Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍


സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും


ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സന്‍ തുടരും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്നതില്‍ തീരുമാനം പിന്നീട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയുന്നത് വരെ എംഎം ഹസ്സന്‍ ഈ സ്ഥാനത്ത് തുടരാന്‍ സാധ്യത


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...

സെക്സ്റ്റിങ് തുടങ്ങിക്കഴിഞ്ഞാല്‍ അതൊരു ബ്രഹ്മാണ്ഡ പരമ്പരപോലെ ആയി മാറുന്നതെങ്ങനെ?

15 MARCH 2017 11:18 AM IST
മലയാളി വാര്‍ത്ത

ഭാര്യയും മക്കളും അവധിക്കാലം ചെലവിടാനായി മൂന്നു ദിവസം മുമ്പ് നാട്ടില്‍പോയതിനാല്‍  ആ വലിയ വീട്ടില്‍ അന്ന് അശോക് ഒറ്റയ്ക്കായിരുന്നു. ഏറ്റവും കുറച്ചു സമയം മാത്രം ആ നാളുകളില്‍ വീട്ടില്‍ ചെലവഴിച്ചാല്‍ മതി എന്നായിരുന്നു തീരുമാനം.തന്മൂലം ഒരു സെക്കന്‍ഡ് ഷോ കഴിഞ്ഞ് പാതിരാത്രിയിലാണ് ബാങ്ക് ഉദ്യോഗസ്ഥനായ അശോക് അന്ന് വീട്ടിലെത്തിയത്. പെട്ടെന്നു നേരം വെളുത്തിരുന്നെങ്കില്‍ ഭാര്യയും കുട്ടികളുമില്ലാത്ത ആ വീട്ടില്‍ നിന്നും ഓഫീസിലേയ്ക്ക് പോകാമല്ലോ എന്നായിരുന്നു കുളി കഴിഞ്ഞ് ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാന് കിടന്നപ്പോഴുള്ള ചിന്ത. ഉറക്കം വരാത്തതുകൊണ്ട് വാട്‌സാപ്പില്‍ ആരെങ്കിലും ഓണ്‍ലൈനില്‍ ഉണ്ടോ എന്നറിയാനുള്ള ഒരു നേരമ്പോക്ക് പരിശോധന നടത്തി. പരിചയക്കാരെ ആരേയും വാട്‌സാപ്പില്‍ കാണാതെ ബോറടിച്ച് ഓഫാക്കാന്‍ തുടങ്ങവെ പെട്ടെന്ന് ഓണ്‍ലൈനില്‍ ഒരു ഹായ് വന്നു. പരിചയമില്ലാത്ത ആരോ ആണ്. പക്ഷേ പ്രൊഫൈല്‍ പിക്കില്‍ ഒരു സുന്ദരിയുടെ ചിത്രം. തിരിച്ചൊരു ഹായ് കൊടുക്കാന്‍ മനസ്സ് വെമ്പി. മനസ്സിലൊരു ജിജ്ഞാസയും 'ജിങ്കിളിപ്പും'.

കൈവിരലും മനസ്സും അജ്ഞാതമായ ഏതോ ഒരു ശക്തിയാല്‍ നയിക്കെപ്പടുന്നതുപോലെയും ശരീരത്തിന് ഏതാണ്ടൊരു രഹസ്യമൂഡ് വരുന്നതു പോലെയും തോന്നിയ അശോക് തിരികെ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. സന്ദേശങ്ങളും സ്മൈലികളുമായി മുന്നേറിയ ചാറ്റിങ് തെന്നിത്തെന്നി ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞതോടെ ഭാഷയുടെ സ്വഭാവം മാറി. അനാട്ടമിയും ഫിസിയോളജിയും ശരീരഭാഗങ്ങള്‍ കണ്ട് ബോധ്യപ്പെടാന്‍ തക്കവിധത്തിലുള്ള സെല്‍ഫിയെടുക്കലും ആയി മാറി.

പിന്നീട് ഉറക്കമില്ലാത്ത രാവുകള്‍ ഒരു ശീലമായി. പതിയെപ്പതിയെ അതില്ലാതെ പറ്റാതായി. ദിവസങ്ങള്‍ മുന്നോട്ടു പോകുന്തോറും കുടുംബത്തിന്റെയും മക്കളുടെയും കൂടെ സമയം ചെലവഴിക്കാന്‍ പോലും താല്‍പര്യം കാണിക്കാതെ മൊബൈലുമെടുത്ത് വീടിന്റെ ഏതെങ്കിലുമൊരു മൂലയില്‍ പോയിരുന്നുള്ള അശോകിന്റെ ഈ ചുണ്ണാമ്പു തേക്കല്‍ കലാപരിപാടി തുടര്‍ന്നു.

തന്നോടും മക്കളോടും താത്പര്യം കാണിക്കാതെ മുമ്പില്ലാത്തവിധം മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിച്ച് അതീവശ്രദ്ധയോടെ, ഗൂഢസ്മിതത്തോടെ സന്ദേശങ്ങള്‍ അയയ്ക്കുന്ന ഭര്‍്ത്താവിനെ അസ്വസ്ഥതയോടെ ഭാര്യ ശ്രദ്ധിക്കാന്‍ തുടങ്ങി. ഭര്‍്ത്താവ് കുളിക്കുന്ന നേരം മൊബൈല്‍ പരിശോധിച്ച അവള്‍ ഞെട്ടിപ്പോയി. പല സ്ത്രീകളുടെയും നഗ്‌നവും അര്ധനഗ്‌നവുമായ ചിത്രങ്ങള്‍. തന്റെ ഭര്‍ത്താവിന്റെ തന്നെ 'എ' സര്‍ട്ടിഫിക്കറ്റ് ഫോട്ടോസ്. അശ്ലീലം മാത്രം നിറഞ്ഞ ചാറ്റുകള്.തലകറങ്ങുന്നതുപോലെയും ശ്വാസം നിന്നുപോകുന്നതുപോലെയും തോന്നിയ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 18 വര്‍ഷത്തെ ദാമ്പത്യം..നാല് കുട്ടികള്‍.മാന്യനായ, ആര്‍ക്കും ഒരു പരാതി പറയാനില്ലാത്ത തന്റെ ഭര്‍ത്താവെന്താണ് ഇങ്ങനെ?

പലേരാടായി, പലവട്ടമായി വളര്‍ന്ന ഇന്റര്‍നെറ്റ്-വാട്‌സാപ്പ് ചാറ്റുകള്‍.അശ്ലീല ചാറ്റായി വളര്‍ന്നു. സെക്‌സിന്റെ അതിപ്രസരം കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും ജോലിയിലും സാമൂഹികജീവിതത്തിലും പ്രതിസന്ധി വരുത്തി. ഇങ്ങനെ ജീവിതം ബ്രേക്ക് ഡൗണ്‍ ് ആയപ്പോള്‍ രക്ഷപ്പെടാനായി ഫാമിലി കൗണ്‍സിലിങ്ങിനായി എത്തിയ പല കുടുംബങ്ങളുടെയും പ്രതിനിധി മാത്രമാണ് മേല്‍്പറഞ്ഞ ക്യാരക്ടര്. പേരുകള്‍ വ്യാജമാണ്. സംഭവം ഒറിജിനലും.

മാന്യമായി ആശയവിനിമയം നടത്താനും പരസ്പരം ബന്ധം മെച്ചപ്പെടുത്താനും കാര്യങ്ങള്‍് അറിയാനും അറിയിക്കാനുമുള്ള ഏറ്റവും ഫലപ്രദവും ഉപകാരപ്രദവുമായ മാര്‍്ഗമാണ് വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍് മീഡിയ. എന്നാല് ചാറ്റ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ലൈംഗികാസക്തി നിറഞ്ഞ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും സംഭാഷണങ്ങളും മാത്രം അയക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടുകയും ചെയ്യുന്നതോടെ സെക്സ്റ്റിങ് തുടങ്ങുന്നു.

ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും ആശയങ്ങളും നഗ്‌നചിത്രങ്ങളും ലൈംഗിക വീഡിയോകളും സെല്‍ഫികളും സെല്‍ ്‌ഫോണിലുടെയോ കമ്പ്യൂട്ടറിലൂടെയോ ടാബിലുടെയോ അയയ്ക്കപ്പെടുന്ന ന്യൂജന് പെരുമാറ്റ വൈകല്യമായി സെക്സ്റ്റിങ് മാറിക്കഴിഞ്ഞു. ഒഴിവുവേളകളില്‍ ഹോബിയായും ബോറടി മാറ്റാന്‍ രസക്കൂട്ടായും ടിയാന്‍ വിലസുമ്പോള്‍ ഉലയുന്ന ബന്ധങ്ങളും തകരുന്ന ദാമ്പത്യങ്ങളും വികലമായിക്കൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങളും അനവധിയാണ്.

കുട്ടികളും കൗമാരപ്രായക്കാരും യുവതീയുവാക്കളും മുതിര്ന്നവരുമെല്ലാം ഇത്തിരിപ്പോന്ന സെല്‌ഫോണിന്റെ ലീലാവിലാസങ്ങളില് കുടുങ്ങി പോര്ണിഫിക്കേഷനിലൂടെയും സെക്‌സ്‌പ്ലോയിറ്റേഷനിലൂടെയും ജീവിതത്തിന്റെ ക്രിയാത്മകമായ സമയം നഷ്ടപ്പെടുത്തുന്നു. ഒരു തമാശയ്ക്ക് എന്നുപറഞ്ഞ് പുകവലിയും മദ്യപാനവുമൊക്കെത്തുടങ്ങി പിന്നീടത് ഒഴിവാക്കാന് പറ്റാത്ത ആസക്തിയിലേക്കെത്തിയതുമൂലം ജീവിതം നെഗറ്റീവ് ട്രാക്കില് ഗതിമാറിയോടി നശിച്ചുപോയ അനേകരുണ്ട്. അതുപോലെ സെക്‌സില്‌പ്പൊതിഞ്ഞ തമാശച്ചാറ്റുകള് അമിതമായ ലൈംഗികാസക്തിയി ലേക്കും ലൈംഗിക കുറ്റകൃത്യങ്ങളിലേക്കും ഭോഗലക്ഷ്യങ്ങളിലേക്കും മാത്രം മനുഷ്യനെ എത്തിക്കുമ്പോള് സൃഷ്ടിപരമായ, സമൂഹത്തിനും കുടുംബത്തിനും രാഷ്ട്രത്തിനും മുതല്‍ക്കൂട്ടാവേണ്ട മനുഷ്യശേഷി നശിച്ചുപോകുന്നു.

സെക്‌സ് മനുഷ്യനെ എന്നും ആശയക്കുഴപ്പത്തിലാക്കിയിട്ടേയുള്ളൂ. പ്രകൃതി നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ഏറ്റവും ക്രിയാത്മകമായ കഴിവാണ് സെക്‌സ്. അത് നമ്മുടെ നിലനില്പിന് ആവശ്യവുമാണ്. അതുകൊണ്ട് ആണ്‍-പെണ്‍ സമ്പര്‍ക്കം, അടിസ്ഥാനമായിട്ടുള്ളില്‍ കിടക്കുന്ന നമ്മിലെ ഈ വികാരം പലരൂപത്തില്‍ പുറത്തുവരും. പരസ്പരം ആകര്‍ഷിക്കാനും ഇണചേരാനും ഉള്ള വിവേകവും വൈകാരികബുദ്ധിയും ഒന്നുചേരുമ്പോള്‍ മാത്രമാണ് ആണും പെണ്ണും പൊതുസമൂഹത്തിന് ചേരുംവിധം മാന്യമായി പെരുമാറുന്നത്.

എന്നാല്‍ ഒറ്റയ്ക്കാവുമ്പോള്‍ അതീവ രഹസ്യമായ, അനുകൂലമായ സാഹചര്യത്തില്‍ ഇണയെ വശീകരിച്ചോ ആക്രമിച്ചോ തന്റെ ഇന്ദ്രിയസുഖങ്ങള്‍ക്കായി ഉപയോഗിച്ച്് താല്‍ക്കാലിക സംതൃപ്തി നേടാനുമുള്ള ഒരു രഹസ്യപ്രവണതയും മനുഷ്യനുണ്ട്. അതിന്റെ അതീവരഹസ്യമായ ആണ്‍-പെണ്‍ ഭാവമാണ് മറ്റാരുമറിയില്ലെങ്കില്‍് എന്ന മൗനാനുവാദ മനശ്ശാസ്ത്രം. പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതുപോലെ എന്ന പഴഞ്ചൊല്‍ പ്രയോഗം നമ്മുടെ സംസ്‌കാരത്തിലൂടെയും മനുഷ്യരുടെ അനുഭവത്തിലുടെയും കടന്നുവരുന്നു. പരസ്യമായി നമ്മള്‍് നിഷേധിക്കുകയും രഹസ്യമായി നാം അംഗീകരിക്കുകയും ചെയ്യുന്ന ഒരു ഇന്ദ്രിയ സത്യമാണ് അത്.

ഇക്കരെ നില്ക്കുമ്പോള്‍ അക്കരെപ്പച്ച ചിന്തയും ജിജ്ഞാസയും നിയന്ത്രിക്കാന്‍ കഴിയാത്ത മതിലുചാട്ട പ്രവണതകളുമെല്ലാം ചേര്‍്ത്തുവെച്ച് സമാധാനമായി കൊണ്ടാടാന്‍ പറ്റിയ മാന്യതയുള്ള ഹോബിയായിട്ടാണ് സെക്സ്റ്റിങിനെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. നെറ്റില്‍ ഒന്നും മായുന്നില്ല. ഏതൊരു ചിത്രവും വീഡിയോയും വാക്കുകളും ഇന്റര്‍്‌നെറ്റിലെത്തി കഴിഞ്ഞാല്‍ ലോകാവസാനത്തോളം അതവിടെ ഉണ്ടാകും. ഇക്കാര്യം പലര്‍്ക്കും അറിയില്ല.

എന്റെ മൊബൈല്‍എന്റെ ഇന്റര്‍നെറ്റ്, എന്റെ സ്വാതന്ത്ര്യം എന്ന മട്ടില്‍് ചിന്തിച്ച് ബെല്ലും ബ്രേക്കുമില്ലാതെ, ചാറ്റിങ്ങിന്റെ വിശാല ലോകത്തിറങ്ങി പെട്ടുപോയവര്‍ ഏറെയുണ്ട്. ഇത്തരം ദുരന്ത കഥകളില്‍ നിന്ന് കാര്യങ്ങള്‍ ഗ്രഹിച്ച് ഉത്തരവാദിത്തത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം.
വ്യക്തമായ കര്‍്മപദ്ധതികളോടെ മുന്നോട്ടുപോവുക. സമയം നല്ല കാര്യങ്ങള്‍്ക്കുവേണ്ടി മാത്രമാണ് ചെലവഴിക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്തുക. പരിചയമുള്ള ആളുകളോട് എന്തെങ്കിലും അവശ്യമായ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഉപയോഗിക്കുന്ന ഉപകാരപ്രദമായ ടെക്‌നോളജിയായി മാത്രം ചാറ്റിങ്ങിനെ ഉപയോഗിക്കുക. പ്രലോഭനങ്ങള്‍് വരുമ്പോള്‍ ഒറ്റയ്ക്കിരിക്കാതെ കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കുക. നിരന്തരം ശല്യപ്പെടുത്തുന്നവരെ ബ്ലോക്ക് ചെയ്യുക. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതമാണ് തന്റേത് എന്ന് ഉറപ്പുവരുത്തുക. വിവാഹിതര്‍ ് ജീവിതപങ്കാളിയോട് വിശ്വസ്തരായിരിക്കണം. അവിവാഹിതരും കൗമാരപ്രായക്കാരും കുട്ടികളും നിങ്ങളോടു തന്നെയും നിങ്ങളുടെ മാതാപിതാക്കളോടും വിശ്വസ്തരായിരിക്കുക. സര്‍വോപരി ശുഭാപ്തി വിശ്വാസത്തോടെ, പുഞ്ചിരിയോടെ, ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കുക. അപക്വമായ രതിയുടെ ഓളത്തില്‍ മുങ്ങിത്താഴാതെ ജീവിതത്തെ കരയകയറ്റുക. സ്വയം മാറാനാകുന്നില്ലെങ്കില്‍ മനശ്ശാസ്ത്രജ്ഞര്‍ ്‌സഹായിക്കും. ജീവിതം സുന്ദരമാകട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട് പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് ബീം വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു...  (15 minutes ago)

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ...  (24 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... താപനില 39ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കാം  (37 minutes ago)

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്... പരീക്ഷയെഴുതുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികള്‍  (49 minutes ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (1 hour ago)

ജസ്‌ന തിരോധാന കേസില്‍ കേസ് ഡയറി ഹാജരാക്കി : 8 ന് പരിഗണിക്കും,പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നു :സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാനാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടത  (1 hour ago)

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസ്സില്‍ രണ്ട് യുവാക്കള്‍ എറണാകുളത്ത് അറസ്റ്റില്‍.... സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ആള്‍താമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്  (1 hour ago)

തിരുവനന്തപുരത്ത് കടലാക്രമണം.... കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് ശക്തമായ തിരമാല റോഡിലേക്ക് കയറി, മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു,കേരളാ തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുന്നു  (1 hour ago)

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു...  (1 hour ago)

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയ  (2 hours ago)

പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

ആവേശപ്പോരാട്ടത്തിനൊടുവില്‍.... ഐഎസ്എല്‍ കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി കിരീട ജേതാക്കള്‍....  (3 hours ago)

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നല്‍കുന്  (4 hours ago)

Malayali Vartha Recommends