Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയ, യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടിച്ചു.. ഇയാൾ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നതായും പോലീസ്..


ഹമാസിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..മാന്യമായി പെരുമാറിയില്ലെങ്കിൽ അക്രമാസക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ്..ഹമാസിന് മുന്നറിയിപ്പ് നൽകി..


ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം...രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി, നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും


നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.... തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു


  കേരളത്തിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു... വരുന്ന നാല് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു...  

ആൺകുട്ടികളെ പെൺകുട്ടികളേക്കാൾ കൂടുതൽ കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്ന അച്ഛനമ്മമാരുടെ ശ്രദ്ധയിലേക്ക് ..ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ അവന്റെ ഉപബോധ മനസ്സിൽ സ്ത്രീകൾ രണ്ടാം ഗണത്തിൽ പെടുന്നു എന്ന ചിന്ത ഉടലെടുക്കുന്നതിനു കരണമാകുന്നത് അമ്മ എന്ന സ്ത്രീ തന്നെയാണെന്നതാണ് വാസ്തവം

19 AUGUST 2019 04:29 PM IST
മലയാളി വാര്‍ത്ത

ആൺകുട്ടികളെ പെൺകുട്ടികളേക്കാൾ കൂടുതൽ കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്ന അച്ഛനമ്മമാരുടെ ശ്രദ്ധയിലേക്ക് ..ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ അവന്റെ ഉപബോധ മനസ്സിൽ സ്ത്രീകൾ രണ്ടാം ഗണത്തിൽ പെടുന്നു എന്ന ചിന്ത ഉടലെടുക്കുന്നതിനു കരണമാകുന്നത് അമ്മ എന്ന സ്ത്രീ തന്നെയാണെന്നതാണ് വാസ്തവം

പരിഷ്കൃത സമൂഹം ലജ്ജിക്കേണ്ട വാർത്തകളാണ് ഓരോ ദിവസവും നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്...അവയിൽ പ്രധാനം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ആണ് ..അപ്പോൾ തീർച്ചയായും മറുപുറത്ത് നിൽക്കുന്നത് പുരുഷനാണല്ലോ? എന്താണ് നമ്മുടെ നാട്ടിലെ പുരുഷന്മാർക്ക് പറ്റിയത്? ആൺകുട്ടികളെ പെണ്കുട്ടികളേക്കാൾ കൂടുതൽ കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്ന അച്ഛനമ്മമാർ ഇന്നും നമുക്കിടയിലുണ്ട്...അതുകൊണ്ടുതന്നെ കുട്ടിയായിരിക്കുമ്പോൾ മുതൽ അവന്റെ ഉപബോധ മനസ്സിൽ സ്ത്രീകൾ രണ്ടാം ഗണത്തിൽ പെടുന്നു എന്ന ചിന്ത അവനിൽ ഉടലെടുക്കുന്നു...ഇതിനു കരണമാകുന്നതോ 'അമ്മ എന്ന സ്ത്രീ തന്നെ ...
നമ്മുടെ ആൺമക്കൾ നല്ലവരായി വളരണമെങ്കിൽ , കുഞ്ഞുങ്ങളെ വളര്‍ത്തുന്നവർ എന്തെല്ലാം ശ്രദ്ധിക്കണമെന്ന കാര്യത്തില്‍ നമുക്ക് വലിയ ധാരണകള്‍ ഇല്ലെന്നത് ഖേദകരമാണ്.

മൂന്ന് വയസിന് ശേഷമാണ് കുട്ടികള്‍ സാമൂഹികമായ കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങുന്നത്. പ്രധാനമായും വീട്ടിലെ അന്തരീക്ഷം തന്നെയാണ് അവരെ സ്വാധീനിക്കുന്നത്. അമ്മയും അച്ഛനും വീട്ടില്‍ എന്തെല്ലാം ചെയ്യുന്നു, അവര്‍ പരസ്പരം എങ്ങനെയെല്ലാം പെരുമാറുന്നു, അവര്‍ക്ക് തന്നോടുള്ള പെരുമാറ്റം, അവര്‍ മറ്റുള്ളവരോട് എങ്ങനെയെല്ലാം ഇടപെടല്‍ നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ കുട്ടി ശ്രദ്ധിച്ചുതുടങ്ങുന്നു. ഇവയെല്ലാം അനുകരിക്കാനാണ് കുട്ടി ആദ്യം പഠിക്കുന്നത് ..അതിനാല്‍ത്തന്നെ ഇത്തരം വിഷയങ്ങളിലെല്ലാം മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

അതോടൊപ്പം തന്നെ വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് കുട്ടികളെ ലിംഗപരമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്.

ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൃത്യമായി രണ്ട് തട്ടിലാക്കിയാണ് നമ്മള്‍ വളര്‍ത്തുന്നത്. എന്നാല്‍ ഈ ശിക്ഷണരീതി പുതിയ കാലത്തെ സംബന്ധിച്ചിടത്തോളം തികച്ചും അശാസ്ത്രീയമാണ്. വ്യക്തിയെന്ന നിലയില്‍ അവര്‍ പിന്നെയും പരമ്പരാഗത രീതികളിലേക്ക് ചുരുങ്ങിപ്പോകാന്‍ മാത്രമേ ഇതുപകരിക്കൂ. അതിനാല്‍ ചില കാര്യങ്ങള്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും കരുതിയേ തീരൂ. അവയേതെല്ലാമെന്ന് വിശദീകരിക്കാം...

ഒന്ന്...

വീട്ടില്‍ അമ്മ പാചകം ചെയ്യാനുള്ളയാളാണ് എന്ന ചിന്ത വളരെ ചെറുപ്പത്തില്‍ത്തന്നെ കുട്ടികളിലുറച്ച് പോകുന്നുണ്ട്. വളർന്നു വലുതായാലും പങ്കാളിയെ തനിക്ക് ഭക്ഷണം വച്ചുതരാനുള്ള ആളായി അധികാരപൂര്‍വ്വം കാണാനുമെല്ലാം ഇത് കാരണമാകും.പുരുഷന്മാർ അടുക്കളയിൽ കയറേണ്ടവരല്ലെന്ന ചിന്ത അവരിൽ ഉണ്ടാകുന്നതിനു കാരണം അമ്മമാർ തന്നെയാണ്
അതേസമയം പങ്കാളിയായി വരുന്ന പെണ്‍കുട്ടി പുതിയകാലത്തിന്റെ സന്തതിയാണ്, അവള്‍ താന്‍ അടുക്കളയിലൊതുങ്ങേണ്ടയാള്‍ അല്ലെന്ന വ്യക്തമായ ബോധ്യമുള്ളവളാണെങ്കില്‍ തീര്‍ച്ചയായും അവന്‍ കുരുക്കിലാകുക തന്നെ ചെയ്യും. ആ സാഹചര്യം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഏത് ഘട്ടത്തിലും സംതൃപ്തിയോടെ മികച്ചുനില്‍ക്കാന്‍ അവനെ പ്രാപ്തനാക്കണം. അതിനാല്‍, അമ്മയും അച്ഛനും ഒരുമിച്ച് അടുക്കളയില്‍ ജോലി ചെയ്യുന്നത് കണ്ട് ആണ്‍മക്കള്‍ വളരട്ടെ.

രണ്ട്...

വൈകാരികമായ വിഷയങ്ങളെ പുറത്തുകാണിക്കുന്നതില്‍ നിന്ന് ആണ്‍മക്കളെ മാതാപിതാക്കള്‍ നിരന്തരം വിലക്കുന്നത് കാണാറുണ്ട്. കരയാന്‍ അനുവദിക്കാതിരിക്കുക, ദുഖത്തോടെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക, അമ്മയോടോ അച്ഛനോടോ കൂടുതല്‍ ലാളനകള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക- എന്നിങ്ങനെ പോകുന്നു വിലക്കുകള്‍.

നീ ഒരാണാണ്, നീ കരയാന്‍ പാടില്ല, തളരാന്‍ പാടില്ല തുടങ്ങിയ ഡയലോഗുകള്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ തന്നെ ആണ്‍കുഞ്ഞുങ്ങളുടെ ഉള്ളിലുറച്ചുപോകുന്നു. പുരുഷനാകേണ്ടവന്‍ മൃദുലഭാവങ്ങള്‍ കാണിച്ചുകൂടാ, അതെന്തോ തെറ്റാണ് എന്ന ബോധം അവനിലുണ്ടാകുന്നു. സത്യത്തില്‍ വൈകാരികതയെ ഒളിപ്പിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിനാണ് വഴിയൊരുക്കുന്നത്. അതിനാല്‍ ആണ്‍കുഞ്ഞുങ്ങളെ കരയാനും സ്വതന്ത്രമായി വൈകാരിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാനും ശീലിപ്പിക്കുക. അവരെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തരാക്കുക.

മൂന്ന്...

ആൺകുട്ടികൾ കളിപ്പാട്ടമായി പാവ വേണമെന്ന് പറഞ്ഞാൽ വാങ്ങിക്കൊടുക്കാത്ത അച്ഛനമ്മമാരുണ്ട് ..അയ്യേ, പാവ കൊണ്ട് കളിക്കാന്‍ നീ പെണ്‍കുട്ടിയാണോ എന്ന് ചോദിച്ചു കളിയാക്കുകയും ചെയ്യും...അതേസമയം കൂടെയുള്ള അനുജത്തിക്കോ ചേച്ചിക്കൊ പാവകളെ വാങ്ങിക്കൊടുക്കുകയറ്റും ചെയ്യും.. ഇത് തന്റെ സഹജീവിയായ പെണ്‍കുട്ടികള്‍ എന്തോ മോശം മാനസികാവസ്ഥയുള്ളവരാണ് എന്ന ബോധം അവനില്‍ ഉണ്ടാകുന്നു.
അതിനാല്‍ ഒരിക്കലും ആണ്‍കുട്ടികളുടെ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാതിരിക്കുക. അവന്‍ അവനിഷ്ടമുള്ള കളികള്‍ തെരഞ്ഞെടുക്കട്ടെ. ഒപ്പം, പെണ്‍കുട്ടികളെ തന്നില്‍ നിന്ന് താഴെയുള്ള വിഭാഗമായി കാണാതെ, തന്നോടൊപ്പം തന്നെ നില്‍ക്കുന്നവരായി കാണട്ടെ.

നാല്...

അഞ്ച് വയസ് കഴിയുമ്പോഴേക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുഞ്ഞ് കൗതുകം കാണിച്ചുതുടങ്ങിയേക്കാം. ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും പല തരം അന്വേഷണങ്ങളും ചോദ്യങ്ങളും തുടങ്ങും. ആരോഗ്യകരമായ കാര്യങ്ങള്‍ മാത്രമേ കുഞ്ഞ് ഇത്തരം വിഷയങ്ങളില്‍ നേടുന്നുള്ളൂ എന്ന് മാതാപിതാക്കള്‍ തീര്‍ച്ചയായും ഉറപ്പുവരുത്തണം.
അവര്‍ കാണുന്ന കാര്‍ട്ടൂണുകളില്‍ മോശമായ രീതിയില്‍ ലൈംഗികതയെ വരച്ചുകാണിച്ചിട്ടില്ലെന്നു ഉറപ്പ് വരുത്തണം . അതൊടൊപ്പം തന്നെ കുഞ്ഞുമായി ഇടപഴകുന്ന മുതിര്‍ന്നവരുടെ സംഭാഷണവും അവരുടെ ഇടപെടലും കൂടി കരുതുക. ആരോഗ്യകരമല്ലെന്ന് കണ്ടാല്‍ ആരെയും തിരുത്താം. ആവശ്യമെങ്കില്‍ വിലക്കുകയും ആവാം.

അഞ്ച്...

ശരീരം സംരക്ഷിക്കാന്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കാറുണ്ട്, അത്തരത്തിലെല്ലാം ആണ്‍കുട്ടിയേയും പരിശീലിപ്പിക്കുക. നല്ലതും ചീത്തതുമായ സ്പര്‍ശനങ്ങളെ കുറിച്ച് അവരില്‍ അവബോധമുണ്ടാക്കാം. എന്നാല്‍ കുഞ്ഞുമനസുകളില്‍ പേടി നിറയ്ക്കും മട്ടില്‍ ഇവയൊന്നും അവതരിപ്പിക്കുകയുമരുത്. എന്തും തങ്ങളോട് തുറന്നുപറയാനുള്ള അവസരം അവന് വീട്ടില്‍ നല്‍കണം. പെണ്‍കുട്ടികള്‍ക്ക് വീട്ടിനകത്തുള്ള സ്വാതന്ത്ര്യവും പരിഗണനയുമെല്ലാം അവനും തുല്യമായി വീതിച്ചുനല്‍കുക.

ആറ്...

വീട്ടില്‍ അവനെക്കൂടാതെ ഒരു പെണ്‍കുട്ടി കൂടിയുണ്ടെങ്കില്‍ അവളെയും അവനേയും എപ്പോഴും തുല്യമായിത്തന്നെ പരിഗണിക്കുക. ഭക്ഷണകാര്യത്തില്‍ ആണ്‍കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് ഒഴിവാക്കുക. അതുപോലെ, കായികമായ വിനോദങ്ങളില്‍ അവനൊപ്പം പെണ്‍കുഞ്ഞിനേയും പങ്കാളിയാക്കുക. സഹോദരിയെ തോളോടുതോള്‍ - ഒരു സുഹൃത്തിനെയെന്ന പോലെ നിര്‍ത്താന്‍ അവനെ പരിശീലിപ്പിക്കുന്നതോടെ അവന്‍ ഒരു തികഞ്ഞ വ്യക്തിത്വമുള്ളയാളായി വളരുമെന്ന് ഉറപ്പിക്കുക.

ഏഴ്...

ആണ്‍കുട്ടികളെ രണ്ടുകാര്യങ്ങള്‍ പ്രത്യേകം പറഞ്ഞുപഠിപ്പിക്കുക. ഒന്ന് അനുവാദവും, രണ്ട് ബഹുമാനവും. സഹജീവികളോട് ബഹുമാനപൂര്‍വ്വം പെരുമാറുന്നതിനും അവരുടെ അനുവാദമില്ലാതെ അവരുടെ വിഷയങ്ങളില്‍ ഇടപെടാതിരിക്കുന്നതിനും അത് സഹായിക്കും. ഈ രണ്ട് കാര്യങ്ങളിലും മികച്ചുനിന്നാല്‍ തന്നെ നിങ്ങളുടെ ആണ്‍കുട്ടികള്‍ ഉത്തമരായ വ്യക്തികളായി വളരുമെന്നതിന് തര്‍ക്കമില്ല. പെണ്‍കുട്ടിയുടെ ശരീരസൗന്ദര്യത്തിന് അമിതമായി പ്രാധാന്യം കൊടുക്കുകയും എപ്പോഴും അവളോട് അതെപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യരുത്.
പെണ്‍കുട്ടികള്‍ ശരീര സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ വച്ച് മാത്രം അളക്കാനുള്ളവരാണ് എന്ന ബോധം അവനിലുണ്ടാകാതെ നോക്കേണ്ടത് മാതാപിതാക്കളാണ് .സ്ത്രീകളെ ബഹുമാനിക്കേണ്ടതും സ്നേഹിക്കേണ്ടതും എങ്ങനെയെന്ന് ആൺമക്കളെ പഠിപ്പിക്കാൻ അച്ഛനമ്മമാർക്ക് കഴിയണം.. ഞാൻ അല്ലെങ്കിൽ ഞങ്ങൾ വളർത്തിയ മകൻ ഒരിക്കലും മറ്റൊരു സ്ത്രീയോട് അപമര്യാദയായി പെരുമാറില്ല എന്ന ഉറപ്പ് ഓരോ അച്ഛനമ്മമാർക്കും വേണം ...എങ്കിൽ ഇന്ന് നാട്ടിലുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KANNUR ഹോസ്റ്റലുകളിൽ സുരക്ഷ കൂട്ടണം  (19 minutes ago)

ISRAEL ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്  (26 minutes ago)

ഗൂഢാലോചന നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണം.... കേസ് നവംബർ 15 പരിഗണിക്കുമെന്ന് കോടതി  (2 hours ago)

 ഒ​ക്ടോ​ബ​ർ 22 മു​ത​ൽ 31 വ​രെ ബ​ഹ്‌​റൈ​നി​ലെ ഇ​സ ടൗ​ണി​ലാ​ണ് ഗെ​യിം​സ് ...  (2 hours ago)

വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീമംഗലത്ത് നടന്ന ...  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരദാനം ...  (2 hours ago)

രാജ രാജ വർമ്മ നിര്യാതനായി  (2 hours ago)

വർദ്ധനവുണ്ടായാൽ പ്രതിമാസം ലഭിക്കുന്ന ക്ഷേമപെൻഷൻ തുക 1800 രൂപയായി വർധിക്കും...  (2 hours ago)

NSS-ന്റെ വേദിയിൽ രാഹുലിന് വമ്പൻ സ്വീകരണം..! 19 കല്യാണ വീട്ടിലും രാഹുൽ ഇറങ്ങി  (2 hours ago)

സങ്കടം അടക്കാനാവാതെ... നവി മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് നാലുപേർ മരിച്ചു  (3 hours ago)

തലസ്ഥാനം വളഞ്ഞ് NSG വഴികൾ അടയ്ക്കുന്നു ഇത് അറിഞ്ഞില്ലെങ്കിൽ പെടും ഇന്നും നാളെയും സംഭവിക്കുന്നത്  (3 hours ago)

സെമി കാണാതെ പുറത്തായി ബംഗ്ലാദേശ്  (3 hours ago)

പവന് 1520 രൂപയുടെ വർദ്ധനവ്  (3 hours ago)

കുറ്റിക്കാട്ടിൽ മറ്റൊരു യുവതിയുമായി മറ്റേ പണി മധുരയിലിട്ട് ബെഞ്ചമിനെ പോലീസ് പൂട്ടിയത് ഉടുതുണിയില്ലാതെ...!!  (3 hours ago)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു...  (3 hours ago)

Malayali Vartha Recommends