Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓരോ 33 സെക്കന്റിലും ഒരാള്‍ മരിക്കുന്നു

11 AUGUST 2016 04:10 PM IST
മലയാളി വാര്‍ത്ത

ഓരോ 33 സെക്കന്റുകള്‍ കഴിയും തോറും രാജ്യത്ത് ഒരാള്‍ ഹൃദയസ്തംഭനമൂലം മരണപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായ അശ്വിനി മെഹ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ ഹൃദയ സംബന്ധിയായ രോഗികള്‍ വിദേശ രാജ്യങ്ങളിലെ ഹൃദയ രോഗികള്‍ മരിക്കുന്നതിലും 10 വര്‍ഷം മുന്‍പേ മരണപ്പെടുന്നു. രാജ്യത്ത് ഒരു വര്‍ഷം 20 ലക്ഷം പേര്‍ക്ക് ഹൃദയ സ്തംഭനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ ഏറിയ ഭാഗവും യുവജനങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്.നഗരത്തില്‍ വസിക്കുന്ന പുരുഷന്മാര്‍ക്കിടയിലാണ് ഹൃദയാഘാതം കൂടുതല്‍ കണ്ടു വരുന്നത്. ഗ്രാമങ്ങളിലെ പുരുഷന്മാരെക്കാള്‍ ഹൃദ്രോഗങ്ങള്‍ കണ്ടു വരുന്നത് നഗരത്തിലെ പുരുഷന്‍മാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ് പ്രധാനമായും ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. ഗ്യാസ് ട്രബിള്‍ എന്നു പറഞ്ഞ് നിസാര വേദനകള്‍ തള്ളിക്കളയുന്നത് മണ്ടത്തരമാണെന്നും അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണക്രമത്തില്‍ കൂടുതല്‍ പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്, കൂടാതെ നിത്യവും വ്യായാമം നിര്‍ബന്ധമാക്കണം, ഇടക്കിടയ്ക്ക് രോഗികള്‍ പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദിവസവും വ്യായാമം ചെയ്യുക,എണ്ണയിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, തടി കുറയ്ക്കുക,ശരിയായ ഡയറ്റ്  ശീലിക്കുക,ഏറെ നേരം മൂത്രം പിടിച്ചു വെക്കാതിരിക്കുക,ഡിപ്രെഷൻ,സ്ട്രെസ് എന്നിവയിൽ നിന്നു ഒഴിഞ്ഞു നിൽക്കുക ,ബി പി നോർമലായിരിക്കുവാൻ ശ്രദ്ധിക്കുക,പ്രമേഹം നിയന്ത്രിക്കുക,കാപ്പി ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക, ദിവസവും എഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക, ഒമേഗ-3 അടങ്ങിയ മൽസ്യം കഴിക്കുക, എന്നിവയെല്ലാം ഹാർട്ട് അറ്റാക് സാധ്യത ഒരു പരിധി വരെ ഇല്ലാതാക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends