Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തമാക്കാം ,ആരോഗ്യമുള്ള ഒരു ഹൃദയം

18 JANUARY 2017 02:40 PM IST
മലയാളി വാര്‍ത്ത

ആരോഗ്യമുള്ള ഒരു ഹൃദയം എല്ലാവരും കൊതിക്കുന്ന ഒന്നാണ്. ഇപ്പോൾ ഇരുപതും മുപ്പതും വയസുള്ളവർ വരെ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു . ഇത്തരം മരണത്തിന് പിന്നിൽ പലപ്പോഴും ഹൃദ്രോഗമാണ് വില്ലൻ . ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഇതിനു പ്രധാനകാരണം.

ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയിൽ പ്രധാനം നിത്യേനയുള്ള വ്യായാമം ആണ്. ജിമ്മിൽ പോയി മസിൽ പെരുപ്പിക്കാനുള്ള വ്യായാമമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. എല്ലാ ദിവസവും അരമണിക്കൂർ നേരം ശരീരം വിയർക്കുന്നതുവരെ ചെയ്യുന്ന വ്യായാമമാണ് ..നടക്കുകയോ നീന്തുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യാം. നടക്കുമ്പോൾ കൈകൾ ആഞ്ഞുവീശി ശരീരം വിയർക്കുംവിധം നടക്കണം.

വ്യായാമം ചെയ്യുമ്പോൾ ശരീരമാസകലമുള്ള മസിലുകൾക്ക് രക്‌തമെത്തിച്ചുകൊടുക്കാൻ ഹൃദയസങ്കോചവികാസങ്ങൾ കൂടുന്നു.ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നു.ആവശ്യത്തിന് രക്തമെത്തിക്കാനുള്ള ഹൃദയത്തിന്റെ ശക്തി വർധിക്കാൻ ഇത് കാരണമാകുന്നു. കൂടിയ കായികാദ്ധ്വാന നിലവാരത്തിലും ഹൃദയസ്പന്ദനവേഗം കുറഞ്ഞിരിക്കും. അതുകൊണ്ടാണ് അത്‌ലറ്റുകളുടെ ഹൃദയമിടിപ്പ് കഠിനമായ കായികാധ്വാനം ചെയ്യുമ്പോഴും കുറഞ്ഞു തന്നെ ഇരിക്കുന്നത്. ഇത് കൃത്യമായ പരിശീലനത്തിലൂടെയാണ് സാധിക്കുന്നത്. ആരോടെങ്കിലും ദേഷ്യപ്പെട്ടിരിക്കുമ്പോൾ നടത്തുന്ന അതികഠിനമായ വ്യായാമം മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടാക്കാനും കാരണമായേക്കാം .ഭാരം ഉയര്‍ത്തുക, ആയാസമേറിയ കസർത്തുകൾ തുടങ്ങിയവ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എയ്‌റോബിക് വ്യായാമങ്ങളാണ് നല്ലത്.

ശരീരത്തിലെ ഏറ്റവും ശക്തിയുള്ള പേശിയാണ് ഹൃദയം. ശരീരത്തിലെ മറ്റ് ഏതുപേശിയും കുറച്ചുനേരം പ്രവർത്തിച്ചാൽ തളരും,എന്നാൽ ഹൃദയത്തിന്റെ സ്പന്ദന താളം മരണം വരെയും തുടരും. ഈ താളത്തിനു ഭംഗം വരാതിരിക്കാൻ ചിട്ടയായ വ്യായാമവും ആഹാര രീതികളും നിർബന്ധമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (5 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (17 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (38 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (46 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (52 minutes ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (57 minutes ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (1 hour ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (1 hour ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

Malayali Vartha Recommends