര്‍. പുരുഷഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ സോയ ഒരുതരത്തിലും ബാധിക്കില്ല എന്നാണ് ഇവര്‍ പറയുന്നത്

എന്നാല്‍ മിതമായ അളവില്‍ പതിവായി സോയ ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ ലെവല്‍ വരെ കുറയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.


ലാക്റ്റോസ് മുക്തമായ സോയ മിൽക്ക് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നതില്‍ സംശയമില്ല. പാല്‍ ഉൽപന്നങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ക്ക് ഏറ്റവും ഉചിതമാണ് സോയപാല്‍. വളരെക്കുറച്ചു മാത്രം പൂരിത കൊഴുപ്പുകൾ അടങ്ങിയ ഇത് ഹൃദയത്തിനും നല്ലതാണ്. ഇതിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. കൊളസ്ട്രോൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷണം ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തിനു ഗുണകരമാണ്.

ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സോഡിയം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് സോയ മിൽക്ക്. തിയാമിൻ, ഫോലേറ്റ്, നിയാസിൻ, റൈബോഫ്ളാവിൻ, വൈറ്റമിൻ ഡി, ഇ, കെ, ബി6, ബി12 തുടങ്ങിയവയും സോയ മിൽക്കിൽ അടങ്ങിയിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends