Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൗമാരക്കാരനോട് അമ്മ പറയേണ്ടത്.

06 AUGUST 2016 01:58 PM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ എപ്പോഴും ഉപദേശവുമായി അവരുടെ പുറകെ നടക്കും. അമ്മമാര്‍ക്ക് സദാ ആകുലതയാണ്. എന്നാല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഈ ശ്രദ്ധ കാട്ടാറുണ്ടോ? ഇന്നത്തെ കാലത്തു ആണ്‍കുട്ടികളും അത്ര സുരക്ഷിതരാണോ? സമൂഹത്തില്‍ ജീവിക്കാന്‍ അവര്‍ക്കും ഒരുപാട് കാര്യങ്ങള്‍ അമ്മ പറഞ്ഞു കൊടുക്കേണ്ടതായിട്ടില്ലേ? അടിസ്ഥാനപരമായി നമുക്കുണ്ടാകേണ്ട ഗുണങ്ങളക്കുറിച്ച് പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഉദാഹരണത്തിന് അടുക്കള എന്നു പറയുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടുള്ളതാണ് എന്നത്
ചെറുപ്പത്തിലേ തന്നെ ആണ്‍കുട്ടികളില്‍ ഉടലെടുക്കുന്ന ഒരു വിചാരമാണ് ഇത്. അടുക്കള പണി ഒരിക്കലും പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ചെയ്യാം എന്ന് മിക്ക അമ്മമാരും പറഞ്ഞു കൊടുക്കാറില്ല. പാചകത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എവിടെയെങ്കിലും ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിയ്ക്കാന്‍ പാചകം പഠിച്ചേ മതിയാവൂ. ഇതിനുള്ള ബാലപാഠം വീട്ടില്‍നിന്നു തന്നെ കിട്ടണം.
ഇന്നത്തെ സമൂഹത്തില്‍ ആണ്‍കുട്ടികളും ആക്രമണങ്ങള്‍ക്കു വിധേയരാവാറുണ്ട്. ഏത് തരത്തിലുള്ള സാമൂഹ്യ അതിക്രമങ്ങളാണ് ഇന്നത്തെ കാലത്ത് നടക്കുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ചെല്ലാം ചെറുതെങ്കിലുമായ ഒരു വിവരം നല്‍കണം. പുകവലി,മയക്കുമരുന്ന്, മദ്യം തുടങ്ങി കൗമാരക്കാരനെ വഴിതെറ്റിക്കാനുള്ള ഒട്ടേറെ സംഭവങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇവയുടെ ദൂഷ്യവശത്തെപ്പറ്റി അമ്മമാര്‍ ആണ്‍ മക്കള്‍ക്ക് പറഞ്ഞുകൊടുക്കണം.
വീട്ടിലെ അന്തരീക്ഷമാണ് ഓരോകുട്ടികളിലും ഒരു അളവുവരെ പ്രതിഫലിക്കുന്നത് .ആണ്‍കുട്ടി ആയാലും പെണ്കുട്ടിയായാലും അവര്‍ കണ്ടു പഠിക്കുന്നത് അച്ഛനമ്മമാരെ ആണെന്ന് ഓര്‍ക്കണം. അച്ഛനമ്മമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തെ ബാധിക്കും.
ദേഷ്യം, പക, തുടങ്ങിയ എല്ലാ വൈകാരികമായ പെരുമാറ്റങ്ങളും നിയന്ത്രിക്കാനും സമൂഹത്തില്‍ മാന്യതയോടെ പെരുമാറാനും മകനെ പ്രാപ്തനാക്കേണ്ടതും അച്ഛനമ്മമാര്‍ തന്നെ. സ്ത്രീയെ ബഹുമാനിക്കേണ്ടത് എങ്ങിനെയെന്ന് മകനെ പഠിപ്പിക്കേണ്ടത് അമ്മയുടെ ചുമതലയാണ്. നല്ല ഒരു അമ്മ വളര്‍ത്തിയ മകന്‍ മറ്റു സ്ത്രീകളോട് അപമര്യാദ കാണിക്കുന്നതെങ്ങനെ? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends