Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ഓറഞ്ചിന് മാത്രമല്ല ഓറഞ്ച് തോടിനുമുണ്ട് ഗുണങ്ങൾ

25 JUNE 2018 04:07 PM IST
മലയാളി വാര്‍ത്ത

ഓറഞ്ചിലെ ഏറ്റവും ആരോഗ്യദായകമായ ഭാഗം അതിന്റെ തോടാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അത്ഭുതകരമായി തോന്നുന്നതുപോലെതന്നെ, വിവിധ ആരോഗ്യനേട്ടങ്ങൾ നൽകുന്ന ഫ്‌ളെയ്‌വനോയ്ഡുകൾ (flavonoids), മറ്റ് ഫൈറ്റോകെമിക്കലുകൾ (phytochemicals) തുടങ്ങിയവയാൽ ഓറഞ്ചുതോടുകൾ വളരെ സമ്പുഷ്ടമെന്നാണ് ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നത്. ഓറഞ്ചിന്റെ മാംസളഭാഗം 71 മില്ലീഗ്രാം ജീവകം സി.-യെ ഉൾക്കൊള്ളുമ്പോൾ, അതിന്റെ തോടിൽ 136 മില്ലീഗ്രാമോളം ജീവകം സി. കാണപ്പെടുന്നു.

മാത്രമല്ല ചെമ്പ്, കാൽസ്യം, മഗ്നീഷ്യം, ഫോലേറ്റ്, ജീവകം എ., ജീവകം ബി., ദഹനവ്യവസ്ഥയെ സഹായിക്കുന്ന നാരുഘടകങ്ങൾ തുടങ്ങിയവകൊണ്ട് ഓറഞ്ചുതോട് സമ്പുഷ്ടമായിരിക്കുന്നു. ഈ പോഷകങ്ങളെല്ലാം അത്ഭുതാവഹമായ രീതിയിൽ മനുഷ്യാരോഗ്യത്തിന് സംഭാവനകൾ നൽകുന്നു.

പഠനങ്ങളനുസരിച്ച്, ഓറഞ്ചുതോടിൽ അടങ്ങിയിരിക്കുന്ന ഫ്‌ളെയ്‌വനോയ്ഡുകൾ അർബുദവുമായി ബന്ധപ്പെട്ട ഒരു മാംസ്യത്തെ (RLIP76 എന്ന് കണക്കാക്കപ്പെടുന്ന) പ്രതിരോധിക്കുന്നു. കൂടാതെ അർബുദാശങ്കയെ കുറയ്ക്കുവാൻ സഹായിക്കുന്ന ലിമോണീൻ (limonene) എന്ന് വിളിക്കപ്പെടുന്ന മറ്റൊരു സംയുക്തത്തെയും ഓറഞ്ചുതോട് ഉൾക്കൊള്ളുന്നു. നാരകവർഗ്ഗ പഴങ്ങളുടെ തോടുകൾ എല്ലാംതന്നെ എടുത്തുപറയത്തക്ക രീതിയിൽ അർബുദപ്രവർത്തനങ്ങളെ തടയുന്നതായി മറ്റുചില പഠനങ്ങൾ പറയുന്നു.

ജീവകം സി-യുടെ മെച്ചപ്പെട്ട ഉള്ളടക്കം കാരണമായി അടിഞ്ഞുകൂടുന്നതിനെയൊക്കെ വിഘടിപ്പിച്ച് ശ്വാസകോശത്തെ വൃത്തിയാക്കുവാൻ ഓറഞ്ചുതോടുകൾ സഹായിക്കുജീവകം സി-യുടെ മെച്ചപ്പെട്ട ഉള്ളടക്കം കാരണമായി അടിഞ്ഞുകൂടുന്നതിനെയൊക്കെ വിഘടിപ്പിച്ച് ശ്വാസകോശത്തെ വൃത്തിയാക്കുവാൻ ഓറഞ്ചുതോടുകൾ സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധശേഷിയെ ജീവകം സി. പരിപോഷിപ്പിക്കുന്നു.

ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങളെ അകറ്റിനിറുത്തുവാനും പ്രതിരോധിക്കുവാനും അത് കാരണമാകുന്നു. നിങ്ങളുടെ ശ്വാസകോശത്തെ വൃത്തിയാക്കി കഫത്തെ പുറന്തള്ളാൻ സഹായിക്കുന്നു. വർദ്ധിതമായ രോഗപ്രതിരോധശേഷിയിലൂടെ ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളെ തടയുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാൻ സഹായിക്കുന്ന പെക്ടിൻ (pectin) എന്ന നാരുഘടകത്താൽ ഓറഞ്ചുതോട് സമ്പുഷ്ടമാണ്. പ്രമേഹരോഗികളായ ആളുകൾക്ക് തീർച്ചയായും ഇത് വളരെ സഹായകമാണ്. ഓറഞ്ചുതോടിനെ പിഴിഞ്ഞെടുത്ത ചാറ് ഉപയോഗിച്ചുള്ള ചികിത്സ പ്രമേഹം കാരണമായുണ്ടാകുന്ന വൃക്കത്തകരാറിനെ തടയുവാൻ സഹായിക്കുമെന്ന് പഠനങ്ങൾ വെളിവാക്കിയിരിക്കുന്നു. അതുപോലെ നേരത്തേ സൂചിപ്പിച്ച മാംസ്യം (protein) - RLIP76. ശരീരസംവിധാനത്തിൽനിന്നും ഈ മാംസ്യത്തെ നിർമ്മാർജ്ജനം ചെയ്യുന്നത് പ്രമേഹത്തെ തടയുന്നു - അതാണ് ഓറഞ്ചുതോട് ചെയ്യുന്നത്. അതുപോലെ അവയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ഘടകങ്ങൾ കേവലം 5 ആണ് - രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സൃഷ്ടിക്കുന്ന വ്യത്യാസം വളരെ കുറവെന്നാണ് ഇത് അർത്ഥമാക്കുന്നത്.

ഇക്കാര്യത്തിൽ വളരെ കുറച്ച് വിവരങ്ങളാണുള്ളതെങ്കിലും, ഓറഞ്ചുതോടിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ, ഡെക്കാനെൽ, സിട്രൽ തുടങ്ങിയ സംയുക്തങ്ങൾ നിങ്ങളുടെ നേത്രാരോഗ്യത്തെ പരിപോഷിപ്പിക്കുമെന്ന്‌ ചില ഉറവിടങ്ങൾ പറയുന്നു. രോഗബാധകളെ പ്രതിരോധിക്കുകയും കാഴ്ചയെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന നീർവീക്കപ്രതിരോധ ഘടകങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നു.

ഓറഞ്ചുതോടിൽ അടങ്ങിയിരിക്കുന്ന നാരുഘടകങ്ങൾ ദഹനത്തെ സഹായിക്കുകയും കൃത്യതയെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. നാരകവർഗ്ഗ പഴങ്ങളുടെ തോടുകൾ എല്ലാംതന്നെ ദഹന ക്രമക്കേടുകളെ പരിഹരിക്കുന്നതിനുവേണ്ടി പുരാതനകാലംതൊട്ടുതന്നെ ഉപയോഗിക്കപ്പെട്ടിരുന്നതായി പഠനങ്ങൾ വെളിവാക്കുന്നു.

ഓറഞ്ചുതോടിലെ ബാക്ടീരിയാവിരുദ്ധ ഘടകങ്ങൾ കാരണമായി ദന്തക്ഷയത്തിൽനിന്നും സംരക്ഷണം ലഭിക്കുന്നു. കൂടാതെ, അവ ഉപയോഗിച്ച് നിങ്ങൾക്ക് പല്ലുകൾ വെളുപ്പിക്കാൻ കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ ഒരു സ്വാഭാവിക സുഗന്ധദ്രവ്യമായും പരിഹാരമായും പ്രവർത്തിക്കുന്നു. അങ്ങനെ സ്വാഭാവികമായ രീതിയിൽ പല്ലുകൾ വെളുക്കുവാൻ സഹായിക്കുന്നു.

തിളയ്ക്കുന്ന വെള്ളത്തിൽ ഓറഞ്ചുതോടുകൾ ചേർക്കുന്നത് ചുറ്റുമുള്ള വായുവിനെ നവീകരിക്കും. വാസ്തവത്തിൽ തലവേദനയിൽനിന്നുള്ള ആശ്വസത്തിനുവേണ്ടി നിങ്ങൾക്ക് ആ വായുവിനെ (നീരാവിയെ) ശ്വസിക്കാം.

ഓറഞ്ചുതോടിനെ ചെറിയ തുണ്ടുകളായി മുറിച്ച് ഒരു വലിയ സോസ്-പാനിൽ ഇടുക. തണുത്ത വെള്ളമൊഴിച്ച് ഉയർന്ന ചൂടിൽ തിളപ്പിക്കുക. ഇനി വെള്ളത്തെ ഊറ്റിക്കളയുക. ഈ പ്രക്രിയ രണ്ടുപ്രാവശ്യം ആവർത്തിക്കുക. മറ്റൊരു ചെറിയ പാത്രത്തിൽ ഒന്നരക്കപ്പ് പഞ്ചസാരയും മുക്കാൽക്കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ഒരു സോസ്-പാനിൽവച്ച്‌ ചെറിയ അളവിന് തീകൊടുത്ത് ചൂടാക്കുക. ഏകദേശം 10 മിനിറ്റുനേരം വേകുവാൻ അനുവദിക്കുക. വേകിച്ചെടുത്ത ഓറഞ്ചുതോടിനെ ഇതിൽ ചേർത്തിട്ട് ഒരു മണിക്കൂർ വേകിക്കുക. പരലുപോലെയാകാതിരിക്കുന്നതിനുവേണ്ടി ഇളക്കുന്നത് ഒഴിവാക്കുക. തുടർന്ന് സിറപ്പിനെ അതിൽനിന്നും ഒഴിച്ചുകളഞ്ഞിട്ട് തോടുകളെ 5 മണിക്കൂർ നേരം ഉണക്കുവാനുള്ള റാക്കിൽ പരത്തിവയ്ക്കുക. വായു കടക്കാത്ത ഒരു പാത്രത്തിൽ നിങ്ങൾക്കതിനെ സംഭരിച്ചുവയ്ക്കാം.

പിടിവാശിപോലെ നിലകൊള്ളുന്ന തവിട്ടുവർണ്ണത്തെ മാറ്റുവാനായി കുറച്ചുകാലം ഈ ഫെയ്‌സ് വാഷ് ഉപയോഗിക്കുക. ഓറഞ്ചുതോടിന്റെ 1 ടേബിൾസ്പൂൺ പൊടി എടുക്കുക. ഒരു നുള്ള് മഞ്ഞൾപ്പൊടിയും 1 ടേബിൾസ്പൂൺ തേനും എടുക്കുക. ഇവയെ നല്ല കുഴമ്പുപരുവത്തിൽ കുഴച്ചെടുക്കുക. മുഖത്തും കഴുത്തിലും പൂശുക.

5 മുതൽ 10 മിനിറ്റ് കഴിയുമ്പോൾ മൃദുവായ ഏതെങ്കിലും മുഖപ്രക്ഷാളകം ഉപയോഗിച്ചോ പനിനീരുപയോഗിച്ചോ കഴുകിക്കളയുക. മുഖക്കുരു വരുവാൻ സാദ്ധ്യതയുള്ള ചർമ്മത്തിൽ ഉപയോഗിക്കരുത്. അങ്ങനെ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ, അതിനുശേഷം മുഖക്കുരുവിനുവേണ്ടിയുള്ള ഫെയ്‌സ് പായ്ക്കുകൂടി ഉപയോഗിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (24 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (32 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (51 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends