Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

'പ്രണയം തലയ്ക്കു പിടിക്കുമ്പോൾ, അല്ല്ലേൽ കാമം അസ്ഥിക്ക് മുറുകുമ്പോൾ, അടിപതറി പോകുന്ന പെണ്ണും ആണും, നാളെ ചതി പറ്റുമ്പോൾ നിയമം രക്ഷിക്കും എന്നോർത്ത് വിശ്വസിക്കരുത്....അതും വിധിയുടെ നിശ്ചയം ആകാം...' മുന്നറിയിപ്പ് നൽകി സൈക്കോളജിസ്റ്റ് കലാമോഹൻ

18 SEPTEMBER 2020 05:46 PM IST
മലയാളി വാര്‍ത്ത

പ്രണയം അത് ചതിയിലേക്കും വഞ്ചനയിലേക്കും എത്തുമ്പോൾ അവസാനം ശൂന്യത മാത്രമാകും നമുക്ക് മുന്നിൽ. പലപ്പോഴും താൻ ചെയ്ത തെറ്റിനെ ഓർത്ത് തന്നെ പഴിച്ച് കഴിയുന്ന പല സ്ത്രീകളും ഒപ്പം പുരുഷന്മാരും ഈ സമൂഹത്തിൽ കാണുവാൻ കഴിയും. എന്നാൽ അത് കല്യാണം കഴിഞ്ഞ ശേഷമാണെങ്കിലോ? അത്തരത്തിൽ തനിക്ക് മുന്നിൽ വന്ന ഒരു യുവതിയുടെ അനുഭവം വ്യക്തമാക്കുകയാണ് സൈക്കോളജിസ്റ്റായ കലാ മോഹൻ.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

കാമുകനാൽ ദുരുഉപയോഗിക്കപ്പെട്ട സ്ത്രീയുടെ പ്രശ്നം, ഗൾഫിൽ നിന്നും മടങ്ങി എത്തുമ്പോൾ, ഭാര്തതാവ്‌ തന്റെ പേർക്ക് അയച്ച ലക്ഷങ്ങൾക്ക് എങ്ങനെ കണക്കു കാണിക്കും എന്നതായിരുന്നു.. മാനഹാനിയും ധനനഷ്‌ടവും.. പാവമൊരു മനുഷ്യന്റെ വിയർപ്പാണ് അവൾ കാമുകന്റെ സന്തോഷത്തിനു കൊടുത്തത്..

ഒടുവിൽ അയാൾ കാല് മാറി... എന്റെ മുന്നിലിരുന്ന് കരയുന്ന സ്ത്രീയുടെ കൈയിൽ നിന്നും ഞാൻ കാമുകന്റെ രേഖകൾ എടുത്തു.. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഒരാൾ.. അച്ഛനും അമ്മയും അറിയപ്പെടുന്നവർ. സഹോദരിയും ഭാര്തതാവും ഡോക്ടർമാർ.. കേസും വഴക്കും ആയാൽ ജയിക്കും എന്ന് ഉറപ്പില്ല..

ആ സ്ത്രീയെക്കാൾ അവളെ വിശ്വസിച്ചു, അവളുടെ പേരിൽ പണം അയച്ചു കൊടുത്ത ഒരു പുരുഷൻ ആയിരുന്നു എന്റെ ദുഃഖം.. അയാൾ ഇതെങ്ങനെ സഹിക്കും.. എന്റെ ഫോട്ടോ ഉള്പടെ അവന്റെ ഫോണിൽ ഉണ്ട്... തലകുനിച്ചിരുന്നു അവൾ പറഞ്ഞു.. എന്തായാലും ജീവിതം പോകും, എന്നാൽ പിന്നെ ഒന്ന് ധൈര്യം കാണിച്ചൂടെ.. എന്റെ ചോദ്യത്തിൽ അവൾ കൂടെ നിന്നു.. ഞാൻ കാമുകനെ വിളിച്ചു.. ഒന്നും രണ്ടും പറഞ്ഞു തെറ്റി.. എന്റെ നിയന്ത്രണം വിട്ടു.. നിങ്ങളുടെ കയ്യിലുള്ളത് കൊണ്ട് എന്തോ ചെയ്യ്.. പക്ഷെ ഞാനൊരു വീഡിയോ ഇപ്പൊ അവളെ കൊണ്ട് ചെയ്യിക്കും.. അതിൽ നിന്റെ വീട്ടുകാരുടെ പടം, വിവരങ്ങൾ മുഴുവൻ ഉണ്ടാകും.. അവരും പ്രമുഖർ ആകട്ടെ..

അവന്റെ നിശബ്ദത എനിക്ക് നിർണ്ണായകം ആയിരുന്നു... ചിലപ്പോൾ ചിലത് ഏൽക്കും.. ഞാൻ വീഡിയോ ചെയ്യാൻ തന്നെ തീരുമാനം എടുത്തു.. പക്ഷെ അതിനുള്ള അവസരം ഉണ്ടാകുന്നതിനു മുന്പ്, മുഴുവൻ തുകയും അവൾക്കു കൊടുക്കാമെന്നവൻ പറഞ്ഞു.. ദിവസങ്ങൾ വേണ്ടി വന്നില്ല.. പിറ്റേന്ന് അതിനു സാധിച്ചു..

കെട്ടു കഥയല്ല.. എനിക്കൊപ്പം നിൽക്കുമെന്ന് ധൈര്യം തന്നത്, Cg സുരേഷ് എന്ന റിട്ടയേർഡ് dysp ആയിരുന്നു... ആകെ നനഞ്ഞാൽ ചില ദുഷ്‌ടന്മാർക്ക് കുളിരില്ല.. നമ്മളത് കാണാറുണ്ട്.. എന്നാൽ ചിലരുണ്ട്.. സ്വന്തക്കാരെ തൊട്ടാൽ അവർക്ക് പൊള്ളും.. സ്വയം നശിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കരുത്.. ഭാര്തതാവ്‌ ചുറ്റുപോള്ളുന്ന ചൂടത്തു കഷ്‌ടപ്പെട്ടുണ്ടാക്കിയ കാശ്, അവിഹിത ബന്ധങ്ങളിൽ നിക്ഷേപിക്കുന്ന ഭാര്യമാരുടെ ഒട്ടനവധി കഥകൾ കേട്ടിട്ടുണ്ട്..

അതേ പോലെ തിരിച്ചും.. നഴ്സ് ആയി വര്ഷങ്ങളോളം വിദേശത്തു കഴിഞ്ഞു.. ആ സമയം കിട്ടിയത് മുഴുവൻ ഭാര്തതാവിന്റെ പേരിൽ അയച്ചു കൊടുത്തു.സ്വന്തം പേരിൽ ഒന്നുമില്ല.. അസുഖമായി ജോലി നഷ്‌ടമായി നാട്ടിലെത്തിയപ്പോ, കെട്ട്യോന് കൂട്ടിനു ഒട്ടേറെ സ്ത്രീകൾ.. ഇനി തിരിച്ചു പോകാനും പറ്റില്ലല്ലോ.. സ്വന്തം പേരിൽ കിടപ്പാടം പോലുമില്ല.. അതിലേറെ കണ്ടെത്തിയ മറ്റൊരു സംഗതി, ഒട്ടനവധി ഭാര്യമാരുടെ പണ്ടവും പണവും അയാളുടെ കയ്യിലുണ്ട്.. സ്വന്തം പങ്കാളിയോട് കാണിക്കാത്ത കൂറ് ജാരന് നൽകുന്ന കുലസ്ത്രീകളുടെ കൂടെ ഇടമാണ് ഈ സമൂഹം.... നിയമം, അതിനെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ..
ചിലപ്പഴൊക്കെ അതിനെ മറികടക്കേണ്ടി വരും.. ശക്തമാണ് നിയമം, പക്ഷെ പഴുതുകൾ അതിലേറെ..

പ്രണയം തലയ്ക്കു പിടിക്കുമ്പോൾ, അല്ല്ലേൽ കാമം അസ്ഥിക്ക് മുറുകുമ്പോൾ,
അടിപതറി പോകുന്ന പെണ്ണും ആണും, നാളെ ചതി പറ്റുമ്പോൾ നിയമം രക്ഷിക്കും എന്നോർത്ത് വിശ്വസിക്കരുത്....അതും വിധിയുടെ നിശ്ചയം ആകാം.. പാടത്തു വേല എങ്കിൽ വരമ്പത്തു കൂലി..
കല, കൗൺസലിംഗ് സൈക്കോളജിസ്റ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (11 minutes ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (43 minutes ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (1 hour ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (1 hour ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (1 hour ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (1 hour ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (1 hour ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (2 hours ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (2 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (3 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (3 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (4 hours ago)

Malayali Vartha Recommends