Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

വിറ്റാമിന് ഡി കുറവ് ഒരിക്കലും അവഗണിക്കരുത് കാരണം ..............

18 JUNE 2018 04:35 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ കാലത്തു പൊതുവായ പല രോഗങ്ങളും രോഗാവസ്ഥകളുമെല്ലാം കണ്ടു വരുന്നുണ്ട്. ക്യാന്‍സറും തൈറോയ്ഡുമെല്ലാം ഇത്തരം രോഗാവസ്ഥകളില്‍ പെട്ടതാണ്.അതിന്റെ കാരണം വിറ്റാമിന് ഡി യുടെയാണ് .

ശരീരത്തിന്റെ ആരോഗ്യത്തിന് പല വൈറ്റമിനുകളും അത്യാവശ്യമാണ്. ഇവയുടെ കുറവ് പല രോഗങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

ശരീരത്തിന് അത്യാവശ്യമായ വൈറ്റമിനുകളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. ഇന്നത്തെ കാലത്തു കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയ കൂടിയാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇത് പ്രത്യക്ഷമായും പരോക്ഷമായും പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നുസെലിയാക്‌ , ക്രോന്‍സ്‌ രോഗങ്ങള്‍ പോലുള്ള ദഹന പ്രശ്‌നങ്ങള്‍ വയറ്റിലെ വിറ്റാമിന്‍ ഡിയുടെ ആഗിരണ നിരക്കില്‍ കുറവ്‌ വരുത്തും.

വൈറ്റമിന്‍ ഡിയുടെ കുറവ് നിസാരമായി തള്ളാവുന്ന ഒന്നല്ല. മറ്റു വൈറ്റമിനുകളെപ്പോലെ അല്ല ഇത്, ഹോര്‍മോണ്‍ ആയി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി. ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും അത്യാവശ്യം വേണ്ട ഒന്നു കൂടിയാണിത്. വേണ്ട രീതിയില്‍ ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും.

സ്വഭാവിക രീതിയിലാണ് ഇത് കൂടുതലായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. സൂര്യപ്രകാശം കൊള്ളുമ്ബോള്‍ ശരീരത്തിലെ കൊളസ്‌ട്രോളില്‍ നിന്നുമാണ് വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്.

വൈറ്റമിന്‍ ഡിയുടെ കുറവിന് കാരണങ്ങള്‍ പലതുണ്ട്. പൂര്‍ണ്ണമായും സസ്യാഹാരം മാത്രം കഴിക്കുന്നവരിലാണ്‌ ഇത്‌ സംഭവിക്കുക. മത്സ്യം, മീന്‍ എണ്ണ , മാടിന്റെ കരള്‍, പാല്‍, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവയാണ്‌ വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്സുകള്‍.സൂര്യപ്രകാശം ഏല്‍ക്കുമ്ബോള്‍ ചര്‍മ്മം വിറ്റാമിന്‍ ഡി ഉണ്ടാക്കും. കൂടുതല്‍ സമയവും അകത്തിരുന്ന്‌ ജോലിചെയ്യുക, സൂര്യ പ്രകാശം ഏല്‍ക്കാത്ത തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുക, ഇരുണ്ട ചര്‍മ്മം എന്നിവ മൂലം ആവശ്യമായത്ര സൂര്യപ്രകാശം ഏല്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ലപ്രായം ആകുമ്പോൾ വിറ്റാമിന്‍ ഡിയെ സജീവമാക്കി മാറ്റാനുള്ള വൃക്കയുടെ പ്രവര്‍ത്തന ക്ഷമത കുറയും.ഇത്‌ വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തതയ്‌ക്ക്‌ കാരണമാകും.

വൈറ്റമിന്‍ ഡി നിങ്ങളുടെ ശരീരത്തില്‍ കുറഞ്ഞാല്‍ ഇതു വരുത്തി വയ്ക്കുന്ന അപകടങ്ങളെക്കുറിച്ചറിയൂ,


ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിന്‍ കെ. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തി വയ്ക്കുന്ന ഒന്നാണിത്. ഇതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡിയുടെ കുറവ് ശരീരത്തിന്റെ പ്രതിരോധ ശേഷിയ ദോഷകരമായി ബാധിയ്ക്കും. അണുബാധകളും അസുഖങ്ങളുമെല്ലാം വരാന്‍ സാധ്യതകള്‍ ഏറെയാണ്. പ്രത്യേകിച്ചും കോള്‍ഡ്. ഫഌ എന്നിവ വരാന്‍. ശ്വാസകോശ സംബന്ധമായ ബ്രോങ്കൈറ്റിസ്,. ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ വൈറ്റമിന്‍ ഡിയുടെ കുറവു വഴിയൊരുക്കും.

ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവുമെല്ലാം വൈറ്റമിന്‍ ഡി വരുത്തുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരായി സ്ത്രീകളില്‍ പകല്‍ സമയത്തുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവുമെല്ലാം പലപ്പോഴും വൈറ്റമിന്‍ ഡിയുടെ കുറവു കാരണമാകും. മറ്റു കാരണങ്ങളില്ലാതെ തളര്‍ച്ചയും ക്ഷീണവുമെല്ലാം അനുഭവപ്പെടുന്നത്. ശരീരത്തിന്റെ ആകെയുള്ള ഊര്‍ജനിലയെ വൈറ്റമിന്‍ ഡിയുടെ കുറവ് കാര്യമായി ബാധിയ്ക്കുന്നു.

എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നടുവേദന എന്നിവ വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശനമാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുന്നു. കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്.

ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭ്യമാകുന്നുവെങ്കിലും വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നു. ഇതുവഴി എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും. പ്രത്യേകിച്ചും ന്ടുവേദനയക്കുള്ള ഒരു പ്രധാന കാരണമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്.

ശരീരത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ കാല താമസമെടുക്കുന്നുവെന്നതാണ് വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നം. പ്രത്യേകിച്ചും ശസ്ത്രക്രിയയുടെ ശേഷമുള്ള മുറിവുകള്‍. ശസ്ത്രക്രിയയ്ക്കു ശേഷം പുതിയ ചര്‍മം വരുവാന്‍ സഹായിക്കുന്നതില്‍ വൈറ്റമിന്‍ ഡിയ്ക്കു കാര്യമായ പങ്കുണ്ട്. പ്രത്യേകിച്ചും ഡെന്റല്‍ സര്‍ജറികള്‍ കഴിഞ്ഞവരില്‍ വൈറ്റമിന്‍ ഡി മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ അത്യാവശ്യവുമാണ്. ഇതുപോലെ തന്ന ഡയബെറ്റിക് ഫൂട്ട് മുറിവുകള്‍ ഉണങ്ങാനും അത്യാവശ്യമാണ്

മുടി കൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. അലോേെപഷ്യ എരീറ്റ എന്നൊരു അവസ്ഥയുണ്ട്. തലയില്‍ നിന്നും ശരീരത്തില്‍ നിന്നും രോമം കൊഴിഞ്ഞു പോകുന്ന അവസ്ഥയാണിത്. ഇതിന് ഒരു കാരണം വൈറ്റമിന്‍ ഡിയുടെ കുറവാണ്.

വൈറ്റമിന്‍ ഡിയുടെ കുറവ് ശരീരത്തിലെ മസിലുകള്‍ക്കുണ്ടാകുന്ന വേദനകള്‍ക്കും ഒരു പ്രധാനപ്പെട്ട കാരണമാണ്. മുതിര്‍ന്നവരി്ല്‍ മാത്രമല്ല, കുട്ടികളിലും ഇതു സാധാരണയാണ്. നാഡീകോശങ്ങളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. ഇതില്ലാതെ വരുമ്ബോള്‍ ഇവയുടെ പ്രവര്‍ത്തനവും തടസപ്പെടും. ഇതു മസില്‍ വേദനകള്‍ക്കു കാരണമാകും.

വൈറ്റമിന്‍ ഡിയുടെ കുറവ് ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ക്കു വഴി വയ്ക്കാറുണ്ട്. പ്രത്യേകിച്ചും അല്‍പം പ്രായമായവരില്‍. വൈറ്റമിന്‍ ഡി ഹോര്‍മോണിന്റെ രീതിയിലാണ് പലപ്പോഴും പ്രവര്‍ത്തിയ്ക്കുന്നത്. ഇതാണ് ഡിപ്രഷനുള്ള ഒരു കാരണവും. വൈറ്റമിന്‍ ഡിയുട കുറവ് രക്തത്തിന്റെ അളവു കുറയുന്നതിനും കാരണമാകുന്നു. രക്തത്തിന്റെ അളവു കുറയുന്നത് പലരിലും ഡിപ്രഷനുളള കാരണമാകാറുണ്ട്.

തടി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് വൈറ്റമിന്‍ ഡി. വൈറ്റമിന്‍ ഡിയുടെ കുറവ് തടി കുടാനുള്ള ഒരു കാരണമാണ്.

ആര്‍ത്തവവിരാമമായ സ്ത്രീകള്‍ വൈറ്റമിന്‍ ഡി പ്രധാനമായും കഴിയ്ക്കണം. കാരണം മെനോപോസ് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയ്ക്കും. ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഈ പ്രശ്‌നം ചെറുക്കാനുള്ള നല്ലൊരു വഴിയാണ് വൈറ്റമിന്‍ ഡി.

ക്യാന്‍സര്‍, മള്‍ട്ടിപ്പിള്‍ സിറോസിസ്, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പല രോഗങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിയ്ക്കുന്നതില്‍ വൈറ്റമിന്‍ ഡിയ്ക്കു പ്രധാന പങ്കുണ്ട്. 50കള്‍ കടന്നവര്‍ക്ക് മാക്യുലാര്‍ ഡീജനറേഷന്‍ എന്ന രോഗാവസ്ഥ സാധാരണമാണ്. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ വൈറ്റമിന്‍ ഡി ഏറെ പ്രധാനമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends