Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പകലുറക്കത്തെ സൂക്ഷിക്കുക! പ്രമേഹം വരാനുള്ള സാധ്യതയുണ്ട്

01 DECEMBER 2016 04:07 PM IST
മലയാളി വാര്‍ത്ത

നീണ്ട പകലുറക്കത്തില്‍ ലയിക്കുന്നവരാണോ നിങ്ങള്‍?..എങ്കില്‍ സൂക്ഷിക്കുക! ഒരുപക്ഷേ പ്രമേഹത്തിനുള്ള മുന്നറിയിപ്പാകാമത്. മൂന്നു ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചു നടത്തിയ ഒരു പഠനത്തിലാണു പകല്‍ ഒട്ടും മയങ്ങാത്തവരെ അപേക്ഷിച്ച് ഒരു മണിക്കൂറിലധികം പകല്‍ ഉറങ്ങുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 45 ശതമാനം ആണെന്നു കണ്ടത്.ആരോഗ്യം വളരെക്കുറഞ്ഞ ആളുകളോ പ്രമേഹരോഗത്തിന്റെ ആദ്യഘട്ടത്തിലുള്ളവരോ ആകാം ദീര്‍ഘസമയം പകല്‍ ഉറങ്ങുന്നത്.

ദീര്‍ഘകാലമായി രോഗമുള്ളവര്‍ക്കും പ്രമേഹരോഗ നിര്‍ണയം നടത്താത്തവര്‍ക്കും പകല്‍ ക്ഷീണം തോന്നുക പതിവാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രമേഹം വരാനുള്ള സാധ്യതയാകാം മയക്കത്തിനു കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അല്‍പം ഉയരുന്നതു മൂലമാകാം ഇത്. പ്രമേഹത്തിനുള്ള മുന്നറിയിപ്പാണ് ഈ മയക്കമെന്നു ചുരുക്കം. ഉറക്കം തടസ്സപ്പെടുന്നതും പ്രമേഹവുമായി ബന്ധമുണ്ടെന്നതിനു ധാരാളം തെളിവുകളുണ്ടെന്ന് പഠനത്തെ ഉദ്ധരിച്ച് ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ പ്രൊഫസര്‍ നവീദ് സത്താര്‍ പറയുന്നു.

സ്ലീപ് അപ്നിയ മൂലം രാത്രിയില്‍ ഉറക്കം തടസ്സപ്പെടുന്നതു മൂലമാകാം പകല്‍ നീണ്ട മയക്കം. ഇങ്ങനെയുള്ള ഉറക്കപ്രശ്‌നങ്ങള്‍ ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കൂട്ടുകയും ടൈപ്പ് 2 പ്രമേഹമുള്‍പ്പടെയുള്ള മെറ്റബോളിക് ഡിസോര്‍ഡറുകള്‍ വരാനുള്ള സാധ്യതയിലേക്കു നയിക്കുകയും ചെയ്യും.

ജോലിയോ സാമൂഹിക ജീവിതക്രമം മൂലമോ നഷ്ടപ്പെടുന്ന ഉറക്കം വിശപ്പു കൂട്ടുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും. എന്നാല്‍ ഇതിനു വിരുദ്ധമായി 40 മിനിറ്റില്‍ കുറവുള്ള ചെറുമയക്കം നമ്മളെ ശ്രദ്ധയുള്ളവരാക്കുകയും തലച്ചോറിന്റെ മോട്ടോര്‍സ്‌കില്‍സ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (52 seconds ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (17 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (44 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (47 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

Malayali Vartha Recommends