Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓരോരുത്തര്‍ നടക്കുന്നത് ഓരോ സ്‌റ്റൈലിലാണ്, നടത്തം പറയും ആ വ്യക്തിയെ കുറിച്ച്

24 OCTOBER 2016 07:52 PM IST
മലയാളി വാര്‍ത്ത

ഓരോരുത്തര്‍ നടക്കുന്നത് ഓരോ സ്‌റ്റൈലിലാണ്. ചിലര്‍ വേഗം, ചിലര്‍ പതുക്കെ, ചിലര്‍ക്കാകട്ടെ, നടക്കുന്നതിന് പ്രത്യേക ശരീര ഭാഷകളുമുണ്ട്. ഒരാള്‍ നടക്കുന്ന രീതി ശ്രദ്ധിച്ചാല്‍ അയാളെ കുറിച്ച് പല കാര്യങ്ങളും മനസിലാക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നു. ഒരാളുടെ സ്വഭാവം, എന്തെല്ലാം ചെയ്യാന്‍ സാധ്യതയുണ്ട്, തുടങ്ങിയ പല കാര്യങ്ങള്‍. ചിലര്‍ മുന്നോട്ടാഞ്ഞ് സ്പീഡില്‍ നടക്കും.

ഭാരം മുന്നോട്ടു കൊടുക്കുന്നവര്‍. ഇത്തരക്കാര്‍ വളരെ ബുദ്ധിയുള്ളവരും കാര്യക്ഷമതയുള്ളവരുമായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഡ്രൈവര്‍ എന്നാണ് ഇത്തരം രീതിയില്‍ നടക്കുന്നവരെ വിശേഷിപ്പിക്കുന്ന വാക്ക്. അതുപോലെ ഷോള്‍ഡര്‍ ഭാഗം അല്‍പം പുറിലേയ്ക്കാക്കി നെഞ്ചു മുന്നിലോട്ടാഞ്ഞ്, തല നിവര്‍ത്തിപ്പിടിച്ചു നടക്കുന്നവരെ ഇന്‍ഫ്‌ളൂവന്‍സര്‍ എന്നാണ് പറയുന്നത്. ഇവര്‍ തന്നിലേയ്ക്കു വലിയുന്ന സ്വഭാവക്കാരാണെങ്കിലും തമാശപ്രിയരായിരിക്കും, മറ്റുള്ളവരെ സ്വാധീനിക്കുന്ന തരക്കാരായിരിക്കും. സപ്പോര്‍ട്ടര്‍ വിഭാഗത്തില്‍ പെട്ടവര്‍ കാലുകളില്‍ ഭാരമൂന്നി നടക്കുന്നവരാണ്. മുന്നോട്ടോ പിന്നോട്ടോ ആയാതെ ഇടത്തരം സ്പീഡില്‍ നടക്കുന്നവര്‍. ഒരു ഗ്രൂപ്പില്‍ ചേര്‍ന്നു പ്രവൃത്തിക്കാന്‍ കഴിയുന്നവരാണ് ഇത്തരക്കാര്‍. മറ്റുള്ളവര്‍ നിങ്ങളെ ദുര്‍ബലരെന്നു കരുതി ചൂഷണം ചെയ്യാനും സാധ്യതയുണ്ട്.

പതിഞ്ഞ കാലടികള്‍, നിലത്തേയ്ക്കു നോക്കി കൈകള്‍ ശരീരത്തോടു ചേര്‍ത്ത് ഇരുവശത്തും പിടിച്ചു നടക്കുന്നവരെ കറക്ടര്‍ എന്ന വിഭാഗത്തില്‍ പെടും. ഇവര്‍ വിനയമുള്ള പ്രകൃതക്കാരും അന്തര്‍മുഖരുമായിരിക്കും. ഒന്നും പറയാതെ തന്നെ തങ്ങളെക്കുറിച്ചു മറ്റുള്ളവര്‍ മനസിലാക്കണമെന്നു കരുതുന്നവര്‍. ചെറിയ കാലടികള്‍ വച്ചു നടക്കുന്നവര്‍ക്ക് അരക്കെട്ടു സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ വലിയ കാലടികള്‍ വച്ചു നടക്കുന്ന സ്ത്രീകള്‍ ബെഡ്‌റൂമില്‍ കൂടുതല്‍ സംതൃപ്തി ലഭിക്കുന്നവരാണെന്ന് ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ പറയുന്നു. കൈകള്‍ കെട്ടി നടക്കുന്നവരെ മറ്റുള്ളവര്‍ക്ക് ആക്രമിക്കാന്‍ എളുപ്പമായിരിക്കും.

കൈകള്‍ വീശി നടക്കുന്നവര്‍ കഴുത്തിന്റെയും പുറംഭാഗത്തിന്റെയും ആരോഗ്യത്തില്‍ ഭാഗ്യമുള്ളവരാണ്. ആത്മവിശ്വാസം കാണിക്കുന്ന നടത്തരീതി. സാധാരണ പ്രായമായവര്‍ പതറിയ അടികളോടെ നടക്കുന്നവരാണ്. ഇങ്ങനെ നടക്കുന്നവര്‍ ആത്മവിശ്വാസക്കുറവുള്ളവരാകാന്‍ സാധ്യതയുണ്ട്. ഫുട്ട് ഷഫ്‌ളര്‍ എന്നാണ് ഇവരെ വിളിക്കുന്നത്.

കാലുകള്‍ സാധാരണയില്‍ കവിഞ്ഞുയര്‍ത്തി വച്ചു നടക്കുന്നവര്‍ സ്‌ട്രോംബിഗ് ഫീറ്റ് വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. വൈറ്റമിന്‍ ബി 12 കുറവ്, മോണസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. ഇവര്‍ക്ക് എപ്പോഴും ക്ഷീണമായിരിക്കും. നടക്കുമ്പോള്‍ ച്യൂയിംഗ് ഗം ചവയ്ക്കുക, കീ കയ്യിലിട്ടു കറക്കും, ഫോണില്‍ ശ്രദ്ധിക്കുക തുടങ്ങി പല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ സര്‍ഗാത്മകതയുള്ളവരായിരിക്കും. ഇത്തരക്കാര്‍ സങ്കല്‍പങ്ങള്‍ കെട്ടിപ്പടുക്കുന്നവരാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends