Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭയങ്ങള്‍ പലവിധം; കൂട്ടത്തില്‍ സുന്ദരിമാരെയും!

16 NOVEMBER 2016 01:49 PM IST
മലയാളി വാര്‍ത്ത

ആളുകള്‍ക്ക് ഭയം പലതിനെയും പലതരത്തിലുമാണ്. ഇവിടെ വ്യത്യസ്തമായ നാലുതരം ഭയങ്ങളെ പരിചയപ്പെടാം...

1. സുന്ദരിമാരായ സ്ത്രീകളെ ഭയം(Venustraphobia)

സുന്ദരിമാരായ സ്ത്രീകളോട് ഇടപെടുമ്പോള്‍, ചില പുരുഷന്‍മാര്‍ പതറുന്നത് കാണാം. അത് ഓഫീസിലായാലും, പൊതുവിടങ്ങളിലായാലും. ഇത്തരക്കാര്‍, സുന്ദരിമാരായ സ്ത്രീകള്‍ ഉള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കും. ആത്മവിശ്വാസക്കുറവ്, സുന്ദരിമാരായ സ്ത്രീകളില്‍നിന്ന് ഉണ്ടായ മോശം അനുഭവം എന്നിവയൊക്കെയാണ് ഇത്തരം ഭയത്തിന് കാരണം. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനായാല്‍ വീനസ്‌ട്രോഫോബിയ മറികടക്കാനാകും.

2. വെള്ളിയാഴ്ച പേടി(Paraskavedektariaphobia)

ഈ ഭയം പൊതുവെ നമ്മുടെ നാട്ടിലല്ല, മറിച്ച് പാശ്ചാത്യനാടുകളിലാണുള്ളത്. പതിമൂന്നാം തീയതി വെള്ളിയാഴ്ച ആണെങ്കില്‍, ആ ദിവസത്തെ ഭയപ്പെടുന്നവരുണ്ട്. ഇതിന് പിന്നില്‍ സംഖ്യാശാസ്ത്രപരമായ കാര്യമാണുള്ളത്. 12 എന്നത് എല്ലാം തികഞ്ഞ ഒന്നായാണ് കണക്കാക്കുന്നത്. അതിനുശേഷം വരുന്ന 13 എന്ന തീയതി നിര്‍ഭാഗ്യം കൊണ്ടുവരുമത്രെ. നമ്മുടെ നാട്ടില്‍പ്പോലും 13-നെ അശുഭകരമായി കാണുന്നുണ്ട്. മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിക്കാത്തത് വാര്‍ത്തയായത് ഓര്‍ക്കുമല്ലോ. ഈ പതിമൂന്നിനൊപ്പം, പൊതുവെ മോശം ദിവസമായി കണക്കാക്കുന്ന വെള്ളിയാഴ്ച കൂടി വന്നാല്‍, എല്ലാം കുളമാകുമെന്നാണ് ചിലരുടെ ധാരണ. കടുത്ത അന്ധവിശ്വാസികളായ ചിലര്‍ ഈ ദിവസം വളരെ ഭയപ്പാടോടെയാണ് തള്ളിനീക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് യുക്തിവാദികളുടെ വാദം.

3. സംഖ്യാഭയം(Numerophobia)

പതിമൂന്നിന്റെ കാര്യം പറഞ്ഞുവല്ലോ. അതേപോലെ 678 എന്ന നമ്പരിലെ ഭയക്കുന്നവരുണ്ട്. പരീക്ഷ, അഭിമുഖം അങ്ങനെയൊക്കെ ഹാള്‍ടിക്കറ്റുകളിലെ രജിസ്റ്റര്‍ നമ്പരായി 13, 678 പോലെയുള്ള നമ്പരുകള്‍ വന്നാല്‍ തോല്‍വിയോ, മോശം പ്രകടനമോ ഉണ്ടാകുമെന്നാണ് ഇത്തരക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

4. ചുംബന ഭയം(Philemaphobia)

ചുംബനം ഭയക്കുന്നവരുണ്ടോ? എന്നാല്‍ അത്തരം ഭയപ്പാടുള്ളവരും നമുക്ക് ചുറ്റിലുമുണ്ടത്രെ. വളരെ യാഥാസ്ഥിതികരായി ജീവിക്കുന്ന മതവിശ്വാസികളിലാണ് പൊതുവെ ചുംബന ഭയം കാണപ്പെടുന്നത്. ചുംബിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്നതിലൂടെയാണ് ഇത്തരമൊരു ഭയം രൂപപ്പെടുന്നത്. കൂടാതെ, ബലാല്‍സംഗത്തിനോ ലൈംഗികാതിക്രമങ്ങള്‍ക്കോ വിധേയരായവരിലും ഇത്തരം ഭയം ഉണ്ടാകാം. അടുപ്പമുള്ളവരോട് ഈ പ്രശ്‌നം തുറന്നു പറഞ്ഞാല്‍ത്തന്നെ ഇത് പരിഹരിക്കാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 minute ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (16 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (43 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (46 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

Malayali Vartha Recommends