Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാന്‍...

02 JUNE 2024 11:22 PM IST
മലയാളി വാര്‍ത്ത

മോശം ജീവിതശൈലി, പോഷകാഹാരക്കുറവ്, കുറഞ്ഞ അളവില്‍ വെള്ളം കുടിക്കല്‍, മലിനീകരണം എന്നിവ കൊണ്ട് ചെറുപ്പത്തില്‍ തന്നെ പ്രായമായതായി തോന്നും. മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഇതിന് പ്രതിവിധി ഭക്ഷണത്തില്‍ തന്നെയുണ്ട്. യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ ചര്‍മ്മത്തിന് സമ്പൂര്‍ണ പോഷണം നല്‍കുകയും യുവത്വവും സൗന്ദര്യവും നല്‍കുകയും ചെയ്യും. സുന്ദരവും ഇളം ചര്‍മ്മവും വേണമെങ്കില്‍, തീര്‍ച്ചയായും നിങ്ങളുടെ ഭക്ഷണത്തില്‍ ആന്റി-ഏജിംഗ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ചര്‍മ്മത്തിന്റെ ആരോഗ്യവും ചെറുപ്പവും നിലനിര്‍ത്താന്‍ വളരെ പ്രധാനപ്പെട്ട അത്തരം ചില ആന്റി-ഏജിംഗ് ഭക്ഷണങ്ങള്‍ ഇതാ.

അവോക്കാഡോ : സ്വാദിഷ്ടമായതിന് പുറമെ ഔഷധഗുണങ്ങളുടെ ഉറവിടം കൂടിയാണ് അവക്കാഡോ. ധാരാളം വിറ്റാമിനുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന് ഉത്തമമാണ്. ഈ അവശ്യ പോഷകങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പോഷിപ്പിക്കുക മാത്രമല്ല, മികച്ച മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഉലുവ, ബ്രോക്കോളി, ചീര, കടുക്: ഇവ ആന്റി-ഏജിംഗ് ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇവയില്‍ വിറ്റാമിനുകള്‍, ഫൈബര്‍, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍, പോളിഫെനോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം ചര്‍മ്മത്തെ ചെറുപ്പവും മൃദുവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

മാതളനാരകം: പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ മാതളനാരങ്ങ ഉത്തമമാണ്. പ്രത്യേകിച്ച് ഇത് ശരീരത്തിലെ രക്തം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ചര്‍മ്മത്തെ മനോഹരവും തിളക്കവുമാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചര്‍മ്മത്തില്‍ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന എലാജിക് ആസിഡ്, പ്യൂണിക്കലാജിന്‍ എന്നീ സംയുക്തങ്ങള്‍ മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

ബ്ലൂബെറി: ബ്ലൂബെറിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി കഴിക്കുന്നത് ചര്‍മ്മത്തില്‍ ദൃശ്യമാകുന്ന വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബിയും സിയും ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും. ഡ്രൈ ഫ്രൂട്ട്‌സ്: കശുവണ്ടി, ബദാം, വാല്‍നട്ട് തുടങ്ങിയ എല്ലാ നട്സുകളിലും പ്രോട്ടീനുകളും ധാതുക്കളും ധാരാളം വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ത്വക്ക് ടിഷ്യൂകള്‍ നന്നാക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ഇ ചുളിവുകള്‍ കുറയ്ക്കുന്നതിനൊപ്പം ചര്‍മ്മത്തിന്റെ ചെറുപ്പവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (5 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (5 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (5 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (6 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (7 hours ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (8 hours ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (8 hours ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (8 hours ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (8 hours ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (9 hours ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (11 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (12 hours ago)

Malayali Vartha Recommends