Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെന്‍ഷന്‍ അകറ്റാന്‍ ചില വഴികള്‍

04 NOVEMBER 2016 09:37 PM IST
മലയാളി വാര്‍ത്ത

പലരും പല കാര്യങ്ങളിലും ടെന്‍ഷന്‍ നേരിടുന്നവരാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ടെന്‍ഷന്‍ സ്വയം പരിഹരിക്കാവുന്നതേയുള്ളൂ. ടെന്‍ഷന്‍ കൂടിയാല്‍ നിങ്ങളുടെ ശരീരത്തെ അത് ദോഷകരമായി ബാധിക്കും. ടെന്‍ഷന്റെ കാരണം എന്താണെന്ന് തിരിച്ചറിഞ്ഞ് ചിന്തിച്ചാല്‍ തന്നെ നമ്മുടെ പകുതി ടെന്‍ഷന്‍ മാറികിട്ടും. പക്ഷെ നമ്മള്‍ അതിനു മുതിരാറില്ല.

തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനം ചെയ്യാനും കഴിയുകയാണെങ്കില്‍ എളുപ്പം ടെന്‍ഷനെ അതിജീവിക്കാനാകും. ടെന്‍ഷനടിച്ചിരിക്കുമ്പോള്‍ ദീര്‍ഘനിശ്വാസം എടുക്കുന്നത് നല്ല ആശ്വാസം പകരും. ദീര്‍ഘശ്വാസമെടുക്കുമ്‌ബോള്‍ കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും. ടെന്‍ഷന്‍ കൂടുമ്‌ബോള്‍ ശാന്തമായ ഒരിടം കണ്ടെത്തുക. നിവര്‍ന്നിരുന്ന് വായതുറന്ന് ശ്വാസം പൂര്‍ണമായി ഊതി പുറത്തുകളയുക. കുറച്ച് സെക്കന്‍ഡ് കഴിഞ്ഞ് ശ്വാസം ഉള്ളിലേയ്ക്ക് എടുക്കുകയും ചെയ്യുക. കുറച്ച് നേരം ഈ പ്രവൃത്തി തുടരുക.

ടെന്‍ഷന്‍ മാറ്റാനുള്ള നല്ല വഴിയാണ് പാട്ട് കേള്‍ക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യാം. പലപ്പോഴും ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ ഭക്തിമാര്‍ഗത്തിലേക്ക് തിരിയാറുണ്ട്. അതില്‍നിന്നും കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല. എന്തെങ്കിലും തരത്തിലുള്ള ഹോബികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. എന്തിലാണോ നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നത് അത് ചെയ്യുക. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ടെന്‍ഷന്‍ അകറ്റും. ജോലി ടെന്‍ഷന്‍ അകറ്റാന്‍ എപ്പോഴെങ്കിലും ഒരു യാത്ര പോകാം.

മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും മാറ്റാന്‍ യാത്രകള്‍ക്ക് സാധിക്കും. ടെന്‍ഷനുള്ള സമയത്ത് വെറുതെ ചെറിയ സവാരിക്കിറങ്ങുന്നതും നല്ലതാണ്. ജീവിതത്തില്‍ പിന്നോട്ട് ഒന്നു തിരിഞ്ഞുനോക്കിയാല്‍ ചില നല്ല ഓര്‍മകള്‍ ഉണ്ടാകും. അത് ഓര്‍ക്കുന്നതും നിങ്ങളുടെ മനസ്സിന് ആശ്വാസം നല്‍കും. നിങ്ങള്‍ എന്തെങ്കിലും തരത്തില്‍ ടെന്‍ഷനിലാണെങ്കില്‍ അമ്മയോടോ അച്ഛനോടോ മറ്റ് കുടുംബാംഗങ്ങളോടോ തുറന്നുപറയാം. അല്ലെങ്കില്‍ കുറച്ച് സമയം അവരോടൊപ്പം ചിലവിടാം. നിങ്ങള്‍ ഒറ്റക്കല്ല എന്ന ബോധം മനസ്സില്‍ വളര്‍ത്തിയെടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends