Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അല്‍പം മഞ്ഞളില്‍ അലര്‍ജിയ്ക്കു വിട

25 JUNE 2018 03:37 PM IST
മലയാളി വാര്‍ത്ത

അലര്‍ജി പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. പ്രത്യേകിച്ചും സീസണല്‍ അലര്‍ജി. തുമ്മലും ജലദോഷവുമെല്ലാം ഇത്തരക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്. സ്ഥിരം ഇതു സഹിയ്ക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുമുണ്ടാകും. അലര്‍ജി തുടരെയുണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

പ്രതിരോധശേഷിയെ ബാധിയ്ക്കും. അലര്‍ജി പലപ്പോഴും ആസ്‌ത്മയിലേക്ക്‌ നയിക്കാറുണ്ട്‌. അന്തരീക്ഷത്തിലുള്ള പൂമ്പൊടികള്‍, പൊടികള്‍, ഡസ്റ്റ്‌ മൈറ്റുകള്‍ എന്നിവ ആസ്‌ത്മയ്‌ക്ക്‌ കാരണമാകാം. ആസ്‌ത്മ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ആസ്‌ത്മ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ അടിയ്‌ക്കടി ശ്വാസതടസ്സം, ചുമ എന്നിവ ഉണ്ടാകാം. ചില അവസരങ്ങളില്‍ ആസ്‌ത്മ ഗുരുതരമാവുകയും കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ ശരീരം നീലനിറമാകുക, മയക്കം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്‌.

അലര്‍ജിയ്ക്കും വീട്ടുവൈദ്യമുണ്ട്. ഇതിലൊന്നാണ് മഞ്ഞള്‍.മഞ്ഞളിലെ കുര്‍കുമിനാണ് പല ഗുണങ്ങളും നല്‍കുന്നത്. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി മഞ്ഞള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. നിസാരമായവ തൊട്ട് ഗുരുതരമായ അലര്‍ജികള്‍ക്കു വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട്. പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. മററു പല കൂട്ടുകള്‍ക്കൊപ്പവും ചേര്‍ക്കുമ്പോഴാണ് മഞ്ഞളിന് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുന്നതും.

പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം.ഇതിലൊന്നാണ് ടര്‍മറിക് ടീ, വളരെ ലളിതമായി തയ്യാറാക്കാവുന്ന ഒരു മിശ്രിതം, മഞ്ഞള്‍ച്ചായയെന്നു പറയാം. ഒരു കപ്പ് ചൂടുവെള്ളം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്.ഇ ഇത് കലര്‍ത്തി ദിവസവും രാവിലെ വെറുവയറ്റിലോ കിടക്കുന്നതിനു മുന്‍പായോ കുടിയ്ക്കാം

ടര്‍മറിക് പേസ്റ്റാണ് മറ്റൊന്ന്. ഇതിന്റെ കൂടെ വെള്ളമൊഴികെ മറ്റു ചേരുവകളൊന്നും ചേര്‍ക്കുന്നതില്ലെന്നതാണ് വാസ്തവം. അര കപ്പ് മഞ്ഞള്‍പ്പൊടി, ഒരു കപ്പു വെള്ളം എ്ന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. മഞ്ഞളും വെള്ളവും ചേര്‍ത്തു കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. ഇത് നല്ലപോലെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇത് അവസാനം പേസറ്റാകുന്നതു വരെ ഇളക്കുക. പിന്നീട് വാങ്ങി വച്ച് തണുക്കുമ്പോള്‍ ഗ്ലാസ് ജാറിലടച്ചു സൂക്ഷിയ്ക്കാം. ഫ്രിഡ്ജില്‍ വ്ച്ചുവേണം, സൂക്ഷിയ്ക്കാന്‍. ഇത് ദിവസവും ഭക്ഷണത്തിലോ ജ്യൂസിലോ ചേര്‍ത്തു കഴിയ്ക്കാം.

അലര്‍ജി പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. പ്രത്യേകിച്ചും സീസണല്‍ അലര്‍ജി. തുമ്മലും ജലദോഷവുമെല്ലാം ഇത്തരക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്. സ്ഥിരം ഇതു സഹിയ്ക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുമുണ്ടാകും. അലര്‍ജി തുടരെയുണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. പ്രതിരോധശേഷിയെ ബാധിയ്ക്കും. അലര്‍ജി പലപ്പോഴും ആസ്‌ത്മയിലേക്ക്‌ നയിക്കാറുണ്ട്‌. അന്തരീക്ഷത്തിലുള്ള പൂമ്പൊടികള്‍, പൊടികള്‍, ഡസ്റ്റ്‌ മൈറ്റുകള്‍ എന്നിവ ആസ്‌ത്മയ്‌ക്ക്‌ കാരണമാകാം. ആസ്‌ത്മ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ആസ്‌ത്മ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ അടിയ്‌ക്കടി ശ്വാസതടസ്സം, ചുമ എന്നിവ ഉണ്ടാകാം. ചില അവസരങ്ങളില്‍ ആസ്‌ത്മ ഗുരുതരമാവുകയും കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ ശരീരം നീലനിറമാകുക, മയക്കം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്‌. അലര്‍ജിയ്ക്കും വീട്ടുവൈദ്യമുണ്ട്. ഇതിലൊന്നാണ് മഞ്ഞള്‍.മഞ്ഞളിലെ കുര്‍കുമിനാണ് പല ഗുണങ്ങളും നല്‍കുന്നത്. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി മഞ്ഞള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. നിസാരമായവ തൊട്ട് ഗുരുതരമായ അലര്‍ജികള്‍ക്കു വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട്.

പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. മററു പല കൂട്ടുകള്‍ക്കൊപ്പവും ചേര്‍ക്കുമ്പോഴാണ് മഞ്ഞളിന് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുന്നതും. മഞ്ഞള്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ അലര്‍ജിയില്‍ നിന്നും പരിഹാരം നേടാം. ഏതെല്ലാം വിധത്തില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ. ടര്‍മറിക് ടീ, പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം.ഇതിലൊന്നാണ് ടര്‍മറിക് ടീ, വളരെ ലളിതമായി തയ്യാറാക്കാവുന്ന ഒരു മിശ്രിതം, മഞ്ഞള്‍ച്ചായയെന്നു പറയാം. ഒരു കപ്പ് ചൂടുവെള്ളം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്.ഇ ഇത് കലര്‍ത്തി ദിവസവും രാവിലെ വെറുവയറ്റിലോ കിടക്കുന്നതിനു മുന്‍പായോ കുടിയ്ക്കാം ടര്‍മറിക് പേസ്റ്റാണ് മറ്റൊന്ന് ടര്‍മറിക് പേസ്റ്റാണ് മറ്റൊന്ന്. ഇതിന്റെ കൂടെ വെള്ളമൊഴികെ മറ്റു ചേരുവകളൊന്നും ചേര്‍ക്കുന്നതില്ലെന്നതാണ് വാസ്തവം. അര കപ്പ് മഞ്ഞള്‍പ്പൊടി, ഒരു കപ്പു വെള്ളം എ്ന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. മഞ്ഞളും വെള്ളവും ചേര്‍ത്തു കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. ഇത് നല്ലപോലെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇത് അവസാനം പേസറ്റാകുന്നതു വരെ ഇളക്കുക. പിന്നീട് വാങ്ങി വച്ച് തണുക്കുമ്പോള്‍ ഗ്ലാസ് ജാറിലടച്ചു സൂക്ഷിയ്ക്കാം. ഫ്രിഡ്ജില്‍ വ്ച്ചുവേണം, സൂക്ഷിയ്ക്കാന്‍. ഇത് ദിവസവും ഭക്ഷണത്തിലോ ജ്യൂസിലോ ചേര്‍ത്തു കഴിയ്ക്കാം.

മഞ്ഞള്‍, രക്തചന്ദനം മഞ്ഞള്‍, രക്തചന്ദനം എന്നിവ പാലില്‍ കലക്കി മുഖത്തിടുന്നത് പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്. മുഖക്കുരുവിനും മുഖത്തുണ്ടാകുന്ന അലര്‍ജിയകള്‍ക്കുമെല്ലാം ഇത് നല്ലൊരു മരുന്നാണ്. ഇതിന്റെ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്. മുഖത്തിനു നിറം ലഭിയ്ക്കാനും മുഖത്തിന് തിളക്കം നല്‍കാനുമെല്ലാം ഈ വഴി സഹായിക്കും. വളരെ ശുദ്ധമായ മഞ്ഞള്‍ വേണം, ഇതിനായി ഉപയോഗിയ്ക്കാന്‍. മഞ്ഞളില്‍ത്തന്നെ കസ്തൂരി മഞ്ഞള്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് ഉപയോഗിയ്ക്കാവുന്ന ഒന്ന്. പച്ചമഞ്ഞള്‍ പാലിലരച്ചു മുഖത്തിടുന്നതും നല്ലതാണ്.

മഞ്ഞള്‍പ്പൊടി വെറും ചൂടുവെള്ളത്തില്‍ മറ്റൊരു ചേരുവകളും കലര്‍ത്താതെയും ഉപയോഗിയ്ക്കാം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 8 ഔണ്‍സ് വെള്ളത്തില്‍ കലക്കുക. ചെറുചൂടുള്ള വെള്ളമെങ്കില്‍ ഏറെ ഗുണകരം. ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തിന് പ്രതിരോധശേഷി സ്വാഭാവികമായി നല്‍കുന്ന ഒന്നുകൂടിയാണ്. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍.

ടര്‍മറിക് മില്‍ക് അഥവാ മഞ്ഞള്‍പ്പാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. അലര്‍ജിയ്ക്കുള്ള ഉത്തമമായ മരുന്നാണിത്. 1 കപ്പ് തിളപ്പിച്ച പാല്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, തേന്‍ എന്നിയാണ് മഞ്ഞള്‍പ്പാല്‍ തയ്യാറാക്കാന്‍ വേണ്ടത്. പാല്‍ തിളയ്ക്കുമ്പോള്‍ ഇവ മൂന്നും ചേര്‍ക്കുക. രാവിലെ വെറുംവയറ്റിലോ രാത്രി കിടക്കും മുന്‍പോ ഇതു കുടിയ്ക്കാം. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. വീട്ടില്‍ത്തന്നെ തയ്യാറാക്കി മഞ്ഞളാണ് ഇതിനായി ഏറ്റവും നല്ലത്.

മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് പാലിലോ വെള്ളത്തിലോ ചേര്‍ത്തു കഴിയ്ക്കാം. ശുദ്ധമായ മഞ്ഞള്‍ ഉപയോഗിയ്ക്കുക. പാചകത്തില്‍ ഇവ ഉപയോഗിയ്ക്കാം. എന്നാല്‍ പാലുല്‍പന്നങ്ങളോട് അലര്‍ജിയുള്ളവര്‍ ടര്‍മറിക് മില്‍ക് കഴിയ്ക്കാതിരിയ്ക്കുക. മഞ്ഞളില്‍ അല്‍പം കുരുമുളകു ചേര്‍ക്കുന്നത് മഞ്ഞളിന്റെ ഗുണങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മഞ്ഞളിനോടോ മറ്റോ അലര്‍ജിയെങ്കില്‍ ഇത്തരം വഴികള്‍ ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതും നല്ലതാണ്.

തേനും മഞ്ഞളും കലര്‍ന്ന മിശ്രിതവും നല്ലൊരു പരിഹാരമാണ്. തേനിന് സ്വാഭാവികമായി പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കും. മഞ്ഞളിലെ കുര്‍മുകിനും ഈ ഗുണമുണ്ട്. 2 ടേബിള്‍സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ മഞ്ഞളും കലര്‍ത്തി കഴിയ്ക്കാം. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. മഞ്ഞളിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തുന്നതും ഗുണകരമാണ്. വീട്ടില്‍ത്തന്നെ തയ്യാറാക്കി മഞ്ഞളാണ് ഇതിനായി ഏറ്റവും നല്ലത്. തേനും ഓര്‍ഗാനിക് നോക്കി വാങ്ങുക.

മഞ്ഞള്‍പ്പൊടിയും ഒലീവ് ഓയിലും വെള്ളവും കലര്‍ത്തിയും അലര്‍ജിയ്ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. 1-2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ടീസ്പൂണ്‍ ഒലീവ് ഓയില്‍, കുരുമുളകുപൊടി, വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്. ഇവ കൂട്ടിക്കലര്‍ത്തി ദിവസവും കുടിയ്ക്കാം. ശരീരത്തിന് പ്രതിരോധശേഷി സ്വാഭാവികമായി നല്‍കുന്ന ഒന്നുകൂടിയാണ്. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. വേണമെന്നുള്ളവര്‍ക്കു തേന്‍ കൂടി കലര്‍ത്താം. ആസ്തമയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. അലര്‍ജിയല്ലാതെ ആസ്തമ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഉപയോഗിയ്ക്കാമെന്നു ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (3 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends