Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ! കുത്തുവാക്കുകളും കളിയാക്കലുകളും വേണ്ടോളം കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് തടി കുറയ്ക്കണമെന്ന വെളിപാട് ഉണ്ടായത് ഇതു കൊണ്ടൊന്നുമല്ല!' ശരീരഭാരം ആരോഗ്യകരമായി തന്നെ കുറിച്ചതിനെ കുറിച്ച് ഡോ. സൗമ്യ

30 AUGUST 2020 05:10 PM IST
മലയാളി വാര്‍ത്ത

ശരീരഭാരം കൂടുമ്പോൾ കളിയാക്കലുകളും കുത്തുവാക്കുകൾക്കും പിന്നാലെ പലരെയും തേടിയെത്തുന്ന ഒന്നാണ് ചില രോഗങ്ങൾ. അങ്ങനെ തേടിയെത്താൻ തയാറായിരുന്ന രോഗങ്ങളെ പടിക്കു പുറത്തു നിർത്താൻ ശരീരഭാരം കുറച്ചതെങ്ങനെയെന്നു പറയുകയാണ് ഡോ. സൗമ്യ സരിൻ എന്ന യുവതി. ശരീരഭാരം കുറയ്ക്കുന്നതിനു മുൻപും ശേഷവുമുള്ള രണ്ടു പടങ്ങൾ സമൂഹമാധ്യതമത്തിൽ പങ്കുവച്ചുകൊണ്ടാണ് ഇത് വ്യക്തമാക്കുന്നത്. 'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ!' എന്ന മുഖവുരയോടെയാണ് എങ്ങനെയാണ് താൻ ഭാരം കുറച്ചതെന്നും എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചെന്നും വ്യക്തമാക്കുകയാണ് ഡോക്ടർ. ഡോ. സൗമ്യയുടെ കുറിപ്പ് വായിക്കാം.

'ഭർത്താവ് ഭാര്യയെ മാറ്റിയതല്ല കേട്ടോ! രണ്ടും നോം തന്നെ!
സ്ത്രീകളുടെ വലിയ ഒരു പ്രശ്നമാണ് പ്രസവത്തിനു ശേഷമുള്ള അമിതവണ്ണം! കുറയ്ക്കാൻ എല്ലാർക്കും ആഗ്രഹമുണ്ട്! പക്ഷേ മെനക്കെടാൻ വയ്യ താനും! ഞാനും അങ്ങനെ ആയിരുന്നു."ഒരാഴ്ച കൊണ്ട് ചാടിയ വയർ അപ്രത്യക്ഷമാകും! ഈ പാനീയം കുടിച്ചു നോക്കൂ!". "വ്യായാമം വേണ്ട! ഡയറ്റ് വേണ്ട! മെലിഞ്ഞു സുന്ദരിയാകാം!". "ഈ അത്ഭുത മരുന്ന് കഴിച്ചു നോക്കൂ, വെറും പത്തു ദിവസത്തിൽ മെലിഞ്ഞു സുന്ദരിയാകാം!"ഒരു ഡോക്ടർ ആയിട്ട് പോലും ഇങ്ങനെ സോഷ്യൽ മീഡിയയിൽ കണ്ട സകല ചപ്പും ചവറും ഞാൻ പരീക്ഷിച്ചു. പലതും കഴിച്ചു. പലതും കുടിച്ചു. പക്ഷെേ കാര്യമായി ഒന്നും നടന്നില്ല. (തുറന്ന് പറയാൻ ഒരു മടിയും ഇല്ല!)

ഒരു കാര്യം ആദ്യം തന്നെ പറയട്ടെ! തടി ചെറുപ്പം മുതലേ എന്റെ കൂടെയുണ്ടായിരുന്നു. കുത്തുവാക്കുകളും കളിയാക്കലുകളും വേണ്ടോളം കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് തടി കുറയ്ക്കണമെന്ന വെളിപാട് ഉണ്ടായത് ഇതു കൊണ്ടൊന്നുമല്ല! തടി ഒന്നിന്റെയും അളവ് കോലാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. മെലിഞ്ഞു കൊലുന്നനെ ഇരിക്കുന്നവരാണ് സുന്ദരികൾ എന്ന് ഇതുവരെ തോന്നിയിട്ടുമില്ല. സത്യത്തിൽ ഞാൻ കണ്ട സുന്ദരികളെല്ലാം അത്യാവശ്യം തടിയുള്ളവരായിരുന്നു.

ഇപ്പൊ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ഈ ഡോക്ടർ എന്തൊരു തള്ളാണ് എന്ന് അല്ലേ? വലിയ ഫിലോസഫി പറയും, എന്നിട്ടു മെലിയാൻ പണിപ്പെടുകയും ചെയ്യും! തടി ഇത്ര നല്ലതായിരുന്നെങ്കിൽ പിന്നെ മെലിയാൻ പോയതെന്തിന്?!!
പറയാം. അതാണ് ആദ്യമേ ജാമ്യം എടുത്തത്. തടി കുറയ്ക്കണം എന്ന് തീരുമാനിച്ചത് മറ്റുള്ളവരുടെ കളിയാക്കൽ ഭയന്നോ സുന്ദരിയാകാനോ ആയിരുന്നില്ല. ഈ തടി എന്റെ ആരോഗ്യത്തിനെ ബാധിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു.

ഭാരം എഴുപതും കടന്നു കുതിക്കാൻ തുടങ്ങി. ഒരു പത്തടി നടക്കുമ്പോഴേക്കും കിതയ്ക്കും. സ്റ്റെപ് കയറാൻ നന്നേ ബുദ്ധിമുട്ട്. പീരീഡ്സ് മുറ തെറ്റി വരാൻ തുടങ്ങി. വെറുതെ ഒന്ന് രക്തം ടെസ്റ്റ് ചെയ്യാമെന്ന് വെച്ചപ്പോൾ ദാ കിടക്കുന്നു അടുത്തത്! ഷുഗറും കൊളസ്റ്ററോളും ഒക്കെ കയ്യാലപ്പുറത്താണ്! എപ്പൊ വേണമെങ്കിലും ഒരു രോഗിയാക്കാൻ പാകത്തിൽ!
അന്നാണ് എനിക്ക് വെളിപാടുണ്ടായത്! ഇങ്ങനെ പോയാൽ പറ്റില്ല! എന്തെങ്കിലും ചെയ്യണം! ചെയ്തേ പറ്റൂ!

കൂടെ ഒരു പുതിയ വെളിപാട് കൂടി എനിക്കുണ്ടായി! എളുപ്പപ്പണി നടക്കില്ല എന്ന്! വിജയത്തിലേക്ക് എളുപ്പവഴികളില്ല എന്ന് അമ്മ പണ്ട് പഠിപ്പിച്ചു തന്നത് ഓർത്തുപോയി. അങ്ങിനെ കുറച്ചു കഷ്ടപ്പെടാൻ തീരുമാനിച്ചു!
രണ്ടേ രണ്ട് വഴികളെ ആരോഗ്യപരമായി വണ്ണം കുറക്കാൻ നിങ്ങളെ സഹായിക്കൂ. അത് കൃത്യമായ ഭക്ഷണശീലവും വ്യായാമവുമാണ്.
ഇന്ന് പലരും അന്ധമായി ചില ഡയറ്റുകൾ ഫോള്ളോ ചെയ്യുന്നത് കാണാറുണ്ട്. കീട്ടൊ (keto) ഡയറ്റ് പോലുള്ളവ. പക്ഷേ ഇങ്ങനെയുള്ള ഭക്ഷണരീതികളുടെ വിദൂരദൂഷ്യഫലങ്ങൾ നമുക്കിപ്പോഴും അറിയില്ല. അതിനാൽ തന്നെ അതിനെ സപ്പോർട്ട് ചെയ്യാറില്ല. പിന്നെ എന്ത് ഡയറ്റ് ആണ് നമുക്ക് സുരക്ഷിതമായി ചെയ്യാൻ പറ്റുന്നത്?

അതാണ് "ഹെൽത്തി ഫുഡ് പ്ളേറ്റ്" എന്ന ചിന്ത! ഇതിനെ കുറിച്ചു നാം ഒരു ടോക്ക് ചെയ്തതാണ്. നമ്മുടെ പ്ളേറ്റിലെ അമിത കലോറി അടങ്ങിയ കാർബോഹൈഡ്രേറ്റിനെ കുറച്ചു പകരം കൂടുതൾ പ്രൊറ്റീനും ഫൈബറുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന രീതിയാണത്. സുരക്ഷിതം. ഫലപ്രദം. ഇതിന്റെ കൂടെ ദിവസേന ഒരു 45 മിനിറ്റ് വ്യായാമം കൂടി ആയാൾ അടിപൊളി! അമിതവണ്ണമൊക്കെ ക്രമേണ നമ്മെ വിട്ട് പോയി തുടങ്ങും.

ഒരിക്കൽ കൂടി പറയുന്നു, എത്രയോ പഠനങ്ങൾ തെളിയിച്ച ഒരു വസ്തുതയാണ് പൊണ്ണത്തടിയുടെ ദൂഷ്യഫലങ്ങൾ! ചെറുപ്പത്തിൽ തന്നെ ഉണ്ടാകുന്ന പ്രമേഹത്തിനും രക്തസമ്മർദത്തിനും ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും ഒക്കെ കാരണക്കാരൻ! അതുകൊണ്ട് തന്നെ വണ്ണം കുറക്കുന്നത് നമ്മുടെ നല്ല ആരോഗ്യത്തിനു വേണ്ടിയാകണം.അല്ലാതെ പുറം മോടിക്ക് വേണ്ടി മാത്രമാകരുത്. അത് മാത്രമല്ല, ആരോഗ്യപരമായി കൂടി വേണം!
ഇന്നിത്ര മാത്രം! ഡയറ്റിനെ പറ്റിയും വ്യായാമത്തെ പറ്റിയും കൂടുതൽ വിവരങ്ങൾ വഴിയേ!'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (18 minutes ago)

റബർവിലയിൽ കുത്തനെ ഇടിവ്  (40 minutes ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (43 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (46 minutes ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (53 minutes ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (54 minutes ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (56 minutes ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (1 hour ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (1 hour ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (1 hour ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (2 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (2 hours ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (2 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (3 hours ago)

Malayali Vartha Recommends