Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വപ്‌നങ്ങള്‍ ഓര്‍ത്തിരിക്കുന്നതിന് കാരണം ഇങ്ങനെയാണ്!

12 OCTOBER 2016 11:23 AM IST
മലയാളി വാര്‍ത്ത

സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല, എന്നാല്‍ സ്വപ്നം ഉറക്കം ഉണരുമ്പോളും ഓര്‍ത്തിരിക്കുന്നവരുടെ എണ്ണം വളരെ ചുരുക്കമാണ്. ചിലര്‍ക്ക് കണ്ട സ്വപ്നം വള്ളിപുള്ളി തെറ്റാതെ പറയുവാന്‍ സാധിക്കും. എന്നാല്‍ ചിലര്‍ക്ക് അത് സാധിക്കില്ല. പക്ഷെ ചിലര്‍ കുറച്ചുഭാഗം ഓര്‍ത്ത് വയ്ക്കും. ഇങ്ങനെയുള്ളവരെ ഹൈ ഡ്രീം റീകോളര്‍, ലോറീകോളര്‍ എന്നിങ്ങനെ വിഭജിക്കണം എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. 

എന്തുകൊണ്ടാണ് മനുഷ്യര്‍ക്ക് ഇങ്ങനെ സ്വപ്നം ഓര്‍ത്തിരിക്കാന്‍ കഴിയുന്നത് എന്നതിന് ശാസ്ത്രകാരന്മാര്‍ നല്‍കുന്ന മറുപടി ഇതാണ്. തലച്ചോറിലെ ടെമ്പ്‌റോ പെരിറ്റല്‍ ജംഗ്ഷന്റെ ശേഷിയാണ് ഇതിന് അടിസ്ഥാനം. നമുക്ക് അനുഭവപ്പെടുന്ന വിവര സംസ്‌കരണ കേന്ദ്രമാണിത്. ഇതിന്റെ ശേഷി കൂടിയവരാണ് മികച്ച രീതിയില്‍ സ്വപ്നം ഓര്‍ത്തിരിക്കുക. 

അതേസമയം സ്വപ്നം നന്നായി ഓര്‍ത്തിരിക്കുന്നവരുടെ ഉറക്കം ദൈര്‍ഘ്യമേറിയതായിരിക്കും സ്വപ്നം ഓര്‍ത്ത് വയ്ക്കാന്‍ കഴിയാത്തവര്‍ കുറഞ്ഞ സമയം ഉറങ്ങുന്നവരായിരിക്കുമെന്നും പഠനം പറയുന്നു. ഉറങ്ങുന്ന ഒരു മനുഷ്യന്റെ തലച്ചോറിന് ലഭിക്കുന്ന വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ സാധിക്കില്ല അതിനാല്‍ തന്നെ ഉറക്കം ഉണര്‍ന്നാല്‍ മാത്രമേ അത് സാധിക്കു. അതാണ് പലപ്പോഴും സ്വപ്നം പൂര്‍ണ്ണമായും ഓര്‍ക്കാന്‍ കഴിയാത്തത്. 

ഫ്രാന്‍സിലെ ലെയോണ്‍ ന്യൂറോസയന്‍സ് റിസര്‍ച്ച് സെന്ററില്‍ നടത്തിയ പഠനങ്ങളാണ് ഈ രസകരമായ വസ്തുതകള്‍ കണ്ടെത്തിയത്. 41 പേരില്‍ പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രാഫി (PET)എന്ന ഇമാജനിംങ് ടെക്‌നിക്ക് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. റെഡിയോ ആക്ടിവ് വസ്തുക്കള്‍ ഉപയോഗിച്ച് ഈ വ്യക്തികള്‍ ഉറങ്ങുമ്പോഴായിരുന്നു പരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends