Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നു!കാരണം ഇതാണ്...

27 OCTOBER 2016 11:33 AM IST
മലയാളി വാര്‍ത്ത

ബ്രിട്ടീഷ് ജേണല്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പഠനം പ്രകാരം ഇന്ത്യാക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വളരെയധികം പുരോഗതി സംഭവിച്ചിരിക്കുന്നതായി കണ്ടെത്തി. പുരുഷന്‍മാരുടെ ആയുസ് ഏഴുവര്‍ഷം വരെയും സ്ത്രീകളുടേത് പത്തുവര്‍ഷംവരെയും കൂടിയതായി കണ്ടെത്തിയിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ കുട്ടികളുടേയും നവജാതശിശുക്കളുടെയും മരണ നിരക്ക് വളരെ കുറവാണ്. പ്രതിരോധ മരുന്നും പ്രതിരോധ കുത്തിവയ്പ്പും ക്യത്യസമയത്ത് നല്‍കുന്നത് വഴിയാണ് ഇന്ത്യക്കാരുടെ ആയുസ് വര്‍ദ്ധിച്ചത്. 

1990-ല്‍ ലോകത്തിലെ ജനങ്ങളുടെ ആയുര്‍ദൈഘ്യം 65.3 വര്‍ഷം ആയിരുന്നു. ഇത് 2013ല്‍ 71.5 വര്‍ഷമായി ആയി കൂടി. എന്നാല്‍ ഈ നിരക്ക് പിന്നീട് കുറയുകയാണ് ചെയ്തത്. കാരണം, കൂടിവരുന്ന കരള്‍രോഗങ്ങളും വ്യക്ക സംബദ്ധമായ രോഗങ്ങളും ഇതിനുകാരണമായി പറയുന്നുണ്ട്.

1990 മുതല്‍ 2013 വരെയുള്ള പഠനം അനുസരിച്ച് പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 5.8 ആയും സ്ത്രീകളുടേത് 6.6 ആയും കൂടി. കാരണം ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങളില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും ശരിയായ ചികില്‍സ ലഭിക്കുന്നതുകാരണം ആളുകളുടെ മരണ നിരക്ക് കുറഞ്ഞു. ഇതിനു മുന്‍പ് ആളുകള്‍ ഏറ്റവും കൂടുതല്‍ മരിച്ചിരുന്നത് ഈ അസുഖങ്ങള്‍ മൂലമായിരുന്നു. 

എന്നാല്‍ ഈ പറഞ്ഞ കണക്കുകള്‍ ആഫ്രിക്കന്‍ നാടുകളെ ഒഴിച്ചുള്ളതാണ്, അവിടെ ഈ കാലയളവിലും ആളുകള്‍ പട്ടിണിയും എയ്ഡ്‌സ് തുടങ്ങിയ മാരക രോഗങ്ങളാലും മരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംങ്ടണിലെ ഡോ ക്രിസ്റ്റഫര്‍ മ്യൂറിയുടെ അഭിപ്രായത്തില്‍ പുതിയ-പുതിയ രോഗങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. കൊച്ചുകുട്ടികള്‍പോലും പട്ടിണിയും പലതരം രോഗങ്ങളും മൂലം മരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. 

ഇതുകൂടാത ഡിഫ്ത്തീരിയ, മീസില്‍സ് തുടങ്ങി പല പകര്‍ച്ചവ്യാധികളും ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും ബാധിക്കുന്നു. ഹെപ്പറ്റൈറ്റസ് സി, കരള്‍ രോഗങ്ങള്‍ ഡയബെറ്റീസ് തുടങ്ങി പല പുതിയ ജീവിത ശൈലി രോഗങ്ങളാലും മരിക്കുന്ന രോഗികളുടെ എണ്ണം 1990 കളില്‍ കൂടിയിരുന്നു എങ്കിലും എന്നാല്‍ ഇന്ന് ഈ രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിച്ച് കഴിഞ്ഞാല്‍ മികച്ച ചികില്‍സകൊണ്ട് രക്ഷപെടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. 

ഗ്ലോബല്‍ ബര്‍ഡന്‍ ഡിസീസസ് സ്റ്റഡിയുടെ കണക്കനുസരിച്ച് നേപ്പാള്‍, എതോപ്യ, മാലിദ്വീപ്, ടിമൊര്‍ ലെസ്റ്റ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആയുര്‍ദൈര്‍ഘ്യം കഴിഞ്ഞ 23 വര്‍ഷത്തിനുശേഷം ജീവദൈഘ്യം12 വര്‍ഷം സ്ത്രീക്കും പുരുഷനും കൂടിയതായി പഠനം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (3 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (3 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (3 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (3 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (4 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (4 hours ago)

Malayali Vartha Recommends