Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെല്‍ഫിഭ്രമവും ഒടുക്കത്തെ അപകടപരമ്പരകളും

01 DECEMBER 2016 06:19 AM IST
മലയാളി വാര്‍ത്ത

 

ഡാറ്റാ അനലൈസിങ് സൈറ്റായ െ്രെപസണോമിക്‌സ് സെല്‍ഫിയെക്കുറിച്ച് ഒരു പുതിയ വിവരം പുറത്തുവിട്ടു. ഒരാള്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ മരിക്കാനുള്ള സാധ്യത സാധാരണയേക്കാള്‍ ആറു മടങ്ങു കൂടുതലാണത്രേ. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഓരോ ചിത്രം കഴിയുന്തോറും മറ്റുള്ളവരുടെ ശ്രദ്ധകിട്ടാനായി കൂടുതല്‍ സാഹസികമായ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കും.

ഏറ്റവും അപകടകരമായ സ്ഥലത്തോ സാഹചര്യത്തിലോ ആകും ഈ ചിത്രീകരണം. ഒരു കൈയില്‍ മൊബൈല്‍ പരമാവധി ഉയര്‍ത്തിയോ അകറ്റിയോ പിടിച്ചാണ് സെല്‍ഫി എടുക്കുന്നത്. പശ്ചാത്തലം പരമാവധി ഫ്രെയ്മില്‍ വരാന്‍ എത്താവുന്നത്രയും എത്തിച്ചു പിടിച്ച് ക്ലിക്കിനു ശ്രമിക്കുന്ന നിമിഷങ്ങളില്‍ പരിസരബോധവും ആ സാഹചര്യത്തിലെ അപകടസാധ്യതയും മറന്നു പോകുന്നു. കാട്ടാനയുടെ മുന്നില്‍ പുറം തിരിഞ്ഞു നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നയാള്‍ ആ നിമിഷങ്ങളില്‍ മറന്നു പോകുന്നത് ഓടിരക്ഷപ്പെടാനുള്ള അവസാന അവസരമാണ് അതെന്നാണ്. ഓടിവരുന്ന തീവണ്ടിക്കുമുന്നില്‍ നിന്നു സെല്‍ഫിയെടുക്കുന്നതിനിടയില്‍ തീവണ്ടിയിടിച്ചു മരിച്ച സംഭവത്തിലും ഇതു തന്നെയാണ് നടന്നത്.

കാമുകിയോടൊപ്പം നിന്ന് സ്വന്തം മുഖത്തേയ്ക്ക് തോക്കു ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് വേടിയേറ്റു മരിച്ചത് അടുത്തിടെയാണ്, വാഷിങ്ങ്ടണില്‍. ക്യാമറ ക്ലിക്കിനു പകരം വിരലമര്‍ന്നത് തോക്കിന്റെ ട്രിഗറിലായിപ്പോയി. ഏറ്റവുമൊടുവില്‍ തിരമാലകളുടെ പശ്ചാത്തലത്തില്‍ സെല്‍ഫി പകര്‍ത്താന്‍ ശ്രമിച്ച ദമ്ബതികള്‍ കടലില്‍ പോയത് കന്യാകുമാരിയിലായിരുന്നു.

സെല്‍ഫി ദുരന്തങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ റഷ്യ അടക്കം ഒട്ടേറെ രാജ്യങ്ങള്‍ സെല്‍ഫിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഒടുവില്‍ ഇന്ത്യയിലും സെല്‍ഫി നിയന്ത്രണം വരുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാര വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സെല്‍ഫി അപകടസാധ്യതാമേഖലകളെ തിരിച്ചറിയാനും സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാനും വേണ്ട ബോധവല്‍ക്കരണം നടത്താനുമാണ് മാര്‍ഗ നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (50 seconds ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (17 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (44 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (47 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

Malayali Vartha Recommends