Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വെറുംവയറ്റില്‍ 1 കഷ്ണം ഇഞ്ചി

18 JUNE 2018 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ആരോഗ്യം തുടങ്ങുന്നത് നമ്മുടെ അടുക്കളയിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടവ ഭക്ഷണം തന്നെയാണ്. ആരോഗ്യം മാത്രമല്ല, അനാരോഗ്യവും ഭക്ഷണത്തില്‍ നിന്നും വരും. അതായത് ചില ഭക്ഷണങ്ങള്‍ ആരോഗ്യവും ചിലത് അനാരോഗ്യവുമാണ്. ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ കഴിയ്‌ക്കേണ്ട രീതിയില്‍ കഴിച്ചാല്‍ ആരോഗ്യകരമാകും, അല്ലെങ്കില്‍ അനാരോഗ്യകരവുമാകാം.

ആരോഗ്യത്തിനായി നമുക്കു തന്നെ ചെയ്യാവുന്ന ചില ശീലങ്ങളുണ്ട്, കാര്യങ്ങളുണ്ട്. ഇതിനായി വെളുപ്പിനു തന്നെ ചെയ്യാവുന്ന ചിലതു പ്രധാനപ്പെട്ടതുമാണ്. ഇതില്‍ വെറുംവയറ്റില്‍ കുടിയ്ക്കുന്ന ചില പാനീയങ്ങള്‍ എന്നത് പലര്‍ക്കും അറിയാവുന്ന ഒന്നാകും. ഇത് തടി കുറയ്ക്കാനും ശോധന നല്‍കാനും മറ്റും സഹായിക്കുന്ന ചിലതുമാണ്. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി കടിച്ചു തിന്നാലോ, അല്‍പം പ്രയാസം തോന്നുമെങ്കിലും ഇതു നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ പലതാണ്.

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേര്‍ന്ന് നല്ല ബ്ലഡ് സര്‍കുലേഷന് സഹായിക്കും. ഇത് തലച്ചോര്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുക, ദഹനം മെച്ചപ്പെടുത്തുക, കൊഴുപ്പും കൊളസ്‌ട്രോളും അകറ്റുക തുടങ്ങിയ പല ഗുണങ്ങളും ഇതു കൊണ്ടുണ്ട്.

വെറുംവയറ്റില്‍ രാവിലെ ഒരു കഷ്ണം ഇഞ്ചി ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,


രോഗപ്രതിരോധശേഷി
ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കാനുള്ള, കോള്‍ഡ്, ചുമ തുടങ്ങിയവ തടയാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ഒരു കഷ്ണം ഇഞ്ചി കഴിയ്ക്കുന്നത്. ഫംഗല്‍, വൈറല്‍, ബാക്ടീരിയല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണിത്.


രക്തത്തിലെ ഷുഗര്‍

രക്തത്തിലെ ഷുഗര്‍ തോത്‌ കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌ 2 ഗ്രാം ഇഞ്ചി ദിവസവും കഴിയ്‌ക്കുകയെന്നത്‌. ഇത്‌ അടുപ്പിച്ച്‌ ഒരു മാസം ചെയ്യുന്നത്‌ മരുന്നിനേക്കാള്‍ ഗുണം നല്‍കും.ഇതിലെ ജിഞ്ചറോള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. പ്രത്യേകിച്ചു ടൈപ്പ്‌ 2 പ്രമേഹമുള്ളവര്‍ക്ക്‌ ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ഇഞ്ചി കഴിയ്ക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കത്തിച്ചു കളയും. രക്തധമനികളിലൂടെ ഇതു കാരണം രക്തപ്രവാഹം ശക്തിപ്പെടും. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരവുമാണ്.


തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു വഴിയാണ് വെറുംവയറ്റില്‍ ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് . ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച്‌ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു, ദഹനം മെച്ചപ്പെടുത്തും, കൊളസ്‌ട്രോള്‍ നീക്കൂം, കൊഴുപ്പും ടോക്‌സിനുകളും പുറന്തള്ളും. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

വയറിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെറുംവയറ്റില്‍ ഇഞ്ചി ചവച്ചരച്ചു കഴിയ്ക്കുന്നത്. ഇതിലെ നാരുകള്‍ നല്ല ശോധന നല്‍കും. ദഹനം മെച്ചപ്പെടുത്തും.ഇഞ്ചി വയറ്റിലെ ആസിഡ് ഉല്‍പാദനം കുറയ്ക്കുന്നതിനും ഗ്യാസ് ഉണ്ടാകുന്നതു തടയുന്നതിനും സഹായിക്കും. തേന്‍ വയറ്റിലെ ആസിഡ് ഉല്‍പാദന കുറയ്ക്കും. ഇതുകൊണ്ടുതന്നെ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് വെറുംവയറ്റില്‍ ഒരു കഷ്ണം ഇഞ്ചി കഴിയ്ക്കുന്നത്. ഛര്‍ദി, മനംപിരട്ടല്‍, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പല രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

ഇത്‌ അടുപ്പിച്ച്‌ കഴിയ്‌ക്കുന്നത്‌ വാതരോഗം, സന്ധിവേദന എന്നിവയില്‍ നിന്നും ആശ്വാസം നല്‍കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇഞ്ചിയിലെ ജിഞ്ചറോളാണ് കാരണം. നല്ലെരു പെയിന്‍ കില്ലര്‍ എന്നു പറയാം. എല്ലുകള്‍ക്ക് ഇത് ബലം നല്‍കും. മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങ്ള്‍ അകറ്റാനും ഇഞ്ചി ഏറെ നല്ലതാണ്.


ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ഇഞ്ചിയില്‍ നിന്നും ലഭിയ്ക്കും.ഇതെല്ലാം നല്ല ചര്‍മത്തിന് സഹായിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കുന്നതു കൊണ്ട് ചര്‍മകോശങ്ങള്‍ക്കു പുതുമ ലഭിയ്ക്കും.ശരീരത്തിലെ ടോക്‌സിനുകളും അകറ്റുന്ന ഒന്നാണിത്. ഇതെല്ലാം സൗന്ദര്യ സംരക്ഷണത്തിനു സഹായിക്കുന്ന ഘടകങ്ങളുമാണ്.
ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ഇഞ്ചിയില്‍ നിന്നും ലഭിയ്ക്കും.

ഇതെല്ലാം നല്ല ചര്‍മത്തിന് സഹായിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കുന്നതു കൊണ്ട് ചര്‍മകോശങ്ങള്‍ക്കു പുതുമ ലഭിയ്ക്കും.ശരീരത്തിലെ ടോക്‌സിനുകളും അകറ്റുന്ന ഒന്നാണിത്. ഇതെല്ലാം സൗന്ദര്യ സംരക്ഷണത്തിനു സഹായിക്കുന്ന ഘടകങ്ങളുമാണ്.

ആര്‍ത്തവ സംബന്ധമായ വേദനകള്‍ക്കും

സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ വേദനകള്‍ക്കും വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും നല്ലൊരു പരിഹാരമാണ് ഇഞ്ചി കഴിയ്ക്കുന്നത്. ഇത് നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (3 minutes ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (8 minutes ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (4 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (4 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (4 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

Malayali Vartha Recommends