Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിയര്‍ മാത്രം കുടിച്ചാലും പണി കിട്ടും; ശരിയായ ഭക്ഷണക്രമമില്ലെങ്കില്‍ ലിവര്‍ സീറോസിസിന് സാധ്യത

06 JULY 2016 05:59 AM IST
മലയാളി വാര്‍ത്ത.

പൊതുവെ മദ്യപാനം കൊണ്ടുമാത്രം വരുന്ന അസുഖമാണ് കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസ് എന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ഭക്ഷണക്രമത്തിലെ അശാസ്ത്രീയത, ജങ്ക് ഫുഡിന്റെയും ശീതളപാനീയങ്ങളുടെയും അമിത ഉപയോഗവും കരള്‍വീക്കത്തിന് കാരണമാകും. നിലവില്‍ കണ്ടുവരുന്ന ലിവര്‍ സിറോസിസില്‍ 60 ശതമാനം മദ്യപാനം കൊണ്ടും 40 ശതമാനം മദ്യപിക്കാത്തവരിലുമാണ് കണ്ടുവരുന്നത്.

മദ്യപിക്കാത്തവരില്‍ തെറ്റായ ഭക്ഷണശീലവും പൊണ്ണത്തടിയുമാണ് ലിവര്‍ സിറോസിസ് ഉണ്ടാക്കുന്നത്. തങ്ങള്‍ക്ക് ലിവര്‍ സിറോസിസ് ഉണ്ടാകില്ല എന്നാണ് ബിയര്‍, വൈന്‍ എന്നിവ കുടിക്കുന്നവര്‍ ധരിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍കോളേജിലെ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗം തലവന്‍ ഡോ. കെ ടി ഷേണായ് പറയുന്നു.

ബിയര്‍ കഴിക്കുന്നതുകൊണ്ട് ലിവര്‍ സിറോസിസ് ഉണ്ടാകില്ലെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളാണ്. ബിയറും വൈനും റമ്മും ബ്രാന്‍ഡിയും വിസ്‌കിയും വോഡ്കയുമൊക്കെ മദ്യമാണെന്നും, അവയെല്ലാം കരളിനെ ബാധിക്കുമെന്നും ഡോ. കെ ടി ഷേണായ് പറഞ്ഞു. 250 എംഎല്‍ ബിയറില്‍ 10 ഗ്രാം ആല്‍ക്കഹോളുണ്ട്. അതേപോലെ 30 എംഎല്‍ റം, ബ്രാന്‍ഡി, വിസ്‌കി, വോഡ്ക, ജിന്‍, നാടന്‍ ചാരായം എന്നിവയിലും 10 ഗ്രാം ആല്‍ക്കഹോളുണ്ട്. 100 എംഎല്‍ വൈനിലും 10 ഗ്രാം ആല്‍ക്കഹോളുണ്ട്. അതുകൊണ്ടുതന്നെ 250 എംഎല്‍ ബിയര്‍ കഴിക്കുന്നവരും 30 എംഎല്‍ റം കഴിക്കുന്നവരും തുല്യരാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ലിവര്‍ സിറോസിസ് ഉണ്ടാകാതിരിക്കാന്‍, മദ്യപാനം പൂര്‍ണമായും ഒഴിവാക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. ശരിയായ ഭക്ഷണക്രമം, ജീവിതശൈലി എന്നിവയിലൂടെ ലിവര്‍ സിറോസിസിനെ അകറ്റിനിര്‍ത്താനാകുമെന്നും ഡോക്ടര്‍ കെ ടി ഷേണായ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends